ദുൽഖറിന്റെ ആദ്യ വെബ് സീരീസ് ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്സി’ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ദുൽഖറിന്റെ ഫേസ്ബുക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. കാരവാന്‍, സോയ ഫാക്ടര്‍ , പുറത്തിറങ്ങാനിരിക്കുന്ന ചുപ്പ് ഇവയൊക്കെയാണ് ദുൽഖറിന്റെ ആദ്യ ഹിന്ദി പ്രോജക്റ്റുകൾ. ഇത് ദുൽഖറിന്റെ നാലാമത്തെ ഹിന്ദി പ്രോജക്റ്റ് ആണ്. രാജ് ആന്റ് ഡികെ എന്ന് അറിയപ്പെടുന്ന രാജ് നിദിമോരു, കൃഷ്ണ ഡികെ എന്നിവരാണ് ഗണ്‍സ് ആന്‍ഡ് ഗുലാബ്സിന്റെ സംവിധായകർ. ‘നിങ്ങളുടെ സീറ്റ് ബെൽറ്റ് ധരിച്ച് 90-കളിലേക്കുള്ള ഒരു യാത്രയ്ക്ക് എന്നോടൊപ്പം തയ്യാറാകൂ’ എന്നാണു ദുൽഖർ ഫസ്റ്റ് ലുക്കിന് നൽകിയിരിക്കുന്ന കാപ്‌ഷൻ. രാജ്കുമാര്‍ റാവു, ആദര്‍ശ് ഗൗരവ് എന്നിവരാണ് മറ്റു താരങ്ങൾ.
“ഗൺസ് & ഗുലാബ്സിലെ എന്റെ ഫസ്റ്റ് ലുക്ക് ഇതാ അവതരിപ്പിക്കുന്നു, എന്റെ ആദ്യ വെബ് സീരീസാണ് .രാജ് & ഡികെ, രാജ് കുമാർ റാവു ,ആദർശ് ഗൗരവ്, ഗുൽഷൻ ദേവയ്യ, സുമൻ കുമാർ എന്നിവരുമായുള്ള എന്റെ ആദ്യ കൂട്ടുകെട്ടാണ്. ഈ ത്രില്ലിംഗ് റൈഡിൽ അവരും എന്നോടൊപ്പം ചേരും. 🚗 ഡി2ആര്‍ ഫിലിംസിന്റെ നിര്‍മാണത്തില്‍ രാജ്& ഡി.കെയും സംവിധാനം ചെയ്യുന്ന ഗണ്‍സ് ആന്‍ഡ് ഗുലാബ്സ് ഉടന്‍ നെറ്റഫ്ളിക്സില്‍ വരുന്നു”- ദുല്‍ഖര്‍ കുറിച്ചു.