Suresh Varieth

1983 ലെ ക്രിക്കറ്റ് ലോകകപ്പ് – ആദ്യമായി ഏകദിന മത്സരത്തിനിറങ്ങുന്ന സിംബാബ്‌വേ ടീമിൻ്റെ സ്ക്വാഡിൽ ആ പതിനേഴുകാരനും ഉണ്ടായിരുന്നു. പ്രാദേശിക ക്രിക്കറ്റിൽ വണ്ടർ ബോയ് ആയിരുന്ന അവനു പക്ഷേ, ഒരു മത്സരം പോലും കളിക്കാൻ അവസരം ലഭിച്ചില്ല. തുടർന്ന് ശ്രീലങ്കൻ പര്യടനത്തിലും ഇതു തന്നെയായിരുന്നു അവസ്ഥ. ഓസ്ട്രേലിയയിൽ സിംബാബ്വേ പോയപ്പോഴാകട്ടെ ന്യൂ സൗത്ത് വെയിൽസിനെതിരായ ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തിൽ കളിക്കാൻ അവസരം കിട്ടി. നാൽപ്പതു റൺസ് ആദ്യ ഇന്നിങ്ങ്സിൽ അടിച്ച് ആ കുട്ടി തൻ്റെ മാറ്റ് തെളിയിച്ചു. ഇംഗ്ലണ്ടിലേക്ക് പോയ സിംബാബ്വേ ടീമിനായി ഒരു വാമപ്പ് മാച്ചിൽ ഡബിൾ സെഞ്ചുറിയും, ഓസ്ട്രേലിയൻ യങ് ടീമിനെതിരെ സെഞ്ചുറിയും നേടി. സിംബാബ്വേ ലോക ക്രിക്കറ്റിൽ കാലുറപ്പിക്കുന്ന സമയം കൂടി ആയിരുന്നു അത്. അയാളും പതുക്കെ തൻ്റെ പേര് ലോക ക്രിക്കറ്റ് ചരിത്രത്തിൽ രേഖപ്പെടുത്താൻ തുടങ്ങി. ഗ്രേയിം ആഷ്ലി ഹിക്ക്.

ഡേവിഡ് ഹ്യൂട്ടനടക്കം പലരും മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഓഫർ നിരസിച്ചപ്പോൾ ഇംഗ്ലീഷ് കൗണ്ടിയിൽ വോഴ്സെസ്റ്റർ ഷയറിനായി ഹിക്ക് കളി തുടങ്ങി. ഇടക്കാലത്ത് 1987- 88 സമയത്ത് ന്യൂസിലാൻറിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചു. തിരിച്ച് കൗണ്ടിയിലേക്ക് മടങ്ങിയ അദ്ദേഹം മികവറിയിച്ചത് സോമർസെറ്റിനെതിരെ ടോൺടണിൽ ഒരിന്നിംഗ്സിൽ പുറത്താവാതെ 405 റൺസ് നേടിക്കൊണ്ടാണ്. അന്നത്തെ കാലത്ത് വൻ സംഭവമായ ആ ഇന്നിംഗ്‌സ് ഇംഗ്ലീഷ് ടീം അധികൃതരുടെ കണ്ണിലുമുടക്കി. ഇംഗ്ലീഷ് നിയമപ്രകാരം അവിടെ സ്ഥിരതാമസമാക്കിയതോടെ 1991 ൽ ഇംഗ്ലണ്ട് ടീമിലേക്കുള്ള വിളി വന്നു. വിൻഡീസിനെതിരെ രണ്ടു ഫോർമാറ്റിലും അരങ്ങേറ്റം കുറിച്ചു.

