ഇന്ത്യ കാണാനിറങ്ങി നടനായ ഓസ്ട്രേലിയക്കാരൻ ഹാരിയുടെ കഥ രസകരമാണ്
പഠിത്തമൊക്കെ കഴിഞ്ഞ സ്ഥിതിക്ക് ഇനി ഇന്ത്യയിൽ ഒരു നെടുനീളൻ പര്യടനമൊക്കെ നടത്തിക്കളയാം എന്ന് കരുതിയാണ് ഹാരി എന്ന ആ ഓസ്ടേലിയക്കാരൻ
230 total views

Sebastian Xavier
പഠിത്തമൊക്കെ കഴിഞ്ഞ സ്ഥിതിക്ക് ഇനി ഇന്ത്യയിൽ ഒരു നെടുനീളൻ പര്യടനമൊക്കെ നടത്തിക്കളയാം എന്ന് കരുതിയാണ് ഹാരി എന്ന ആ ഓസ്ടേലിയക്കാരൻ പയ്യൻ കടൽ കടന്ന് ഇവിടെയെത്തിയത്.. വന്നപാടെ ഒരു ബുള്ളറ്റൊക്കെ സംഘടിപ്പിച്ച് കറക്കവും തുടങ്ങി..

ആ പടം കഴിഞ്ഞയുടനേ പിന്നെയും കുറേയധികം സിനിമകളിൽ എക്സ്ട്രാ ആർട്ടിസ്റ്റായും പരസ്യചിത്രങ്ങളിലുമൊക്കെ അവസരം കിട്ടിത്തുടങ്ങിയപ്പോ ഒരു വർക്കിംഗ് വിസയൊക്കെ സംഘടിപ്പിച്ച് ഇന്ത്യയിൽ തന്നെ തങ്ങാൻ തീരുമാനിച്ചു.. Dam 999, Dostaana, തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ചു..
മലബാറിലെ അസിസ്റ്റൻ്റ് കളക്ടറായ Thomas Harvey Baber എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് 2009ൽ പഴശ്ശിരാജയിലൂടെ മലയാള സിനിമയിലുമെത്തിയ ഹാരി, കുടുംബവും, കർത്തവ്യനിർവ്വഹണവും ഒരുമിച്ചു കൊണ്ടുപോവാൻ പാടുപെടുന്ന ആ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ്റെ റോൾ ഭംഗിയാക്കി..
ശത്രുവെങ്കിലും ധീരനും ദേശാഭിമാനിയുമായിരുന്ന പഴശ്ശിത്തമ്പുരാൻ്റെ ചേതനയറ്റ ശരീരത്തിന് ആദരവും അഭിവാദ്യങ്ങളുമർപ്പിച്ചുകൊണ്ട് പറയുന്ന ഈ വാക്കുകളോടെയാണ് സിനിമ അവസാനിക്കുന്നതും..
“He was our enemy… But he was a great man..A great Warrior.. We honour him..”
2010 ൽ സ്വദേശത്തേക്ക് മടങ്ങിയെങ്കിലും Harry Key വീണ്ടും ഇന്ത്യൻ സിനിമകളുടെ ഭാഗമായി. നിലവിൽ ഓസ്ട്രേലിയലിലെ സിഡ്നിയിൽ Key Impact എന്ന സ്ഥാപനം നടത്തുന്ന ഹാരി, Speach Confidence Coach ആയും മോട്ടിവേറ്ററായും പ്രവർത്തിക്കുന്നു.. Speak for Yourself എന്നൊരു പുസ്തകവും രചിച്ചിട്ടുണ്ട്..
231 total views, 1 views today

Continue Reading