ഹഗ്ഗിയ സോഫിയയെ സംബന്ധിച്ചു 2 കള്ളങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്

172

ഹാഗ്ഗിയ സോഫിയ നൽകുന്ന പാഠം

വർഗീയ അജണ്ടകൾ നടപ്പാക്കാൻ ഭരണകൂടം കോടതിയെ ദുരുപയോഗം ചെയ്തതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഹഗ്ഗിയ സോഫിയ. ഒരു ഭരണാധികാരി രാജ്യത്തെ ഭരണപരാജയങ്ങളും,ഇക്കോണമി തകരുന്നതും മറക്കാൻ ,ജനങ്ങളെ മതത്തിന്റെ പേരിൽ അന്ധന്മാർ ആക്കാൻ നടത്തിയ ഒരു പൊടിക്കൈ .അതിനു ഉപയോഗിച്ചതാകട്ടെ ആ രാജ്യത്തെ പരമോന്നത കോടതിയെ .ഒരു ഭരണകൂടം ഒരു മതം മാത്രം പ്രോത്സാഹിപ്പിക്കുന്നതും,മറ്റു വിഭാഗങ്ങളുടെ ആരാധനാലയങ്ങൾ പിടിച്ചടക്കുന്നതും, കയ്യേറുന്നതും അത് തങ്ങൾക്കു അനുകൂലമാക്കാൻ കോടതിയെ ദുരുപയോഗം ചെയ്‌തതും എല്ലാം ഇതിന്റെ ഭാഗമാണ്.ഇങ്ങനെ ഒരു വിധി പുറപ്പെടുവിച്ച ജഡ്ജി റിട്ടയർ ആയാൽ ഇനിയും എർദോഗന്റെ പാർട്ടിയിൽ എം.പി യോ, മന്ത്രിയോ ആയാലും അത്ഭുതപ്പെടാനില്ല. കാരണം ഇന്ത്യയെ പോലെ തന്നെ തുർക്കിയിൽ കോടതി പോലും ഇവരുടെ അജൻഡ നടപ്പാക്കാൻ ഉള്ള കളിപ്പാവ ആണ് .

ഭരണ പരാജയം മറക്കാൻ മതത്തെയോ,വർഗ്ഗത്തെയോ കൂട്ടുപിടിക്കുന്ന ആളുകളാണാലോ എല്ലാ ഏകാധിപതികളും. തൽസ്ഥിതി തുടരുന്നതിനു പകരം തുർക്കി ഭരണകൂടത്തിന്റെ കുഴലൂത്തുകാരനായ ജഡ്ജി സ്ഥിതി മാറ്റാൻ അനുമതി കൊടുത്തു .യേശു ക്രിസ്തുവിന്റെ കബറിടം സ്ഥിതി ചെയ്യുന്ന ജറുസലേമിലെ ഹോളി സെപ്റ്റുകർ പള്ളിയിൽ പോലും ക്രൈസ്‌തവ സഭയിലെ വിഭാഗങ്ങൾ തമ്മിൽ അവകാശത്തെ ചൊല്ലി തർക്കമുണ്ടായപ്പോൾ തൽസ്ഥിതി തുടരാൻ ഉള്ള 1757 ലെ തുർക്കി സുൽത്താൻ (ഓട്ടോമൻ എംപയർ) പുറപ്പെടുവിച്ച ഫർമാൻ അനുസരിച്ചാണ് ഇന്നും കാര്യങ്ങൾ നടക്കുന്നത് .അന്ന് ഫർമാൻ വന്നപ്പോൾ ഉള്ള ഒരു ഗോവണി പോലും ഇന്നും അതെ സ്ഥലത്ത് അനക്കാതെ സൂക്ഷിച്ചിരിക്കുന്നു .അതു കൊണ്ടു ഒന്ന് മാറ്റി മറ്റൊന്ന് ആക്കാതെ സ്റ്റാറ്റസ് കോ മൈയിന്റൈൻ ചെയ്യാൻ നോക്കുകയാണ് ഓരോ വിവരം ഉള്ള ഭരണാധികാരിയും,കോടതികളും ചെയ്യേണ്ടിയിരുന്നത് .അതിൽ എർദോഗനും അവിടുത്തെ പരമോന്നത കോടതിയും പരാജയപെട്ടു .

ഹഗ്ഗിയ സോഫിയയെ സംബന്ധിച്ചു 2 കള്ളങ്ങൾ സൈബർ ലോകത്തു വ്യാപകമായി പ്രചരിക്കുന്നുണ്ട്

1.ഹഗ്ഗിയ സുൽത്താൻ പണം നൽകി വാങ്ങിയതാണ് -ചരിത്ര രേഖകൾ ഉണ്ട്?