ഇന്ത്യക്കെതിരെ 1993 ൽ വാംഖഡെ സ്റ്റേഡിയത്തിൽ നേടിയ 178 റൺസ് ഇന്നും ഓർത്തിരിക്കുന്ന ഒന്നാണ്. ഇംഗ്ലണ്ട് സമ്പൂർണ തോൽവി ഏറ്റുവാങ്ങിയ സീരീസിൽ കപിൽദേവ് ,അനിൽ കുംബ്ലെ ,വെങ്കട് പതി രാജു, രാജേഷ് ചൗഹാൻ എന്നിവരെ പ്രതിരോധിച്ച് നേടിയ ആ ഇന്നിംഗ്സിനും അവരെ ഇന്നിങ്ങ്സ് തോൽവിയിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞില്ല. കൗണ്ടിയിലെ തൻ്റെ പ്രകടനം അന്താരാഷ്ട്ര ക്രിക്കറ്റിൽ പ്രകടിപ്പിക്കാൻ പറ്റാതെ, പരിക്കുകളും വലച്ച് ആ പ്രതിഭ 65 ടെസ്റ്റിനു ശേഷം 2001 ൽ വിരമിച്ചു. കൗണ്ടിയിൽ കോച്ച് കം പ്ലെയറായി 2008 വരെ നിന്നതിനു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ലീഗിൽ ഡൽഹി ഫ്രാഞ്ചൈസിയുടെ കോച്ചായി.

തൻ്റെ പ്രതിഭയോടു നീതി പുലർത്താതിരുന്ന ഒരു അന്താരാഷ്ട്ര കരീയറാണ് ഹിക്കിൻ്റേത്. ഫസ്റ്റ് ക്ലാസ് ലെവലിൽ 136 സെഞ്ചുറികൾ നേടിയതിൽ ആറെണ്ണം മാത്രമാണ് ടെസ്റ്റിൽ നേടിയത്. ഫസ്റ്റ് ക്ലാസ് സെഞ്ചുറികളുടെ കണക്കിൽ സർ ജാക്ക് ഹോബ്സിനു മാത്രം പിന്നിലാണ് ഹിക്ക്. ഫസ്റ്റ് ക്ലാസ് റൺസ് സ്കോർ ചെയ്തതിൽ ഗ്രഹാം ഗൂച്ചിൻ്റെ മാത്രം പുറകിലും. മൂന്ന് ട്രിപ്പിൾ സെഞ്ചുറികളും അദ്ദേഹത്തിനുണ്ട്. 20000 ത്തിലധികം ലിസ്റ്റ് A റൺസുകൾ നേടിയ അദ്ദേഹം ഗൂച്ചിനും സച്ചിനും മാത്രം പിന്നിലാണ്. ഫസ്റ്റ് ക്ലാസിൽ ഒരു ഓഫ് സ്പിന്നർ എന്ന രീതിയിൽ 232 വിക്കറ്റുകൾ നേടിയ അദ്ദേഹം തൻ്റെ കഴിവുകൾ ടെസ്റ്റിൽ പുറത്തെടുക്കാനാവാതെ വെറും 23 വിക്കറ്റുകൾ മാത്രമാണ് നേടിയത്.

You May Also Like

പുരുഷന്മാരെ ഭ്രമിപ്പിക്കുന്ന വനിതാ ബോഡി ബിൽഡർ വ്ലാഡിസ്ലാവ ഗലഗൻ

സ്ത്രീകൾ എല്ലായിടത്തും ലിംഗ സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിക്കുന്നു. “കെൻഡൽ ജെന്നർ ഓൺ സ്റ്റിറോയിഡുകൾ” എന്ന് വിളിപ്പേരുള്ള ഒരു…

മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ തേങ്ങലോടെ സാനിയ….

പാക്കിസ്ഥാന്‍ പൌരനെ വിവാഹം കഴിച്ചതിനാല്‍, അവര്‍ പാക്കിസ്ഥാന്‍ വനിതയാണെന്നും, അവരെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറാക്കരുതെന്നും ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.

മാരത്തോൺ ഓട്ടത്തിനുള്ള ദൂരം 26 മൈൽ 385 വാരയായി നിശ്ചയിച്ചിരിക്കുന്നത് എന്തുകൊണ്ട് ?

അറിവ് തേടുന്ന പാവം പ്രവാസി മാരത്തോൺ ഓട്ടത്തിനുള്ള ദൂരം 26 മൈൽ 385 വാരയായി നിശ്ചയിച്ചിരിക്കുന്നത്…

വിരാട് കോഹിലിയും ഡബ്‌സ്മാഷ് ട്രെന്‍ഡിലേയ്ക്ക്

വിരാട് കോഹിലിയുടെ കിടിലന്‍ ഡബ്‌സ്മാഷ് പ്രകടനം ഒന്ന് കണ്ടു നോക്കൂ.