എയർപോർട്ട് ‌ഓപ്പൺ ആയാൽ നാട്ടിലേക്ക്‌ പോകാനിരിക്കുന്ന സഹോദരി സഹോദരന്മാരോട്‌

593

എയർപോർട്ട് ‌ഓപ്പൺ ആയാൽ നാട്ടിലേക്ക്‌ പോകാനിരിക്കുന്ന സഹോദരി സഹോദരന്മാരോട്‌

എത്ര പേർ ഇത് വായിക്കും എന്നെനിക്കറിയില്ല. ഓരോ പ്രവാസിയും ഇത് മുഴുവനായും വായിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നാട്ടിൽ വരാനാഗ്രഹിക്കുന്ന മുഴുവൻ പേരെയും കൊണ്ടു വരാനുള്ള തയ്യാറെടുപ്പിലാണ് നമ്മുടെ സർക്കാരുകൾ. കേട്ട മാത്രയിൽ ചാടിപ്പുറപ്പെടണോ എന്ന് എന്റെ പ്രവാസി സുഹൃത്തുക്കൾ താഴെ കൊടുക്കുന്ന കാര്യങ്ങൾ ചിന്തിച്ചു തീരുമാനമെടുക്കുക.

  1. ഒരു കാര്യം തീർത്തു പറയാം. കോവിഡ് 19 ഏറ്റവും കൂടുതൽ പകർന്നിട്ടുള്ളത് വിമാനയാത്രകളികളിലാണ്. 300 പേരുമായി ഒരു വിമാനം മൂന്നര മണിക്കൂറെടുത്തു നാട്ടിലിറങ്ങുമ്പോഴേക്കും 3 രോഗികൾ അതിലുണ്ടെങ്കിൽ 297 പേർക്കും പോസിറ്റീവ് ആവാനുള്ള സാധ്യത വളരെ കൂടുതലാണ്.
  2. ഐസൊലേഷൻ, കോറന്റൈൻ സൗകര്യമൊരുക്കാൻ നാട്ടിൽ മതസ്ഥാപനങ്ങളും വിദ്യാലയങ്ങളും വിട്ടു നൽകാനുള്ള തീരുമാനം എല്ലാവരും എടുത്തിട്ടുണ്ട്. എന്നാൽ രോഗം സീരിയസ് ഘട്ടത്തിലേക്ക് കടന്നാൽ വേണ്ടത് ഓക്സിജൻ സിലിണ്ടറും വെന്റിലേറ്റർ സൗകര്യവുമാണ്…. അത് എത്രത്തോളം ആരോഗ്യവകുപ്പിന്റെ കയ്യിലുണ്ടെന്ന് നന്നായി ചിന്തിക്കുക….. സമ്പന്ന രാഷ്ട്രങ്ങൾ പോലും പകച്ചു നിൽക്കുന്ന പോരായ്മ ആണത്. നിങ്ങൾ മടങ്ങാൻ തീരുമാനിച്ചാൽ ഒരു പഞ്ചായത്തിൽ ആയിരം പേരെങ്കിലും ഉണ്ടാവുമെന്ന് ഓർക്കുക.
  3. ഇപ്പൊ കാണുന്ന ആരോഗ്യ വകുപ്പിന്റെ തിളക്കം രോഗികളുടെ എണ്ണക്കുറവ് കൊണ്ടു മാത്രമാണെന്ന് ഓർക്കുക.എണ്ണം കൂടിയാൽ എല്ലാ സംവിധാനങ്ങളും പകച്ചു നിൽക്കും.യൂറോപ്പിലേക്കും അമേരിക്കയിലേക്കും നോക്കിയാൽ നിങ്ങൾക്കത് മനസ്സിലാവും.
  4. പിന്നെ നിങ്ങൾ വരുന്നത് നാട്ടിലെ ഐസൊലേഷൻ വാർഡുകളിലേക്കാണ് .അല്ലാതെ ബന്ധുക്കളുടെ അടുത്തേക്കല്ല….. നാട്ടിലെത്തി എന്നു മാത്രമേയുള്ളു.

  5. കൊറോണ കാലം കഴിഞ്ഞാലും നമുക്ക് ജീവിക്കണം.ജോലി വേണം.ലോക്ക് ഡൗണും കഴിഞ്ഞു സ്ഥാപനങ്ങൾ തുറക്കുമ്പോൾ നിങ്ങൾ അവിടെ ഇല്ലെങ്കിൽ, ഇനി വരുന്ന ക്ഷാമ കാലത്തു ജീവനക്കാരുടെ എണ്ണം കുറക്കാനുള്ള അവരുടെ തീരുമാനങ്ങളിൽ നിങ്ങളുടെ കാര്യം എളുപ്പമാവും…. പ്രവാസികളെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാൻ തയ്യാറെന്ന് വീമ്പിളക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് മുതൽ മുഖ്യമന്ത്രി വരെയുള്ളവർക്ക് നിങ്ങൾക്ക് ജോലി തരാനുള്ള ഒന്നും ഇവരുടെ കയ്യിലില്ലെന്ന് നന്നായി ഓർക്കുക.അപ്പൊ ഇനി കാര്യത്തിലേക്ക് കടക്കാം.

നമുക്ക് ആവശ്യപ്പെടേണ്ടത് നമ്മുടെ രാജ്യത്തിന്റെ പകുതി മെഡിക്കൽ സംവിധാനങ്ങൾ പ്രവാസ ലോകത്തേക്ക് മാറ്റാൻ സർക്കാരുകൾ തീരുമാനിക്കട്ടെ. വിമാനങ്ങൾ സർവ്വസന്നാഹങ്ങളുമായി നാട്ടിൽ നിന്നും വിദേശത്തേക്ക് പറക്കട്ടെ.രോഗം വന്നവരെ അതാത് രാജ്യത്ത് വെച്ചു ചികിൽസിക്കട്ടെ.അല്ലാതെ എല്ലാവരെയും രോഗികളാക്കുന്ന നാട്ടിലേക്കുള്ള വിമാന യാത്രകൾ അല്ല വേണ്ടത്.നമ്മുടെ ഇന്ത്യ ഗവർമെന്റ് കാലങ്ങളായി ഇത് ഹജ്ജ് സമയത്തു സൗദിയിൽ ചെയ്യുന്നുണ്ട്. ആ പരിചയം ലോകത്തുള്ള എല്ലാ ഇന്ത്യക്കാരിലും എത്തട്ടെ, പകർച്ചവ്യാധി ഉള്ളവർ മറ്റു രാജ്യങ്ങളിലേക്ക് പോവാതെ അവർ ഉള്ള സ്ഥലങ്ങളിൽ ചികിത്സ തേടട്ടെ. അത് നമ്മുടെ സർക്കാരുകൾ ഒരുക്കട്ടെ.