ഫാഷിസം തോൽക്കാൻ പോകുന്നത് വിദ്യാർഥികൾക്ക് മുന്നിലാണ്

100
അമിത് ഷായുടെ പ്രസംഗവേദിയിൽ എഴുന്നേറ്റ് നിന്ന് സീ എ എ നഹി ചലേഗ പൗരത്വനിയമം തുലയട്ടെ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് ഇന്ത്യൻ ഫാഷിസ്റ്റിന്റെ പ്രംസംഗത്തെ മുറിപ്പെടുത്തിയ പോരാളി. സഖാവ് ഹർജിത് സിങ്ങ്, ഡെൽഹി യൂണിവേർസിറ്റിയിലെ രണ്ടാം വർഷ വിദ്യാർഥിസഖാവ്.
അമിത് ഷാ ഡെൽഹി നിയമസഭാ ഇലക്ഷൻ പ്രസംഗം നടത്തുമ്പോൾ വേദിയിൽ കടന്ന് ചെന്ന് അമിട്ടിന്റെ മുഖത്ത് നോക്കി നീ ഇന്ത്യയെ വിഭജിക്കുന്നു എന്ന് വിളിച്ച് പറഞ്ഞ 20 കാരൻ, ധീരത.
ഹർജിതിന്റെ അപ്രതീക്ഷിതമായ സീ എ എ വാപ്പസ് ലൊ എന്ന മുദ്രാവാക്യത്തിൽ അമിത് ഷായുടെ പ്രസംഗമാകെ ഞെട്ടി മുറിഞ് പോകുന്നത് വീഡിയോയിൽ കാണാം.
അമിത് ഷായുടെ നിർദ്ദേശത്തിൽ ഹർജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ട് പോവുമ്പോൾ ക്രൂരമായ മർദ്ദനങ്ങളാണു സംഘ് തീവ്രവാദികൾ അഴിച്ചു വിട്ടത്. മുഖത്തും പുറത്തും കൈകാലുകളിലും പരിക്കേൽപ്പിക്കുന്ന വിധം അടിച്ച് കൂട്ടി. അറസ്റ്റ് ചെയ്ത് ഒരു ദിവസം മുഴുവൻ പോലീസ് കസ്റ്റഡിയിൽ വെച്ചതും പോരാതെ ഹോസ്പിറ്റലിൽ കൊണ്ട് പോയി മാനസിക രോഗിയെന്ന് എഴുതി ഒപ്പിടീപ്പിച്ചു ജാള്യത മാറാതെ ഭരണകൂടം. തളർന്നില്ല ഹർജിത് ‌. വീണ്ടും പോയത് സമരമുഖത്തേക്കാണ്. ഫാഷിസം തോൽക്കാൻ പോകുന്നത് വിദ്യാർഥികൾക്ക് മുന്നിലാണ്.