പക്ഷികളെപ്പോലെ കൂട് കെട്ടുന്ന എലികൾ എവിടെ ആണ് ഉള്ളത്?

അറിവ് തേടുന്ന പാവം പ്രവാസി

തുരപ്പന്മാർ(Rodents)ക്കിടയിലെ ഇത്തിരിക്കുഞ്ഞനായ ‘ഹാർവെസ്റ്റ് മൗസ്’ എന്ന എലി, പക്ഷികളെപ്പോലെ കൂടുകെട്ടി അതിനകത്താണ് താമസം.യൂറോപ്പിലും ,ഏഷ്യയുടെ ചില ഭാഗങ്ങ ളിലുമാണ് ഈ ഇത്തിരിക്കുഞ്ഞന്മാർ ഉള്ളത്.

  കുഞ്ഞൻപക്ഷികളായ ആറ്റക്കുരുവികളെപ്പോ ലെ പുല്ലുകൊണ്ട് കൂട് നെയ്തുണ്ടാക്കുന്നതിൽ വിദഗ്ധരാണ് ഈ മൂഷികവർഗം. നെല്ലും, ഗോതമ്പും പോലെ ഇടതൂർന്ന് വളർന്നു നിൽക്കുന്ന പുൽച്ചെടികൾക്കിടയ്ക്കാണ് ഹാർവെസ്റ്റ് മൗസ് കൂട് കെട്ടുന്നത്. പുൽത്തലകൾ മുറിച്ചെടു ത്തോ, ചെടിയിൽ നിർത്തിക്കൊണ്ടുതന്നെയോ നെയ്തുണ്ടാക്കുന്ന കൂടുകൾ തറയിൽനിന്ന് അല്പം ഉയരത്തിലായിരിക്കും.പെണ്ണെലി കുഞ്ഞുങ്ങളെ പ്രസവിക്കാറാകുമ്പോൾ പുതിയ കൂട് തയ്യാറാക്കുന്നു. മെയ് മുതൽ ഡിസംബർ വരെയുള്ള സീസണിലാണ് കുഞ്ഞുമൂഷികർ പിറക്കുക.ഈ സീസണു മുമ്പായി പെണ്ണെലി ടെന്നീസ് ബോളിന്റെ വലുപ്പത്തിൽ പുത്തനൊരു കൂട് നെയ്തുണ്ടാക്കും. പിന്നെ അതിനകത്താണ് താമസം. മറ്റു സമയങ്ങളിലെ താമസത്തിന് ഇവ ഉണ്ടാക്കുന്ന കൂടുകൾ ഇതിനേക്കാൾ വലുപ്പമുണ്ടാകും.

ഒരുവർഷം മൂന്നുമുതൽ എട്ടുവരെ കുഞ്ഞു ങ്ങൾക്ക് അമ്മയെലി ജന്മം നൽകും. 17 മുതൽ 19 വരെ ദിവസമാണ് ഗർഭകാലം. ഇത്രയും ദിവസം ടെന്നിസ് ബോൾ കൂട്ടിൽ തന്നെയാവും അമ്മയെലി.പുതിയ കുഞ്ഞുങ്ങൾ 11 ദിവസം കൊണ്ട് കൂടിന് പുറത്തിറങ്ങി നടക്കാനുളള കഴിവ് നേടും. പിന്നെ മൂന്നോ, നാലോ ദിവസം മുതിർന്നവർക്കൊപ്പം തീറ്റ കണ്ടെത്താനുള്ള പരിശീലനം. അതുകഴിഞ്ഞാൽ പിന്നെ അവരും സ്വന്തമായി തീറ്റ കണ്ടെത്താൻ കഴിവുള്ള വരായി.ഹാർവെസ്റ്റ് മൗസിനെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയത് 1767-ൽ ബ്രിട്ടീഷ് പ്രകൃതിശാസ്ത്രജ്ഞനായ ഗിൽബർട്ട് വൈറ്റ് ആണ്. അദ്ദേഹമാണ് ഇതൊരു പ്രത്യേക വർഗം ( Species) ചുണ്ടെലി ആണെന്ന് തിരിച്ചറിഞ്ഞത്. കൊയ്ത്തുപാടങ്ങളിൽ ധാരാളമായി കാണപ്പെ ടുന്നതുകൊണ്ട് ഇവയ്ക്ക് ഹാർവെസ്റ്റ് മൗസ് എന്ന പേര് കിട്ടിയത്. Micromys Minutus എന്നതാണ് ഇതിന്റെ ശാസ്ത്രനാമം.ആൾ ഇത്തിരിക്കുഞ്ഞനാണെങ്കിലും സ്വന്തം ശരീരത്തേക്കാൾ നീളമുള്ള സൂപ്പർ വാലുണ്ട്.

