ഗോറി ദ്വീപ്… സെനഗലിന്റെ അടിമ വ്യാപാര കേന്ദ്രം

Sreekala Prasad

സെനഗലിലെ ഡാകാർ തീരത്ത് കടലിൽ നിന്ന് 2 km അകലെ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് ഗോറെ. പടിഞ്ഞാറൻ ആഫ്രിക്കയിലെ ആദ്യകാല യൂറോപ്യൻ വാസസ്ഥലങ്ങളിലൊന്നായ ഇത് അടിമക്കച്ചവടത്തിനുള്ള കാവൽപ്പുര യായി വളരെക്കാലം പ്രവർത്തിച്ചിരുന്നു. ദ്വീപിന്റെ ചെറിയ വലിപ്പം (45 ഏക്കർ മാത്രം) വ്യാപാരികൾക്ക് അവരുടെ ബന്ദികളെ നിയന്ത്രിക്കുന്നത് എളുപ്പമാക്കിയിട്ടുള്ളത് ചുറ്റുമുള്ള ജലം വളരെ ആഴമുള്ളതും , രക്ഷപ്പെടാനുള്ള ഏതൊരു ശ്രമവും മുങ്ങിമരണത്തിലൂടെ മരണം ഉറപ്പാക്കും എന്നുള്ളതുമായിരുന്നു. ലക്ഷക്കണക്കിന് അടിമകൾ അമേരിക്കയിലേക്കുള്ള യാത്രാമധ്യേ ഈ ദ്വീപിലൂടെ കടന്നുപോയതായി കരുതപ്പെടുന്നു, ഇന്ന്, 1,300 ഓളം നിവാസികളുള്ള ദ്വീപ് വളരെ ശാന്തമാണ്, കാറുകളില്ല, ആധുനിക കെട്ടിടങ്ങളില്ല, കുറ്റകൃത്യങ്ങളില്ല, കൂടാതെഗോറി സന്ദർശിക്കുന്നവർ വിനോദസഞ്ചാരികളേക്കാൾ വിശുദ്ധ ദേവാലയം സന്ദർശിക്കുന്ന തീർഥാടകരെപ്പോലെയാണ് .

  1444 ൽ ദ്വീപിലെത്തിയ പോർച്ചുഗീസ് നാവികരാണ് ഗോറെ ദ്വീപിലെ ആദ്യ താമസക്കാർ. 1588 ൽ ഡച്ചുകാർ ഈ ദ്വീപ് പിടിച്ചെടുത്തു, അടുത്ത രണ്ട് നൂറ്റാണ്ടുകൾ ഗോറി ഡച്ച്, ബ്രിട്ടീഷ്, ഫ്രഞ്ച് എന്നീ രാജ്യങ്ങൾക്ക് കീഴിലായിരുന്നു. . 1817 ൽ ഫ്രാൻസ് ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും 1960 ൽ സെനഗലിന് സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തു.

1536 നും 1848 നും ഇടയിൽ അറ്റ്ലാന്റിക് അടിമക്കച്ചവടത്തിൽ ദ്വീപ് സജീവമായിരുന്നു. 1776 ൽ ഡച്ചുകാർ നിർമ്മിച്ച “ഹൗസ് ഓഫ് സ്ലേവ്സ്” എന്ന സ്ഥലത്താണ് അടിമക്കച്ചവടം നടന്നത് . ഒരു ഘട്ടത്തിൽ, ദ്വീപിൽ 28 അടിമ വീടുകളുണ്ടായിരുന്നു. ഇന്ന് ഒരു വീട് മാത്രമാണ് അവശേഷിക്കുന്നത്.

ആഫ്രിക്കൻ അടിമകളെ വിൽക്കുന്നതുവരെ ബന്ദികളാക്കിയിരുന്ന സ്ഥലമായിരുന്നു ഹൗസ് ഓഫ് സ്ലേവ്സ്. വീടിന്റെ താഴത്തെ നിലയിൽ 2.6 മീറ്റർ നീളവും 2.6 മീറ്റർ വീതിയും ഉള്ള സെല്ലുകൾ ഉണ്ടായിരുന്നു, അവിടെ പുരുഷ അടിമകളെ പാർപ്പിച്ചിരുന്നു, ഓരോ സെല്ലിലും 15-20 അടിമകൾ. സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള സെല്ലുകൾ വീടിന്റെ മറ്റൊരു ഭാഗത്തായിരുന്നു. ചെറുപ്പക്കാരായ പെൺകുട്ടികളെ പലപ്പോഴും വെവ്വേറെ വിൽപ്പനയ്‌ക്കോ വ്യാപാരികളുടെ ആനന്ദത്തിനോ സൂക്ഷിച്ചിരുന്നു. കഴുത്തിലും കൈയിലും ചങ്ങലയിട്ട തടവുകാർക്ക് സാധാരണയായി മൂന്ന് മാസത്തോളം മുറിയിൽ കാത്തിരിക്കേണ്ടി വരും. ദിവസത്തിൽ ഒരിക്കൽ അവർക്ക് ഭക്ഷണം നൽകുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ അനുവദിക്കുകയും ചെയ്തു. രോഗാവസ്ഥകൾ വ്യാപകമാകുന്ന തരത്തിൽ ഭയാനകവും ശുചിത്വമില്ലാത്തതുമായിരുന്ന അവസ്ഥ.