✅അങ്ങനെ ഒരു രേഖയും ഓട്ടോമൻ ചരിത്രത്തിൽ ഇല്ല (നമ്മുടേതു പോലെ വാമൊഴിയോ,പാണൻ പാട്ടോ കഥയോ വഴി അല്ല ഓട്ടോമൻ,റോമൻ സാമ്രാജ്യങ്ങളിൽ ചരിത്രം രേഖപ്പെടുത്തിയിരുന്നത്-എഴുതപെട്ട വ്യക്തമായ ചരിത്രം ബൈസാന്റിയൻ ഓട്ടോമൻ സാമ്രാജ്യങ്ങൾക്ക് ഉണ്ട്) അതുകൊണ്ട് തന്നെയാണ്‌ തുർക്കിയൊ,എർദോഗാനോ പോയിട്ട് അവരുടെ TRT TV പോലും ഇങ്ങനെ ഒരു വാദം ഉന്നയിക്കാതെ ഇരുന്നത്.
•പണം വാങ്ങാൻ ബൈസാന്റിയൻ ചക്രവർത്തി കോൺസ്റ്റാന്റയൻ പതിനൊന്നാമനോ പൗരപ്രമുഖരോ ആരും അവശേഷിച്ചിരുന്നില്ല യുദ്ധാവസാനം,എല്ലാവരും കൊല്ലപ്പെട്ടിരുന്നു -അവസാനം ഹഗ്ഗിയ കത്തീഡ്രലിൽ അഭയം പ്രാപിച്ച സ്ത്രീകളും കുട്ടികളും വൃദ്ധ ജനങ്ങൾ വരെ കൂട്ടക്കൊലക്ക് ഇരയായിരുന്നു.
•യുദ്ധവിജയത്തിനു ശേഷം 3 ദിവസം ഹഗ്ഗിയ അടക്കം മുഴവൻ അമൂല്യ വസ്തുവകകളും കൊള്ളയടിക്കപ്പെട്ടിരുന്നു -പിന്നീടാണ് സുൽത്താൻ മെഹമ്മൂദ് മൗലവിമാരെ കൊണ്ടുവന്നു ശഹാദ ചൊല്ലി കത്തീഡ്രൽ മുസ്ലം പള്ളിയാക്കുന്നത്
•അന്ന് പെയിന്റ് അടിച്ചു മറച്ച യേശു ക്രിസ്തുവിന്റെയും മാതാവിന്റെയും രൂപങ്ങൾ 8 നൂറ്റാണ്ടിനു ശേഷം 1935 ലാണ് പ്ലാസ്റ്റർ നീക്കി പുറത്തെടുത്തത്

2-ഹഗ്ഗിയ ഒരു പേഗൻ ദേവാലയമായിരുന്നു?❌

•✅എഡി 324 കോൺസ്റ്റന്റയിൻ ചക്രവർത്തിയാണ് ഈ നഗരം തന്നെ പണി കഴിപ്പിച്ചത് അദ്ദേഹത്തിന് ശേഷം കോൺസ്റ്റന്റയിൻ രണ്ടാമന്റെ കാലത്താണ് ആദ്യമായി ഒരു ക്രിസ്ത്യൻ ദേവാലയം ഉയരുന്നത് പിന്നീട് തകർന്ന പള്ളിയുടെ സ്ഥാനത്തു തെയോഡിഷസ് രണ്ടാമൻ മറ്റൊരു ക്രിസ്ത്യൻ പള്ളി ഉണ്ടാക്കി കലാപത്തിൽ തകർന്ന പള്ളിക്കു പകരം ജസ്റ്റിനിയന് ചക്രവർത്തിയാണ് 3 ന്നാമതു ഹഗ്ഗിയ സോഫിയ എന്ന അക്കാലത്തെ ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ ദേവാലയം പണികഴിപ്പിച്ചത് പിന്നീട് ആയിരം കൊല്ലം ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളി ഹഗ്ഗിയ ആയിരുന്നു (വെറും ചെറിയൊരു കെട്ടിടം മാത്രമായിരുന്നു ഹഗ്ഗിയ എന്നും പ്രചാരണം നടക്കുണ്ട്)
•ഹഗ്ഗിയ സോഫിയ എന്നാൽ ക്രിസ്ത്യൻ ദൈവത്തെ (ത്രീത്വം) സൂചിപ്പിക്കുന്ന വാക്കാണ് (ഫുൾ വിസ്‌ഡം)