ഹനാൻ എന്ന ഉശിരുള്ള പെൺകുട്ടിയും കോൺഗ്രസ്-മൂരികളുടെ ‘ഗാന്ധിയൻ’തെറികളും

  229

  ഹനാൻ എന്ന കുട്ടിയെ നിങ്ങളോർക്കുന്നോ ? വിദ്യാർത്ഥിയുടെ യൂണിഫോമിൽ മീൻ വിൽക്കുന്ന പെൺകുട്ടിയുടെ വാർത്തയും ചിത്രവും മറന്നു കാണില്ല. കൊച്ചു പ്രായത്തിനുള്ളിൽ അവളനുഭവിച്ച ദുരിതജീവിതത്തെക്കുറിച്ചറിഞ്ഞ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെ അവളെ നേരിട്ടു കണ്ടു. അച്ഛനില്ലാത്ത , വാടക വീട്ടിൽക്കഴിയുന്ന ഹനാനെ കേരളം ഹൃദയം കൊണ്ടു പിന്തുണച്ചു.
  നാടൻ പാട്ടുകാരി , പാട്ടെഴുത്തുകാരി , നടി എന്നീ നിലകളിലൊക്കെ അവൾ തൻ്റെതായ സാന്നിദ്ധ്യമറിയിച്ച നാളുകൾ .ഇതിനിടയിൽ ഒരു വാഹനാപകടത്തിൽ പരിക്കേറ്റ വാർത്തയും കണ്ടു. തൻ്റെ എഫ് ബി പേജിൽ അവളിങ്ങനെയെഴുതി.

  ലോകം മുഴുവൻ എന്നെ ചവിട്ടി പുറത്താക്കാൻ നോക്കിയപ്പോൾ എന്റെ കൂടെ നിന്നത് കോൺഗ്രസ് ആണ് എന്ന് കൊറോണ..😁അതെ . പ്രതിപക്ഷ നേതാവ് ഇനിയും ഉസ്മാനെ വിളിക്കണം കൊറോണയെക്കുറിച്ച് രണ്ട് വാക്ക് പറയണം😂 ഇത് ടിക് ടോക് വീഡിയോയും ആക്കി. ഇതിൻ്റെ രണ്ടിൻ്റെയും അടിയിൽ കോൺഗ്രസ് – ലീഗ് അനുഭാവികൾ കേട്ടാലറയ്ക്കുന്ന പച്ചത്തെറി തന്നെ അവളെ വിളിക്കുന്നു. ഈ നോമ്പുകാലത്ത് ഒരു സാധു പെൺകുട്ടിയെ നിന്ദ്യമായ ഭാഷയിൽ അപമാനിക്കുന്നവരുടെ പ്രൊഫൈൽ നിറയെ KMCC യുടെ പച്ച വളയം. ” നിനക്ക് വീടുവച്ചു തന്നതല്ലേ ഞങ്ങൾ ” എന്ന ചോദ്യത്തിന് താൻ ഇപ്പോഴും വാടക വീട്ടിലാണ് താമസിക്കുന്നതെന്ന് ഹനാൻ. അപ്പോ , ഹനാൻ്റെ വീടിനായി പിരിച്ച പണമെല്ലാം എവിടെപ്പോയി ? ഇടതുപക്ഷക്കാരുടെ സൈബറാക്രമണത്തെ നേരിടാൻ കെ പി സി സി തീരുമാനിച്ച ദിവസമാണിന്ന്. തെറിസടയനും ടീമുമാണ് പോരാട്ടം നയിക്കുന്നത്. ഇനി നമ്മുടെ പൊ.ക , നിഷ്കു ടീമിനോടാണ്. പച്ചവെള്ളം ചവച്ചു കുടിക്കുന്ന , തെറിവിളി , സ്ത്രീകളെ അപമാനിക്കൽ ഇവയൊന്നുമറിയാത്ത പിഞ്ചുഹൃദയങ്ങളാണ് ഇവിടുത്തെ സൈബർ കോൺ – ലീഗ് പ്രൈാഫൈലുകൾ .അതുകൊണ്ട് നിങ്ങള് അത്താഴമുണ്ടിട്ട് പെടുത്തിട്ട് ചാച്ചിക്കോ.