കാത്തിരിപ്പ് കാലത്തിനുശേഷം, അടിമകളെ കച്ചവടത്തിനായി സെല്ലുകളിൽ നിന്ന് പുറത്തുകൊണ്ട് വരും വീടിന്റെ നടുവിലുള്ളമുറ്റത്ത് നിർത്തും. വാങ്ങുന്നവരും കച്ചവടക്കാരും മുറ്റത്തെ ബാൽക്കണിയിൽ അടിമകളെ നിരീക്ഷിക്കുകയും വില പേശുകയും ചെയ്തിരുന്നു. വീടിന്റെ പിൻഭാഗത്ത്, അറ്റ്ലാന്റിക് സമുദ്രത്തിന് അഭിമുഖമായി ഒരു വാതിലുണ്ട്. “ഒരിക്കലും മടങ്ങിവരാത്ത വാതിൽ” എന്ന് അറിയപ്പെടുന്ന ഈ വാതിലിലൂടെ യാണ് വിറ്റ അടിമകളെ പുറത്തെത്തിക്കുന്നതും സമുദ്രത്തിൽ കാത്ത് കിടക്കുന്ന കപ്പലിലേക്ക് കൊണ്ട് പോകുകയും ചെയ്യുന്നത്. പിന്നെ , ഒരിക്കലും അവർ അവരുടെ വീടുകളിലേക്ക് മടങ്ങി വന്നിരുന്നില്ല.

26,000 ആഫ്രിക്കക്കാർ മാത്രമാണ് ഗോറിയിൽ നിന്ന് അമേരിക്കയിലേക്കുള്ള ഗതാഗതത്തിനായി പുറപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുള്ളത്. രേഖപ്പെടുത്താത്ത അടിമകളുടെ എണ്ണം ഇതിലും കൂടുതലാണ്. ഗോറി ദ്വീപിനെ യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റായി 1978 ൽ പ്രഖ്യാപിച്ചു. ഓരോ വർഷവും ഏകദേശം 200,000 സന്ദർശകരാണ് ഈ സ്ഥലം സന്ദർശിക്കുന്നത്. ജോൺ പോൾ രണ്ടാമൻ, ജോർജ്ജ് ബുഷ്, ബരാക് ഒബാമ, നെൽസൺ മണ്ടേല എന്നിവരുൾപ്പെടെ നിരവധി ലോക നേതാക്കൾ ഇവിടെ സന്ദർശിച്ചിട്ടുണ്ട് .

ചിത്രങ്ങൾക്ക് കടപ്പാട്

Leave a Reply
You May Also Like

“എനിക്ക് വെള്ളികൊണ്ടു നിർമ്മിച്ച ഒരു കട്ടിൽ വേണം, ആ കട്ടിലിന്റെ നാലു വശത്തും നഗ്നരായ സ്ത്രീകളുടെ ശിൽപ്പവും വേണം..”

അറിവ് തേടുന്ന പാവം പ്രവാസി ഒരു കട്ടിൽ കഥ ????ക്രിസ്റ്റോഫിൽ എന്ന പാരിസിലെ വെള്ളി പണിക്കാരന്…

“ആ പെൺകുട്ടി, അവളെ ഒരു മണിക്കൂർ മുമ്പ് ഇരുപത് സൈനികർ അവളെ ബലാത്സംഗം ചെയ്തിരുന്നു “

യുദ്ധവിജയങ്ങൾ അത് നന്മയുടെ വിജയമാകട്ടെ തിന്മയുടെ വിജയമാകട്ടെ, അവർ കീഴടക്കിയ പ്രദേശങ്ങളിൽ ബലാത്‌സംഗങ്ങളും നരഹത്യകളും ഒരു ശീലമായിരുന്നു. ജപ്പാൻ ‘unit 731’ എന്നപേരിൽ ചൈനയിൽ

പർവത ആടുകൾ ഇല്ലായിരുന്ന സാലിഷ് കടലിന്റെ തീരങ്ങളിൽ പര്യവേക്ഷണം നടത്തുമ്പോൾ കണ്ടെത്തിയ വെളുത്ത കമ്പിളിയുടെ ഉറവിടം എന്തായിരിക്കാം ?

കമ്പിളി നായ ….സാലിഷ് വൂൾ ഡോഗ് Sreekala Prasad 1791-ൽ സ്പാനിഷ് പര്യവേക്ഷകനായ ജുവാൻ ഫ്രാൻസിസ്കോ…

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരിൽ മുല മുറിക്കപ്പെട്ട ധീരയായ സ്ത്രീ…നീര ആര്യ

ചരിത്രത്തിൽ മുല മുറിച്ചതായി പറയപ്പെടുന്ന രണ്ട് കഥകളാണ് രാജഭരണ കാലത്ത് സ്ത്രീകൾ കൊടുക്കേണ്ടി വന്ന മുലകരത്തിൽ പ്രതിഷേധിച്ച് നങ്ങേലിയും , ഇളങ്കോ അടികൾ രചിച്ച