അന്യഗ്രഹജീവി അല്ല, ഇത് ഹാർപി പരുന്ത്

Vidya Vishwambharan

നമ്മുടെ കൈത്തണ്ടയുടെ അത്ര കട്ടിയുള്ള കാലുകളുള്ള ഒരു വലിയ പക്ഷിയെ സങ്കല്പിക്കാൻ സാധിക്കുമോ? കുരങ്ങുകളെയും കുറുക്കന്മാരെയും വേട്ടയാടാൻ കഴിയുന്ന ഒരു പക്ഷി. ജീവിതകാലം മുഴുവൻ ഒരു ഇണയുമായി മാത്രം കഴിയുന്ന, ഒരു രക്ഷിതാവിന്‍റെ എല്ലാ ചുമതലകളും പങ്കിടുന്ന ഒരു പക്ഷി. അതാണ് ഹാർപി കഴുകൻ.

ഹാർപി പരുന്ത്നെ ആദ്യമായി കാണുന്നൊരാൾ ചിലപ്പോൾ ഇതൊരു അന്യഗ്രഹജീവിയാണെന്നും , ഒരു നരഭോജിയായ ജീവിയാന്നെന്നും തെറ്റിദ്ധരിക്കാം. ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ കഴുകന്മാരിൽ ഒന്നാണ് ഇത്. ഹാർപി കഴുകന്മാർ ഇപ്പോഴും ബ്രസീലിലും തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിലും കാണാം.

അവരുടെ നഖങ്ങൾക്ക് ഏകദേശം 3-4 ഇഞ്ച് നീളമുണ്ട്. ഒരു കരടിയുടെ നഖങ്ങളുടെ അതേ വലുപ്പം! . അവയുടെ നീളമുള്ള കൂർത്ത നഖങ്ങൾ, അവയെ വലിയ മൃഗങ്ങളെ വേട്ടയാടാൻ പ്രാപ്‍തമാക്കുന്നു. കൂടുതൽ സമയവും മരങ്ങളിൽ ചെലവഴിക്കുന്ന അവ റാക്കൂണുകളെയും, ഇഗ്വാനകളെയും, കുറുക്കന്മാരെയും ഭക്ഷിക്കാറുണ്ട്. ഒരാഴ്‍ചവരെ ഭക്ഷണം കഴിക്കാതെ ജീവിക്കാനും അവയ്ക്ക് കഴിയും. ഇങ്ങനെയൊക്കെയാണെങ്കിലും, പെൺ കഴുകന് ഇണയെക്കാൾ രണ്ട് മടങ്ങ് വരെ ഭാരം ഉണ്ടാകും.

നമ്മെപ്പോലെ അവയ്ക്കും കുടുംബവും കുട്ടികളുമായി കഴിയാനാണ് ആഗ്രഹം. ഹാർപി കഴുകന്മാർക്ക് ജീവിതത്തിൽ ഒരു പങ്കാളിമാത്രമേ ഉണ്ടാവുകയുള്ളൂ. ആ പങ്കാളിക്കൊപ്പം, കുടുംബമായി ഇത് 30 വർഷം വരെ ജീവിക്കുന്നു! മറ്റ് പക്ഷികളിൽ കാണാത്ത ഒരു പ്രവണതയാണ് ഇത്

ഇവയുടെ കൂടിനുമുണ്ട് പ്രത്യേകതകൾ. പക്ഷിയുടെ കുടുംബത്തിന് സുഖകരമായി കഴിയാൻ പറ്റുന്ന വിസ്‍താരമുള്ള കൂടുകളാണ് അവ നിർമ്മിക്കുക. ഹാർപ്പി കഴുകന്മാർ 300 ഓളം കമ്പുകളാണ് ഇത്തരത്തിലുള്ള കൂടുകൾ നിർമ്മിക്കാനായി ഉപയോഗിക്കുന്നത്. ഇത്ര വലിയ കൂടൊക്കെ പണിത് കഴിയുമ്പോൾ, അമ്മ മുട്ടയിടും. അതും രണ്ടു മുട്ട മാത്രം. ഒരു കുഞ്ഞ്‌ കഴുകനെ ഈ ലോകത്തേക്ക്‌ കൊണ്ടുവരുന്നതിന്‌ അവൾ‌ക്ക് 55 ദിവസമെടുക്കും.

സാധാരണയായി ഒരു മുട്ട മാത്രമേ അതിജീവിക്കാറുള്ളൂ. ഒന്നുകിൽ ആദ്യത്തേത് വിരിഞ്ഞു കഴിഞ്ഞാൽ അമ്മ രണ്ടാമത്തേതിന് അടയിരിക്കുന്നത് നിർത്തുന്നു. അങ്ങനെ അത് ഉപേക്ഷിക്കുന്നു. അതല്ലെങ്കിൽ ആദ്യത്തെ മുട്ടയിൽ നിന്നുള്ള കുഞ്ഞ് ഉണ്ടാകുന്നില്ലെങ്കിൽ, ദമ്പതികൾ ശേഷിക്കുന്ന മുട്ടയെ വിരിയിക്കാൻ നോക്കും.

You May Also Like

ആകാശ​ഗോളങ്ങൾക്ക് ഗോളാകൃതി കൈവരുന്നത് എന്ത് കൊണ്ട് ?

ചന്ദ്രനിൽ സഞ്ചാരികൾ ചാടിച്ചാടി നടക്കുന്നത് എന്തുകൊണ്ട്?ആകാശ​ഗോളങ്ങൾക്ക് ഗോളാകൃതി കൈവരുന്നത് എന്ത് കൊണ്ട് ? അറിവ് തേടുന്ന…

വെറും ആറുമാസം കൊണ്ട് വനം ഉണ്ടാക്കുന്ന ജപ്പാനിലെ മിയാവാക്കി മാതൃക എങ്ങനെ ?

എന്താണ് മിയാവാക്കി വനം? എങ്ങനെയാണ് ഇത്തരത്തിൽ വനം നിർമ്മിക്കുന്നത് ?⭐ അറിവ് തേടുന്ന പാവം പ്രവാസി…

സ്വന്തം പിതാവിനെ വിവാഹം കഴിക്കാൻ വിധിക്കപ്പെട്ട പെണ്‍കുട്ടികള്‍

സ്വന്തം പിതാവിനെ വിവാഹം കഴിക്കാൻ വിധിക്കപ്പെട്ട പെണ്‍കുട്ടികള്‍ ബംഗ്ലാദേശിലെ തെക്ക് കിഴക്കന്‍ മേഖലയിലുള്ള മാധോപ്പൂര്‍ വനമേഖലയിൽഅധിവസിക്കുന്ന…

ഫെയ്‌സ്ബുക്കിനെക്കാൾ വിചിത്രം; ഇത് മാർക്ക് സക്കർബർഗ് ന്റെ വീട് !

ഫെയ്‌സ്ബുക്കിനെക്കാൾ വിചിത്രം; ഇത് മാർക്ക് സക്കർബർഗിന്റെ വീട് ! ⭐ കടപ്പാട് : അറിവ് തേടുന്ന…