Connect with us

INFORMATION

എന്താണ് ഹാർഡ് പ്രോബ്ലം ഓഫ് കോൺഷ്യസ്നസ് ?

നിങ്ങൾ സോമ്പികൾ വസിക്കുന്ന ഒരു ലോകം സങ്കൽപ്പിക്കുക. സിനിമകളിൽ ചിത്രീകരിച്ചിരിക്കുന്നവയെപ്പോലെയല്ല, ഈ സോമ്പികൾ വ്യത്യസ്തമാണ്. അവ സിനിമയിലെ പോലെ കറന്റ് പോസ്റ്റിൽ

 34 total views,  1 views today

Published

on

Rajeeb Alathur

എന്താണ് ഹാർഡ് പ്രോബ്ലം ഓഫ് കോൺഷ്യസ്നസ് ?

നിങ്ങൾ സോമ്പികൾ വസിക്കുന്ന ഒരു ലോകം സങ്കൽപ്പിക്കുക. സിനിമകളിൽ ചിത്രീകരിച്ചിരിക്കുന്നവയെപ്പോലെയല്ല, ഈ സോമ്പികൾ വ്യത്യസ്തമാണ്. അവ സിനിമയിലെ പോലെ കറന്റ് പോസ്റ്റിൽ തട്ടി വീഴുകയോ അലഞ്ഞു തിരിയുകയോ ചെയ്യുന്നില്ല. അവർക്കും സാധാരണ മനുഷ്യരുടെ രൂപമാണ്. അവരും സാധാരണ മനുഷ്യരെപ്പോലെ തന്നെ പെരുമാറുന്നു. അവർക്കും ജോലിയും കുടുംബവും സല്ലാപ അവധി ദിവസങ്ങളുമുണ്ട്. പക്ഷെ അവരും ‘യഥാർത്ഥ’ മനുഷ്യരുമായുള്ള ഒരേയൊരു വ്യത്യാസം അവർ യഥാർത്ഥത്തിൽ ചിന്തിക്കുന്നതിനുപകരം ചിന്തിക്കുന്നതായി കാണപ്പെടുന്നു എന്നതാണ്. അവർ ബോധം അഥവാ കോൺഷ്യസ്നസ് ഉള്ളവരാണെന്ന് തോന്നും, പക്ഷേ അവർ അങ്ങനെയല്ല. നിങ്ങൾക്ക് അവരെ ഒരു സൂചി കൊണ്ട് കുത്താം, അവർ ‘ആഹ്’ എന്ന് നിലവിളിക്കും, എന്നാൽ വാസ്തവത്തിൽ അവർക്ക് ഒരു വേദനയും അനുഭവപ്പെടുന്നില്ല. ഈ ‘ഫിലോസഫിക്കൽ സോമ്പി’കളെ ഉപയോഗിച്ചുള്ള ചിന്താ പരീക്ഷണങ്ങൾ, തെളിയിക്കാൻ ലക്ഷ്യമിടുന്നത്, ആത്മനിഷ്ഠമായ ബോധാനുഭവം അഥവാ വസ്തുനിഷ്ഠമായി പരിശോധിക്കാൻ കഴിയാത്ത കോൺഷ്യസ് അനുഭവം എന്നൊന്ന് ഉണ്ടെന്നാണ്.

ഇതിനെ പലപ്പോഴും ‘ക്വാളിയ’ (Qualia) എന്ന് വിളിക്കുന്നു. ഈ വാക്ക് ലാറ്റിനിൽ നിന്നാണ് വന്നത്, ‘ഏതുതരം’ (‘what kind’) അല്ലെങ്കിൽ എന്തിന്റെയെങ്കിലും ഗുണപരമായ വശം (qualitative aspect) എന്നാണ് ഇത് അർത്ഥമാക്കുന്നത്. ‘മൈന്റ് ഫിലോസഫിയിൽ’, ബോധപൂർവ്വമായ അനുഭവത്തിന്റെ ഗുണപരമായ സവിശേഷതകൾ വിവരിക്കാൻ ഈ പദം പ്രയോഗിക്കുന്നു. ഉദാഹരണത്തിന്, പച്ചനിറത്തിന്റെ പച്ചപ്പ്, അല്ലെങ്കിൽ നാരങ്ങയുടെ കയ്പ്പ്, അല്ലെങ്കിൽ ആരെങ്കിലും നിങ്ങളെ ഒരു സൂചികൊണ്ട് കുത്തുമ്പോൾ അനുഭവപ്പെടുന്ന വേദന, എന്നിങ്ങനെ തുടങ്ങി ഭൗതിക ലോകത്തിലെ നിങ്ങളുടെ ‘അത് എങ്ങനെയിരിക്കും’ (‘what-is-it-like’) എന്ന അനുഭവം. മനസ്സിന്റെ തികച്ചും ഭൗതികവാദപരമായ അല്ലെങ്കിൽ ‘ഭൗതികവാദ’ വ്യാഖ്യാനത്തിനെതിരെ വാദിക്കാൻ ക്വാളിയയെ ഉപയോഗിക്കുന്നു.