  ഹനാൻ എന്ന പെൺകുട്ടിയെ തെറി വിളിക്കുന്നത് ആ കുട്ടിയുടെ അവയവങ്ങൾ എടുത്ത് പറഞ്ഞാണ്. കേട്ടാൽ ചെവി പൊട്ടിപ്പോകുന്ന പലതുമുണ്ട് ആ കൂട്ടത്തിൽ ധാരാളം.ചെന്നിത്തല ഉസ്മാന് ഫോൺ ചെയ്യുന്നതും, കോൺഗ്രസ്സാണ് കൊറോണ എന്നതും കുറെ നാളുകളായി ഇവിടെ പലരും ട്രോളുന്നതാണ്. അന്നൊന്നും അധികമാരും ഇത്തരം തെറി വിളികളുമായി ആക്രമണം നടത്തിയിട്ടില്ല.
  ഇതിപ്പോൾ ആ ട്രോളുകൾ ഒരു പെൺകുട്ടി ടിക്ക് ടോക്ക് ചെയ്തപ്പോൾ തെറിയും വെർബൽ റേപ്പിങ്ങും എല്ലാ പരിധിയും വിട്ടു കത്തികയറുകയാണ് ഈ പോസ്റ്റിനു കീഴെ.മനസിന്‌ സുഖമില്ലാത്ത അവളുടെ ഉമ്മയെ വരെ വെറുതെ വിടാതെ അക്രമിക്കുന്നവരൊക്കെ, അവൾക്കു വേണ്ടി ചോദിക്കാൻ വരാൻ ആരുമില്ല എന്ന ഉറപ്പും പെൺകുട്ടിയാണ് എന്ന ധൈര്യവുമല്ലെ നിങ്ങളുടെ ഈ യുദ്ധവെറിക്കുപിന്നിൽ. തെറിവിളിക്ക് കാരണമായ ആദ്യ വീഡിയൊ

  മറുപടി വീഡിയൊ

  ബാല്യകാലത്ത് തന്നെ ഒരു കുടുബത്തിന്റെ ഉത്തരവാദിത്വം മുഴുവൻ ചുമലിലേറ്റേണ്ടി വന്ന ഹതഭാഗ്യയായ പെൺകുട്ടി!പ്രതിപക്ഷ നേതാവിന്റെ ഇടപെടൽ മൂലം കുവൈറ്റ്‌ മലയാളികൾ വീട് വെച്ച് നൽകും എന്ന വ്യാജ വാഗ്ദാനം നൽകി കോൺഗ്രസുകാരാൽ കബളിപ്പിക്കപ്പെട്ട പെൺകുട്ടി.ഉമ്മയുടെ മാറാവ്യാധി, അവരുടെ ചികിത്സയ്ക്ക് വേണ്ട പണം കണ്ടെത്തൽ, സ്വന്തം അനാരോഗ്യം തുടങ്ങിയ നീറുന്ന പ്രശ്നങ്ങളുമായി മല്ലിടുന്ന അവളെ പിന്നെയും പിന്തുടർന്ന് വേട്ടയാടി ഗാന്ധിയന്മാർ!
  ഒരു ടിക്ടോക് വീഡിയോയിലൂടെ പ്രതിപക്ഷ നേതാവിനെ ട്രോളിയെന്ന് ആക്ഷേപിച്ചു കൊണ്ട് ഹനാന്റെ ഇൻബോക്സിൽ കേട്ടാലറയ്ക്കുന്ന വാക്കുകളാൽ ബോഡി ഷെയ്മിങ് മുതൽ വെർബൽ റേപ്പ് വരെ നടത്തുകയാണ് കോൺഗ്രസിന്റെ സൈബർ തെമ്മാടികൾ.

