നട്ടുവളർത്താത്തവർ വിറ്റുതുലയ്ക്കുമ്പോൾ അവർ എന്തിനു ഖേദിക്കണം ?

171

നട്ടുവളർത്താത്തവർ വിറ്റുതുലയ്ക്കുമ്പോൾ എന്തിനു ഖേദിക്കണം ?

ഇന്ത്യയെ വിറ്റ് തുലച്ച്,മുച്ചൂടും മുടിച്ച്, എല്ലാത്തിലും കയ്യിട്ട് വാരി നരേന്ദ്ര മോദി സർക്കാർ മുന്നോട്ട് പോവുമ്പോൾ ഇനിയെങ്കിലും മനസിലാക്കണം അവരുടെ മനസിലിരുപ്പ്.ഈ രാജ്യം നശിച്ചാലും, മുടിഞ്ഞു പോയാലും, ഇല്ലാതായാലും അവർക്ക് യാതൊരു പ്രശ്നവുമില്ല. കാരണം നട്ട് നനച്ച് വളർത്താത്തിടത്തോളം ഇന്ത്യക്ക് എന്ത് സംഭവിച്ചാലും അവർക്കൊന്നും ഇല്ല , ആയിരക്കണക്കിന് നാട്ടു രാജ്യങ്ങളായി വിഭജിച്ചു കിടന്ന ഇന്ത്യയെ ബ്രിട്ടീഷുകാർ കാൽ ചുവട്ടിൽ അടക്കി വച്ചപ്പോൾ എവിടെ ആയിരുന്നു ഈ അഭിനവ രാജ്യ സ്നേഹികൾ, രാജ്യ സ്നേഹം എന്ന വാക്ക് ഉച്ചരിക്കുമ്പോൾ നിങ്ങൾക്ക് ലജ്ജയില്ലേ? നിങ്ങൾക്ക് നാണമാവില്ലേ. ?

എന്ത് സംഭാവനയാണ് നിങ്ങൾ ഈ രാജ്യത്തിന് നൽകിയിട്ടുള്ളത്, എന്ത് സന്ദേശമാണ് നിങ്ങൾ ഇപ്പോൾ നൽകി കൊണ്ടിരിക്കുന്നത്? ഈ രാജ്യത്തിൻ്റെ ചരിത്രമെടുത്താൽ എവിടെയെങ്കിലും നിങ്ങൾക്കൊരു സ്ഥാനമുണ്ടോ? ഈ രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമര ചരിത്രം പരിശോദിച്ചാൽ നിങ്ങളുടെ ഏതെങ്കിലും ഒരു നേതാവിൻ്റെ പേര് കാണിച്ച് തരാൻ കഴിയുമോ? കഴിയില്ല അത് കൊണ്ടാണല്ലോ നിങ്ങളുടെ ഏറ്റവും വലിയ വിമർശകൻ ആയിരുന്ന, ആർ എസ് എസിനെ നിരോധിച്ച സർദാർ വല്ലഭായി പട്ടേലിനെയൊക്കെ നിങ്ങൾ ഇപ്പോൾ പൊക്കി പിടിച്ച് നടക്കുന്നത്.

നിങ്ങൾ ഈ രാജ്യത്തിന് വേണ്ടി പണിയെടുത്തിട്ടില്ല, നിങ്ങൾ ഈ രാജ്യത്തിന് വേണ്ടി അദ്വാനിച്ചിട്ടില്ല, നിങ്ങൾ ഈ മതേതര രാജ്യം കെട്ടിപൊക്കാൻ ഒരു സംഭാവനയും തന്നിട്ടില്ല, നിങ്ങൾ ആകെ ചെയ്തതും ചെയ്യുന്നതും ഈ രാജ്യത്തെയും ഇവിടുത്തെ ജനങ്ങളെയും ഭാഷയുടെയും ജാതിയുടെയും മതത്തിൻ്റെയും പേരിൽ ഭിന്നിപ്പിക്കുക എന്ന ഹീനകൃത്യമാണ്. ഇന്ന് വരെയുള്ള ഇന്ത്യയുടെ വളർച്ചയിൽ ഒരു പങ്കും ഇല്ലാത്തത് കൊണ്ട് തന്നെ നിങ്ങൾക്ക് ഈ രാജ്യത്തെ വിറ്റ് തുലക്കാം, കട്ട് മുടിക്കാം. ഈ രാജ്യത്തിൻ്റെ അടിത്തട്ട് വരെ ഇളക്കി കളയാം നിങ്ങൾക്ക് വിഷമം തോന്നില്ല കാരണം ഒരു തുള്ളി വിയർപ്പ് പോലും നിങ്ങൾ ഈ രാജ്യത്തിന് വേണ്ടി ഒഴുക്കിയിട്ടില്ല.

ബി എസ് എൻ എൽ, ഇന്ത്യൻ റെയിൽവേ, എയർ ഇന്ത്യ, ഭാരത് പെട്രോളിയം, വിമാനത്താവളങ്ങൾ തുടങ്ങി ഈ രാജ്യം കെട്ടിപൊക്കിയവർ പടുത്തുയർത്തിയ സമസ്ത പൊതുമേഖലാ സ്ഥാപനങ്ങളും കോർപറേറ്റ് മുതലാളിമാരുടെ കാൽച്ചുവട്ടിൽ അടിയറവ് വയ്ക്കുമ്പോൾ നിങ്ങളുടെ മുഖത്ത് വിരിയുന്നത് ഈ രാജ്യത്തെ വിറ്റതിൻ്റെ ചിരിയാണ്. ആന മണ്ടൻ സാമ്പത്തീക പരിഷ്കാരങ്ങളിലൂടെ ഈ രാജ്യത്തെ കാർഷിക, ചെറുകിട, ഇടത്തര വ്യവസായങ്ങൾ തകരുമ്പോഴും തൊഴിൽ ഇല്ലാതെ യുവാക്കൾ അലയുമ്പോഴും നിങ്ങൾക്ക് വിഷമം കാണില്ല കാരണം നിങ്ങൾക്ക് ഈ രാജ്യത്തോട് യാതൊരു പ്രതിബദ്ധതയുമില്ല അതുണ്ടാവണമെങ്കിൽ രാജ്യനിർമിതിയിൽ ഒരു തുള്ളി വിയർപ്പ് എങ്കിലും പൊഴിച്ചതിൻ്റെ പാരമ്പര്യം വേണം , ചരിത്രം വേണം.

(കടപ്പാട്)