ഒരു വവ്വാലായി അനുഭവപ്പെടുന്നത് എങ്ങനെയിരിക്കും? (‘What is it like to be a bat?’). ആത്മനിഷ്ഠമായ (subjective) അനുഭവങ്ങൾ പര്യവേക്ഷണം ചെയ്യുമ്പോൾ ശാസ്ത്രത്തിന്റെ പരിധികളെ ചൂണ്ടിക്കാണിക്കുന്നതാണ് ഈ ചോദ്യം. മറ്റ് മൃഗങ്ങളുടെ മനസ്സ് നമ്മുടേതിൽ നിന്ന് വ്യത്യസ്തമാണെന്ന് നമുക്കറിയാം. അപ്പോൾ അവയിലൊന്നിനെ പോലെ അനുഭവപ്പെടുന്നത് എങ്ങനെയിരിക്കും? (So what is it like to be one of them?). അതിനുള്ള ഉത്തരം നമുക്ക് അറിയാൻ കഴിയില്ല. ഇത് ബോധത്തോടുള്ള ഭൗതികവാദ സമീപനത്തിലെ ഒരു പ്രധാന പ്രശ്നമായാണ് കാണക്കാക്കപ്പെടുന്നത്. ക്വാളിയയുടെ നിലനിൽപ്പ് (existence) മൃഗങ്ങളുടെയും മനുഷ്യരുടെയും കോൺഷ്യസ്നസ്നെക്കുറിച്ച് നമ്മുടെ ഭൗതീക (physical) ധാരണയിൽ വിശദീകരണ വിടവ് സൃഷ്ടിക്കുന്നു. മനുഷ്യ മസ്തിഷ്കത്തിലെ എല്ലാ ശാരീരിക പ്രക്രിയകളും മനസ്സിലാക്കാനും ഓർമ്മ, സംവേദനങ്ങൾ (sensations), ചിന്തകൾ എന്നിവപോലും നമുക്ക് വിശദീകരിക്കാൻ കഴിഞ്ഞാലും, നമുക്ക് ഒരിക്കലും ക്വാളിയ അഥവാ ആത്മനിഷ്ഠമായ അനുഭവത്തെ ഉണ്ടാക്കുന്ന ഭൗ‌തീക (physical) പ്രക്രിയകളെ കണ്ടെത്താൻ കഴിയില്ല. ചുരുക്കത്തിൽ നിങ്ങൾ എങ്ങനെയായിരിക്കുമെന്ന് അല്ലെങ്കിൽ നിങ്ങൾ അനുഭവിക്കുന്ന അനുഭവങ്ങൾ എന്തെന്ന് മറ്റാർക്കും ഒരിക്കലും അറിയാൻ കഴിയില്ല. നിങ്ങൾ എങ്ങനെ ആണെന്ന് അഥവാ നിങ്ങൾക്ക് അനുഭവ്യമായ അനുഭവങ്ങൾ എങ്ങിനെയാണെന്ന് നിങ്ങൾക്ക് മാത്രമേ അറിയാൻ കഴിയൂ. നിങ്ങളുടെ ഗുണപരമായ അനുഭവങ്ങൾ, നിങ്ങളുടെ ‘ആത്മബോധം'(‘sense of self’), ഒരു ഉപകരണത്തിലും രജിസ്റ്റർ ചെയ്യാൻ കഴിയില്ല, കാരണം അവ ആത്മനിഷ്ഠമാണ് (subjective). അതുകൊണ്ടുതന്നെ ക്വാളിയ അഥവാ ആത്മനിഷ്ഠമായ കോൺഷ്യസ് അനുഭവങ്ങൾ ശാസ്ത്രത്തിന്റെ പരിധിക്ക് പുറത്താണ്. ഇതിനെയാണ് ഹാർഡ് പ്രോബ്ലം ഓഫ് കോൺഷ്യസ്നസ് എന്നു പറയുന്നത്.
ശാസ്ത്രീയ രീതി (scientific method) എന്ന് വിളിക്കപ്പെടുന്ന ഒരു പ്രത്യേക രീതി പിന്തുടർന്ന് ശാസ്ത്രം വികസിക്കുകയും വിജയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ചോദ്യങ്ങൾ ഉന്നയിക്കുന്നതിലും ഭൗതിക ലോകത്തെക്കുറിച്ചുള്ള സത്യങ്ങൾ കണ്ടെത്തുന്നതിലും ഈ രീതി, ശാസ്ത്രീയ പരീക്ഷണത്തെ, അതിന്റെ പ്രധാന ഉപകരണമായി ഉപയോഗിക്കുന്നു. ശാസ്ത്രീയ പരീക്ഷണങ്ങൾ വസ്തുനിഷ്ഠമാണ് (objective). അവ ആവർത്തിക്കാവുന്നവയാണ്, കൂടാതെ പല സ്വതന്ത്ര പരീക്ഷകർക്കും ഇത് പരിശോധിച്ച് ഉറപ്പുവരുത്താൻ കഴിയുകയും ചെയ്യാവുന്നതാണ്. അതിനാൽ അവയുടെ ഫലങ്ങൾ അവരുടെ നിരീക്ഷകരിൽ നിന്ന് സ്വതന്ത്രമാണ് (independent). നവോത്ഥാനകാലം മുതൽ തന്നെ വസ്തുനിഷ്ഠത (objectivity) ശാസ്ത്രത്തിന്റെ അനിവാര്യമായ സവിശേഷതയാണ്, ഇന്നും അത് നിലനിൽക്കുന്നു.