  തനിയ്ക്ക് നേരെ കുരച്ചു ചാടുന്ന കോൺഗ്രസുകാരെ ഹനാൻ ഓർമ്മപ്പെടുത്തുന്നത് ഇങ്ങനെ: പണ്ടൊരിക്കൽ കോൺഗ്രസുകാർ വളഞ്ഞിട്ടാക്രമിച്ചപ്പോൾ എനിയ്ക്ക് ഈ കാണുന്ന സൗഹൃദവലയങ്ങളോ രക്ഷാകവചമോ ഒന്നുമില്ലായിരുന്നു.ഇന്നെനിക്ക് ഭയമില്ല. നിങ്ങൾക്കെന്നെ ഒരു ചുക്കും ചെയ്യാൻ കഴിയുകയുമില്ല. കാരണം ചങ്ക് പറിച്ചു തന്നുകൊണ്ട് കൂടെ നിൽക്കാൻ ഒരുപാട് സഖാക്കളുണ്ട്, കാവലാളായി.കോൺഗ്രസുകാരുടെ ഭീഷണിക്ക് മുന്നിൽ അടി പതറരുത്, കൂടെയുണ്ട്, കൂട്ടായുണ്ട് ഞങ്ങളെല്ലാം.സധൈര്യം മുന്നോട്ട്.

  അഭിമാനിനിയാണ് ഹനാൻ, അദ്ധ്വാനിയാണ് ഹനാൻ. വീട്ടിലെ കഷ്ടപ്പാടിനെ ശപിച്ച് സങ്കടം പറഞ്ഞിരിക്കയായിരുന്നില്ലവൾ. പാട്ട് പാടുകയുമഭിനയിക്കയും ചെയ്യുന്നതുപോലെതന്നെ,അതേ അഭിമാനത്തോടെ അവൾ മീൻ വിൽക്കാൻ പോയിരുന്നു. ഹനാനെപ്പറ്റി ആദ്യവാർത്ത വന്നപ്പോൾ മീൻ വിൽപ്പന എന്തോ മോശം കാര്യമാണെന്ന് ധരിച്ചുവശമായ മലയാളിപ്പൊങ്ങച്ചം അവൾക്ക് വേണ്ടി സിമ്പതി വിളമ്പി.സിമ്പതി കൊടുത്തു കഴിഞ്ഞാൽ അവളെന്ത് ചെയ്യണമെന്ന് നമ്മളാണല്ലോ തീരുമാനിക്കുക. അവളുടെ വിരലിലെ മോതിരവും, അവളൊരുനാൾ യാത്ര ചെയ്ത കാറും, സ്വാദുനോക്കിയ ഹുക്കയുമൊക്കെ വല്യേട്ടൻമാരെ വല്ലാതെ പ്രകോപിപ്പിച്ചു. അവളെ നമ്മൾ ആദ്യവട്ടം തെറി വിളിച്ചു. ‘നിങ്ങടെ സിമ്പതി വേണ്ടേ വേണ്ടെ’ന്ന് പറഞ്ഞവൾ.എന്നെക്കാളും നിങ്ങളെക്കാളുംഅഭിമാനിനിയാണ്, അദ്ധ്വാനിയാണ് ഹനാൻ.

  ഇതാണ് കോൺഗ്രസുകാർ ഗാന്ധിയിൽ നിന്നും നെഹ്‌റുവിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങൾ. മതം മാത്രം പുഴുങ്ങിത്തിന്നുന്ന മൂരികളെ കുറിച്ച് ഒന്നും പറയാതിരിക്കുകയാണ് ഭേദം
  ഇതാണ് കോൺഗ്രസുകാർ ഗാന്ധിയിൽ നിന്നും നെഹ്‌റുവിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങൾ. മതം മാത്രം പുഴുങ്ങിത്തിന്നുന്ന മൂരികളെ കുറിച്ച് ഒന്നും പറയാതിരിക്കുകയാണ് ഭേദം

