കരിമീൻ – ഈ കാര്യങ്ങൾ അറിയാമോ?

അറിവ് തേടുന്ന പാവം പ്രവാസി

തെക്കേ ഇന്ത്യയിൽ നദികളിലും കായലുകളിലും കണ്ടുവരുന്ന ഒരു നാടൻ മൽസ്യമാണ് കരിമീൻ. ഗ്രീൻ ക്രോമൈഡ് (Green chromide), പേൾ സ്പോട്ട് (Pearl spot) എന്നിങ്ങനെയും അറിയപ്പെടുന്ന ഇവയുടെ ശാസ്ത്ര നാമം എട്രോപ്ലസ് സുരടെൻസിസ് (Etroplus suratensis) എന്നാണ്. തെക്കേയിന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളാണ് ഇവയുടെ സ്വാഭാവിക ആവാസകേന്ദ്രങ്ങൾ. കേരളത്തിലെ കായലുകളിലും, കർണ്ണാടകയിലെ പടിഞ്ഞാറൻ നദികളിലും, ആന്ധ്രയിലെ തടാകങ്ങളിലും സാധാരണയായി ഈ മത്സ്യം കണ്ടുവരുന്നു. കൂടാതെ കേരളത്തിൽ കുളങ്ങൾ, നെല്പാടങ്ങൾ എന്നിവിടങ്ങളിൽ മത്സ്യകൃഷിയായും ഇവയെ വളർത്താറുണ്ട്. സ്വതേ രുചികരവും വർഷം മുഴുവൻ ലഭിക്കുന്നതുമായ ഈ മൽസ്യത്തിന് ഉയർന്ന വിലയാണുള്ളത്. അക്വേറിയങ്ങളിൽ എട്ടു വർഷം വരെ ജീവിച്ചതായി രേഖകളുണ്ട്. ഉപ്പുവെള്ളത്തിൽ വളരുന്നതിനു കൂടുതൽ രുചിയുള്ളതായും ശുദ്ധജലത്തിൽ വേഗം വളരുന്നതായും കാണുന്നു

ആൺ–പെൺ മത്സ്യങ്ങളെ തിരിച്ചറിയുക എളുപ്പമല്ല. നേർത്ത തിളക്കമുള്ള പച്ച നിറം. അതിൽ നേർത്ത മഞ്ഞ നിറമുള്ള കുത്തുകൾ. കരിമീനിന്റെ വായ്‌ ചെറുതാണ്. 22 സെ.മി.–40 സെ.മി. വരെ നീളവും[3], അനുകൂല സാഹചര്യങ്ങളിൽ ഒരു കിലോഗ്രാം വരെ ഭാരവും വെക്കാറുണ്ട്. വായ്ക്കുള്ളിൽ രണ്ടു വരി പല്ലുകൾ ഉണ്ടാവും. പാർശ്വ ചിറകുകളിൽ ബലമേറിയ മുള്ളുകൾ ഉണ്ട്.ജല സസ്യങ്ങൾ ആണ് ആഹാരം. കൊതുകിന്റെ മുട്ടകൾ, കൂത്താടി, ചെമ്മീൻ കുഞ്ഞുങ്ങൾ എന്നിവയും അകത്താക്കും. പൊതുവേ സസ്യഭുക്കാണെങ്കിലും കാലത്തിനനുസരിച്ചും വലിപ്പത്തിനനുസരിച്ചും ആഹാരരീതിയിൽ മാറ്റം വരാറുണ്ട്

കരിമീൻ ഏക പത്നീ വ്രതക്കാരൻ മാത്രമല്ല, ഒരിക്കൽ ഇണയെ നഷ്ടപ്പെട്ടാൽ പിന്നീട് ഒരിക്കലും മറ്റൊരിണയെ സ്വീകരിക്കില്ല.കരിമീൻ കുഞ്ഞുങ്ങൾ വളർന്ന് ഒരു പ്രായമായാൽ ഇണയുമായി കൂട്ടുചേർന്ന് നീന്തുന്നു. അതു കഴിഞ്ഞാൽ കൂടുകൂട്ടാനുള്ള ശ്രമങ്ങളായി. എപ്പോഴും പരസ്പരം കണ്ടു കൊണ്ടിരിക്കാൻ പറ്റിയ തെളിഞ്ഞ വെള്ളമുള്ള പ്രദേശം കണ്ടു പിടിച്ച്, തങ്ങളുടെ ശക്തമായ ചുണ്ടുപയോഗിച്ച് മരത്തിന്റെ വേരോ അതുപോലുള്ള സാധനങ്ങളോ പരുവപ്പെടുത്തി എടുക്കുന്നു. ഇനിയാണ് രസകരമായ വംശവർദ്ധനയ്ക്കുള്ള സംഗതി തുടങ്ങുന്നത്.പെൺമത്സ്യം ഒരു മുട്ട വേരിൽ ഒട്ടിച്ചു വെയ്ക്കുകയായി. ഇതു കണ്ടു കൊണ്ട് നിൽക്കുന്ന ഭർത്താവ് ഒരു ബീജത്തെ അണ്ഡത്തിനു പുറത്ത് വിക്ഷേപിയ്ക്കുന്നു.

അടുത്ത മുട്ട ഭാര്യമത്സ്യം ഒട്ടിച്ചു വയ്ക്കുന്നു.ഭർത്താവ് ബീജം ചേർത്തു വയ്ക്കുന്നു. ഒരു പ്രത്യേക സീക്വൻസിൽ ഇതു തുടരുന്നു.അതു കഴിഞ്ഞാൽ രണ്ടു പേരും തങ്ങളുടെ മുട്ടകൾക്ക് കാവൽ നിൽക്കുകയായി. 15 ദിവസം ഭക്ഷണം തേടിപ്പോകാതെ നടത്തുന്ന ഈ ദീർഘതപസ് കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്നതോടെ അവസാനിക്കുമെങ്കിലും ഒരാൾ ഭക്ഷണം തേടിപ്പോകുമ്പോൾ വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ കാത്ത് ഒരാൾ കാവലിനുണ്ടാകും. പരസ്പരം കാണാതിരിക്കുക എന്ന കാര്യം ഇവയ്ക്ക് ചിന്തിക്കാനേ വയ്യ. അപ്പോഴാകും ‘ദുഷ്ടനായ മനുഷ്യന്റെ’ വലയിൽ ഇവരിലൊരാൾ കുടുങ്ങുക. അതോടെ തന്റെ ഇണയെ ഓർത്ത് ജീവിതകാലം മുഴുവൻ ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ഒരു കരിമീനായി മാറും. പരിപാവനമായ ഭാര്യാഭർത്തൃ ബന്ധം പഠിപ്പിച്ചുതരുന്ന ഈ കരിമീനാണു കേരളത്തിന്റെ സ്വന്തം മീൻ.നിസാരനായ ഒരു കരിമീനിൽ നിന്നും ഇത്രയും പഠിക്കാനുണ്ടെങ്കിൽ മറ്റു ജീവികളോ…?

You May Also Like

എന്താണ് ഇരട്ട ഹൃദയ മത്സ്യ കെണി ?

ഇരട്ട ഹൃദയ മത്സ്യ കെണി Sreekala Prasad മീൻ പിടിക്കാൻ വികസിപ്പിച്ചെടുത്ത ഏറ്റവും പഴയ രീതികളിലൊന്നാണ്…

തീവണ്ടിയെക്കുറിച്ച് നിങ്ങൾക്കറിയുന്നതും, അറിയാത്തതുമായ ചില കാര്യങ്ങൾ

ലോകത്തിലെ ഏറ്റവും വലിയ‌ മൂന്നാമത്തെ റെയിൽ‌വെയണ്‌ ഇന്ത്യയിലേത്. ഇന്ത്യൻ റെയിൽ‌വെ ദിവസവും പതിനാലായിരത്തി ലേറെ തീവണ്ടികൾ ഓടിക്കുന്നു. മുംബൈയിലെ ബോറിബന്ദറിനും, താനെയ്‌ക്കും ഇടയിലാണ്‌ ഇൻഡ്യയിലെ ആദ്യത്തെ ട്രെയിൻ ഓടിയത്

പ്രവാസികൾ നാട്ടിലേക്ക് കൊണ്ടുവരുന്ന എല്‍ഇഡി ടിവിക്ക് കൊടുക്കേണ്ട നികുതി എത്രയാണ് ? വിദേശത്തു നിന്നും സാധനങ്ങൾ കൊണ്ടുവരുമ്പോള്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പ്രവാസികൾ നാട്ടിലേക്ക് കൊണ്ടുവരുന്ന എല്‍ഇഡി ടിവിക്ക് കൊടുക്കേണ്ട നികുതി എത്രയാണ് ? വിദേശത്തു നിന്നും സാധനങ്ങൾ…

ലോകത്തെ ഏറ്റവും സമ്പന്നനായ ഭിക്ഷക്കാരൻ ഇന്ത്യയിൽ, അനുദിന വരുമാനവും ആസ്തിയും അറിഞ്ഞാൽ ഞെട്ടും

നമ്മുടെ രാജ്യത്തു ഭിക്ഷാടനം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കൈയില്ലാത്തവരും കാലില്ലാത്തവരും കണ്ണില്ലാത്തവരുമെല്ലാം ഭിക്ഷയെടുക്കാനെത്തുമ്പോള്‍ ആരുടെയും ഹൃദയം അലിയും.എന്നാല്‍,…