ഇനി കോൺഷ്യസ്നസുമായി ഒരു പരീക്ഷണം സങ്കൽപ്പിക്കുക. ഒരു ന്യൂറോ സയന്റിസ്റ്റിന് റെക്കോർഡ് ചെയ്യാൻ കഴിയുന്ന ഭാവിയിലെ ഒരു നൂതന ബ്രെയിൻ സ്കാനറിനുള്ളിൽ നിങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സങ്കൽപ്പിക്കുക. ആ ന്യൂറോ സയന്റിസ്റ്റിന് ഏത് നിമിഷവും നിങ്ങളുടെ തലച്ചോറിൽ നടക്കുന്ന ഓരോ ന്യൂറോബയോളജിക്കൽ പ്രക്രിയയും രേഖപ്പെടുത്താനും കാണാനും വിശകലനം ചെയ്യാനും കഴിയുമെന്ന് സങ്കൽപ്പിക്കുക. അതിൽ നിങ്ങളുടെ തലച്ചോറ് മുഴുവൻ ഡീകോഡ് ചെയ്യാൻ കഴിയുന്നതാണ്. അവിടെ അതിനെക്കുറിച്ച് അറിയാൻ കഴിയുന്നതെല്ലാം അറിയാൻ കഴിയും. നിങ്ങളുടെ ബ്രെയിൻ സ്കാൻ ഒരു വസ്തുനിഷ്ഠമായ (objective) പരീക്ഷണ തെളിവാണ്. അങ്ങനെ ആ ന്യൂറോ സയന്റിസ്റ്റ് മെഷീൻ ഓൺ ചെയ്യുന്നു : ശേഷം മനോഹരമായ ചുവന്ന റോസാപ്പൂവിന്റെ ഒരു ചിത്രം നിങ്ങളെ കാണിക്കുകയും സ്കാനർ നിങ്ങളുടെ തലച്ചോറിൽ അപ്പോൾ സംഭവിക്കുന്നതെല്ലാം രേഖപ്പെടുത്തുകയും ചെയ്യുന്നു. പക്ഷെ അപ്പോഴും സ്കാനറിന് രേഖപ്പെടുത്താൻ കഴിയാത്ത ചിലത് ഉണ്ട് : റോസാപ്പൂവിന്റെ ചുവപ്പിന്റെ (redness) നിങ്ങളുടെ സ്വന്തം, വ്യക്തിപരമായ (subjective) അനുഭവം. ഇതിനായി ന്യൂറോ സയന്റിസ്റ്റ് നിങ്ങളോട് ചോദിക്കുക തന്നെ വേണം : ആ റോസാപ്പൂവ് കാണുന്ന അനുഭവം എങ്ങനെയാണ്?. ഈ ചോദ്യത്തിന് നിങ്ങൾക്ക് മാത്രമേ ഉത്തരം നൽകാൻ കഴിയൂ. മറുപടിയായി നിങ്ങളുടെ അനുഭവം റിപ്പോർട്ട് ചെയ്യാൻ നിങ്ങൾക്കേ കഴിയൂ. നിങ്ങളുടെ വ്യക്തിപരമായ അനുഭവം വസ്തുനിഷ്ഠമായി (objectively) പരിശോധിക്കാൻ ഒരു വഴിയുമില്ല. ആ പ്രത്യേക റോസാപ്പൂവിനെ കാണാൻ ‘അത് എങ്ങനെയുണ്ടെന്ന്’ ( ‘what it’s like’ ) നിങ്ങൾക്ക് മാത്രമേ അറിയൂ. അതുകൊണ്ടുതന്നെ, ബോധപൂർവ്വമായ അനുഭവത്തിന്റെ മുഴുവൻ പ്രതിഭാസവും പര്യവേക്ഷണം ചെയ്യാനും വിശദീകരിക്കാനും ശാസ്ത്രീയ രീതി (scientific method) അപര്യാപ്തമാണ്. നിങ്ങളുടെ ആത്മനിഷ്ഠമായ (subjective) അനുഭവം ന്യൂറോബയോളജിക്കൽ പ്രക്രിയകളായി ചുരുക്കാനാവില്ല (reduce). സിസ്റ്റം പൂർത്തിയാക്കാൻ വസ്തുവിന് (നിങ്ങളുടെ തലച്ചോറിന്) വിഷയം (‘നിങ്ങൾ’) ആവശ്യമാണ്. അതിനാൽ, ‘നിങ്ങൾ’ (‘you’) നിങ്ങളുടെ തലച്ചോറിൽ നിന്ന് വ്യത്യസ്തമാണ്. നിങ്ങൾ വ്യത്യസ്തരല്ലെങ്കിൽ സ്കാനറിൽ വസ്തുനിഷ്ഠമായി (objectively) ചുരുക്കിയ, ‘വ്യക്തിനിഷ്ഠമായ കോൺഷ്യസ് അനുഭവങ്ങൾ’ അഥവാ ക്വാളിയ ഇല്ലാത്ത തികച്ചും ഭൗതികമായ ഒരു ജീവിയായ ‘ഫിലോസഫിക്കൽ സോമ്പി’കളായിരിക്കും നിങ്ങൾ.