മുതിർന്ന ഒരു ഹാർവെസ്റ്റ് മൗസിന്റെ ശരീരത്തിന് പരമാവധി അഞ്ചോ, ആറോ നീളമേ കാണൂ.വാലിന്റെ നീളം ഇതിലും അല്പം കൂടി ഇരിക്കും. പുൽത്തണ്ടുകളിൽ തൂങ്ങി ക്കിടക്കാനും ,അതിന് മുകളിലൂടെ ബാലൻസ് ചെയ്ത് നടക്കാനും സഹായിക്കുന്നത് ഈ വാലാണ്. ഈ കുഞ്ഞൻമൂഷികന്റെ കൂടിയ ഭാരം അഞ്ചോ, ആറോ ഗ്രാം മാത്രം ആണ്. പകലെന്ന പോലെ രാത്രിയിലും തീറ്റ തേടിയിറ ങ്ങുന്നവരാണ് ഹാർവെസ്റ്റ് മൗസുകൾ. റാഗി, ഗോതമ്പ്, ബാർലി, നെല്ല്, ഓട്സ് തുടങ്ങിയ ധാന്യങ്ങൾ വിളയുന്ന പാടങ്ങളിലാണ് തീറ്റ തേടൽ. ഇതിനുപുറമേ പഴങ്ങൾ, പ്രാണികൾ, തേൻ, പായൽ എന്നിവയും ഇവയുടെ ഇഷ്ടഭക്ഷണമാണ്.

You May Also Like

നഗ്നനായി വന്നാൽ മാത്രം പ്രവേശനം ലഭിക്കുന്ന മ്യൂസിയത്തിലെ വിശേഷങ്ങൾ

നഗ്നനായി വന്നാൽ മാത്രം പ്രവേശനം ലഭിക്കുന്ന മ്യൂസിയത്തിലെ വിശേഷങ്ങൾ അറിവ് തേടുന്ന പാവം പ്രവാസി കലാസ്വാദകരുടെ…

ഗവേഷകർക്കു മുന്നിൽ ഇന്നും ഒരു വിസ്മയമായി നിൽക്കുന്ന ഉപകരണമാണ് ആൻറ്റിക്കത്തെറ മെക്കാനിസം

ആൻറ്റിക്കത്തെറ മെക്കാനിസം തോമസ് ചാലാമനമേൽ (സോഷ്യൽ മീഡിയയിൽ എഴുതിയത് ) രണ്ടായിരം വർഷങ്ങൾക്കു മുൻപ് അനലോഗ്…

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുമ്പോൾ ലിംഗവും യോനിയും നിർമ്മിക്കുന്നതെങ്ങനെ ?

സെക്സും , ജെൻഡറും തമ്മിലുളള വ്യത്യാസം എന്താണ്? എന്താണ് ലിംഗമാറ്റ ശസ്ത്രക്രിയ അഥവ ജെൻഡർ അഫിർമേഷൻ…

എന്താണ് ഇഷിഹാര ടെസ്റ്റ് ?

എന്താണ് ഇഷിഹാര ടെസ്റ്റ് ? അറിവ് തേടുന്ന പാവം പ്രവാസി ചുവപ്പ്-പച്ച നിറങ്ങളുടെ കുറവുകൾക്കാ യുള്ള…