  വാഹനാപകടം പിന്നെയും വഴിമുടക്കിയപ്പോൾ സർക്കാരും പൊതുസമൂഹവും അവൾക്കൊപ്പം നിന്നു. പ്രതിപക്ഷ നേതാവ് അവളെ ചേർത്ത് പിടിച്ചു. പരിചയക്കാരൻ വഴി അവൾക്ക് സ്വന്തമായ് വീടുവെച്ചു നൽകാമെന്ന് പറഞ്ഞു രമേശ് ചെന്നിത്തല.സ്നേഹപൂർവ്വം ഓഫർ നിരസിച്ചവൾ. എന്നെക്കാളും നിങ്ങളെക്കാളും അഭിമാനിനിയാണ്, അദ്ധ്വാനിയാണ് ഹനാൻ. പ്രളയം വന്ന് സർവ്വതും നശിച്ചാലും മലയാളിക്ക് ഒന്നും കൊടുക്കേണ്ടതില്ലെന്ന് പലരും പറഞ്ഞപ്പോൾ, തനിക്ക് അന്നേവരെ കിട്ടിയ സംഭാവനയെല്ലാം കൂടിയെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തു ഹനാൻ. ‘എനിക്ക് അത്യാവശ്യം ആരോഗ്യമുണ്ട്; ഇനിയും എന്തെങ്കിലുമൊക്കെ ചെയ്യാലോ’ എന്ന് പറഞ്ഞവൾ. എന്നെക്കാളും നിങ്ങളെക്കാളും അഭിമാനിനിയാണ്, അദ്ധ്വാനിയാണ് ഹനാൻ.
  കൊറോണക്കാലമായപ്പോൾ, കേരളാമോഡലിന് അംഗീകാരങ്ങൾ വന്നു ലോകത്തിന്റെ നാനാഭാഗത്തുനിന്ന്.രക്ഷയായ സർക്കാരിന് സപ്പോർട്ടായി ഒരുവിധപ്പെട്ട മലയാളികളൊക്കെ. ചിലരപ്പോൾ വാഴവെട്ടാനിറങ്ങി. വാഴവെട്ടുകാരെ പലരും കണക്കറ്റ് പരിഹസിച്ചു, നിശിതമായ് വിമർശിച്ചു. അതേ പോലെ,അതേ പോലെ മലയാളിയായ ഹനാനും പരിഹസിച്ചു. പൊളിറ്റിക്കൽ പരിഹാസത്തിന് മറുപടി പറയാം, പ്രതികരിക്കാം. ഹനാന്റെ കാര്യത്തിൽ അതല്ല ഉണ്ടായത്. നൂറ് കണക്കിനാളുകൾ ഇതിന് മുന്നേ ഷെയർ ചെയ്ത ഒരു ഡയലോഗ്

  തന്നെയാണ് ഹനാൻ ഷെയർ ചെയ്തത്. അത് ചെയ്യാൻ ഏതൊരു മലയാളിക്കുമുള്ള അവകാശം അവൾക്കുമുണ്ട്. പക്ഷേ, അതംഗീകരിക്കാൻ തയാറാവുന്നില്ല സൈബർപ്പട.വേണ്ടെന്ന് പറഞ്ഞ് അവൾ നിരസിച്ച വീടിന്റെ കണക്ക് പറഞ്ഞ്, അവളുടെ ഉപ്പയെയും ഉമ്മയെയും ആക്ഷേപിച്ച്, അവളുടെ തൊഴിലിനേയും മതത്തെയും അപഹസിച്ച്, തെറിയഭിഷേകം നടത്തുകയാണ് KPCC/ KMCC ചുണക്കുട്ടന്മാരും ചുണക്കുട്ടികളും. മേഴ്സിക്കുട്ടിയമ്മയ്ക്കും രമ്യാ ഹരിദാസിനുമെതിരെയും നടന്നിരുന്നു ഇതേ പോലുള്ള തെറിവിളികൾ. മന്ത്രി, എം.പി. എന്നൊക്കെയുള്ള പ്രിവിലേജുകളെങ്കിലുമുണ്ടായിരുന്നു അവർക്ക്. ഹനാന് നമ്മുടെ സിമ്പതി വേണ്ട. പക്ഷെ,സ്വാഭിപ്രായം പറയാനുള്ള, വിയോജിപ്പുകൾ രേഖപ്പെടുത്താനുള്ള അവളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുക തന്നെ വേണം. അവളുടെ അഭിമാനം കാക്കേണ്ടത് അധികാരികളുടെ ചുമതലയാണ്.തെമ്മാടിക്കൂട്ടങ്ങളെ കൈകാര്യം ചെയ്യേണ്ടത് പൊലീസാണ്.ഇടപെടേണ്ടത്, സർക്കാരാണ്. നിർദേശം കൊടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.