ഇന്റെലിജെന്റ് കമ്പ്യൂട്ടറുകളുടെ മറ്റൊരു രൂപകമാണ് ‘ഫിലോസഫിക്കൽ സോമ്പികൾ’. അവ ‘ശരിക്കും’ കോൺഷ്യസ്നസ് ഉള്ളവയല്ല. യഥാർത്ഥത്തിൽ അവരുടെ പ്രതികരണങ്ങളെക്കുറിച്ചോ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചോ അവർ സ്വയം ബോധവാന്മാരല്ല. അവർ നമ്മെ അനുകരിക്കുന്ന കൃതൃമ ബുദ്ധിശാലികളാണ്. മനുഷ്യരെപ്പോലെ പെരുമാറുകയും മനുഷ്യരെപ്പോലെ സംസാരിക്കുകയും ചെയ്യുന്ന ബുദ്ധിപരമായ യന്ത്രങ്ങളാണ് ശരിക്കും റോബോട്ടുകളായി നിലനിൽക്കുന്നത്, പക്ഷേ വാസ്തവത്തിൽ അവ ‘ഫിലോസഫിക്കൽ സോമ്പി’കളാണ്.

Advertisement

അങ്ങനെ ദ്രവ്യവും (matter) ബോധവും (consciousness) വ്യത്യസ്തമാണെങ്കിൽ, ബോധം അഥവാ കോൺഷ്യസ്നസ് ദ്രവ്യത്തിൽ നിന്ന് ഉണ്ടാവുക അസാധ്യമാണ്. ഇനി അഥവാ ദ്രവ്യത്തിൽ ബോധപൂർവമായ അല്ലെങ്കിൽ കോൺഷ്യസ് ഗുണങ്ങൾ (properties) അടങ്ങിയിട്ടുണ്ടെങ്കിൽ, അപ്പോഴും ഈ സവിശേഷതകൾ എങ്ങനെയാണ് ഉത്ഭവിച്ചത്? എങ്ങിനെ ഉണ്ടായി? എന്ന ചോദ്യങ്ങൾ ചുരുളഴിയാതെ നിലനിൽക്കും. ആത്മനിഷ്ഠമായ ബോധാനുഭവങ്ങൾ നിലനിൽക്കുന്നുവെന്ന വസ്തുത വിശദീകരിക്കാൻ ദൈവം ബോധം സൃഷ്ടിച്ചിരിക്കണം എന്നാണ് ദൈവ വിശ്വാസികളുടെ വാദം. ബോധത്തിന്റെ നിലനിൽപ്പ് ഒരു ഭൗതികേതര ലോകവീക്ഷണത്തിലൂടെ മാത്രമേ വിശദീകരിക്കാനാകൂ. അതുകൊണ്ടു തന്നെ ഹാർഡ് പ്രോബ്ലം ഓഫ് കോൺഷ്യസ്നസ് ഇന്നും ചുരുളഴിയാതെ നിലനിൽക്കുന്നു.

 35 total views,  2 views today

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement