കുത്തക പത്രങ്ങളുടെ കലണ്ടറുകൾ ഒഴിവാക്കി കേരള സർക്കാർ കലണ്ടറുകൾ വാങ്ങിയാലുണ്ടാകുന്ന ഏറ്റവും വലിയ മെച്ചം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

0
379

കുത്തക പത്രങ്ങളുടെ കലണ്ടറുകൾ ഒഴിവാക്കി കേരള സർക്കാർ കലണ്ടറുകൾ വാങ്ങിയാലുണ്ടാകുന്ന ഏറ്റവും വലിയ മെച്ചം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

സർക്കാർ കലണ്ടർ ഓരോ മാസത്തിനും ഓരോ പേജാണ്. അതായത് 12 പേജുണ്ടാകും വില 35 രൂപ. പത്രമുതലാളിയുടെ കലണ്ടറിന് രണ്ട് മാസം ഒരു പേജാണ് അതായത് കലണ്ടർ 6-8 പേജ് കാണും. വില 30 രൂപ പഴയ വില.പുതിയ വില ചിലപ്പോൾ 35 ആയേക്കാം. സർക്കാർ കലണ്ടറിന്റെ വില ഈ വർഷവും 35 തന്നെ ആയിരിക്കും. പേപ്പർ ക്വാളിറ്റിയും കൂടുതൽ സർക്കാർ കലണ്ടറിന്റേതു തന്നെ. പിന്നെ സർക്കാർ കലണ്ടർ തൂക്കിയിടുന്നതിന്റെ അഭിമാനമൊന്നും ഈ കൂറ പ്പത്രങ്ങളുടെ കലണ്ടർ തൂക്കിയാലുണ്ടാവില്ല. കേരള സർക്കാർ കലണ്ടർ കടകളിൽ കൂടാതെ ഖാദി ഭവനുകളിൽ കിട്ടും. കാക്കനാട് ഉള്ള സർക്കാർ പ്രസിൽ നിന്നാണ് വിതരണം. ആർക്കും നേരിട്ട് പോയി എത്ര എണ്ണം വേണമെങ്കിലും വാങ്ങാം.

ഇനി സർക്കാർ കലണ്ടർ കിട്ടാത്തവർക്ക് എല്ലാ ബാങ്കുകളും KSFE തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളും കലണ്ടർ സൗജന്യമായി കൊടുക്കുന്നുണ്ട്. ഇന്ന് പല കുടുംബയോഗങ്ങളും കലണ്ടർ പ്രിന്റ് ചെയ്യുന്നുണ്ട് . എല്ലാ ടെക്സ്റ്റൈൽ ഷോപ്പുകളും ജൂവലറി ഷോപ്പുകളും ആർട്ട് പേപ്പറിൽ മൾട്ടി കളറിൽ കലണ്ടർ അടിച്ച് സൗജന്യമായി വിതരണം ചെയ്യുന്നു. നിങ്ങൾക്ക് സ്വന്തമായി കലണ്ടർ അടിക്കാം. ഒരു പ്രസിൽ പോയി ഡിസൈൻ സെലക്ട് ചെയ്ത് എണ്ണവും പറഞ്ഞാൽ അവർ അത് ചെയ്ത് തരും. സ്റ്റുഡിയോകളിലും കലണ്ടർ ചെയ്തു തരും. നിങ്ങൾക്ക് വേണ്ടപ്പെട്ടവരുടെ ഫോട്ടോ സഹിതം.

ഇനി നിങ്ങൾ ചിന്തിക്കൂ 365 ദിവസം പത്രം വാങ്ങി 2372 രൂപാ 50 പൈസാ കൊടുക്കുന്ന നിങ്ങൾക്ക് കേവലം 30 രൂപാ വിൽപ്പന വിലയുള്ള (ഉൽപാദന ചിലവ് 18 രൂപാ കാണും) അതും അവരുടെ പരസ്യം 365 ദിവസം നമ്മുടെ വീട്ടിൽ പ്രദർശിപ്പിക്കുന്നതിന് 30 രൂപാ കൊടുക്കണോ ?

(കടപ്പാട്)