  2018 ൽ ഹനാൻ ഇന്നത്തെ പോലെ തന്നെ സോഷ്യൽ മീഢിയ ആക്രമണത്തിന് വിധേയയാക്കപ്പെട്ടിരുന്നു. ആ സമയം കൈരളി ചാനലിൻ്റെ JB Junction ൽ ജോൺ ബ്രിട്ടാസുമായുള്ള അഭിമുഖത്തിൽ ഹനാനയോട് ഞാൻ ചോദിച്ച ചോദ്യം ഒറ്റക്ക് ജീവിതത്തോട് പൊരുതുന്ന സ്ത്രീകളൊക്കെ സ്ളട്ട് ഷേമിംഗ് നേരിടേണ്ടി വരാറുണ്ട് ഇത്തരം ആക്രമണങ്ങൾ നടത്തുന്നവരോട് ഹനാന് എന്താണ് പറയാനുള്ളത് എന്നായിരുന്നു. പ്രായത്തിൽ കവിഞ്ഞ പക്വതയോടെ ഏറ്റവും ആർജ്ജവമുള്ള ശബ്ദത്തിൽ അവൾ ചങ്കുറപ്പോടെ, നിലപാടോടെ ചിരിച്ചു കൊണ്ട് പറഞ്ഞ മറുപടി ഇതായിരുന്നു.”മക്കളെ, കൂട്ടുകാരെ, പെൺകുട്ടികളേ… നാളെ നിങ്ങൾക്കുമിത് നേരിടേണ്ടി വരാം ഇത്തരം ആക്രമണങ്ങൾ വരുമ്പോൾ നിങ്ങൾ കടുംകയ്യൊന്നും ചെയ്യരുത്, സ്വാഭാവികമായി ചിരിച്ചു കൊണ്ട് നേരിടണം. നിങ്ങളെ തളർത്താനാണവർ ശ്രമിക്കുന്നത്. എങ്ങനൊക്കെ തോൽപ്പിക്കാൻ ശ്രമിച്ചാലും ചിരിച്ചു കൊണ്ട് അതിനെ നേരിടണം. ആ ചിരിക്കു മുമ്പിൽ അവർ തോറ്റു പോകും. ആർക്കും നിങ്ങളെ തോൽപ്പിക്കാനാവില്ല “. ഇന്നത്തെ സോഷ്യൽ മീഢിയ ആക്രമണത്തെ കുറിച്ചും അവളുടെ കാഴ്ച്ചപ്പാട് ഒരു തരിമ്പും മാറിയിട്ടില്ല. തൻ്റെ വീഡിയോയ്ക്കു കീഴെ അശ്ലീലം പറഞ്ഞാക്രമിക്കുന്ന വെകിളി പിടിച്ച ആൾക്കൂട്ടത്തോട് അന്നത്തെ അതേ നിലപാടോടെ, അതേ വ്യക്തതയോടെ, അതിനെക്കാൾ ചങ്കുറപ്പോടെ ചിരിച്ചു കൊണ്ട് അവൾ നേരിടുന്നു. അഭിമാനമുണ്ട് പെൺകുട്ടീ…. അളവറ്റ സ്നേഹവും. ഈ ചെറുത്തു നിൽപ്പിനോട്…!ഒപ്പമുണ്ടെന്ന് വീണ്ടും സാക്ഷ്യപ്പെടുത്തുന്നു.