മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി പ്രേക്ഷകർക്കായി ‘ഒരു സംഭവം’ കരുതിവച്ചിട്ടുണ്ട് ‘ഹയ’യിൽ 

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
49 SHARES
587 VIEWS

മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി റോബോ ഫൈറ്റ് ‘ഹയ’യിൽ 

24 പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ക്യാംപസ് ത്രില്ലര്‍ ചിത്രമാണ് ഹയ.എഞ്ചിനീയറിംഗ് കോളജിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം സിക്‌സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ ആണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രം നവംബര്‍ 25 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും. ‘ഗോഡ്സ് ഓണ്‍ കണ്‍ട്രി’ എന്ന ചിത്രത്തിന് ശേഷം വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹയ. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

മാറിവരുന്ന കാംപസ് സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും മത്സരത്തിന്റെയും വാശിയുടെയും നേര്‍ച്ചിത്രമാണ് ഹയ. കാംപസ് ജീവിതത്തിന്റെ ആഘോഷത്തുടിപ്പിനൊപ്പം കാലികപ്രാധാന്യമുള്ള ഒരു സാമൂഹ്യപ്രശ്‌നം കൂടി കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ രചന മനോജ് ഭാരതിയുടേതാണ്.ഹയ എന്ന ചിത്രത്തിലാണ് മലയാള സിനിമ ചരിത്രത്തില്‍ തന്നെ ആദ്യമായി റോബോ ഫൈറ്റ് ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ക്ലൈമാക്സിനു മുന്നോടിയായി നിര്‍ണ്ണായകപ്രാധാന്യമുള്ള സീനിലാണ് അത്യന്തം ആക്ഷന്‍ പാക്ക്ഡ് ആയ റോബോ ഫൈറ്റ് ഒരുക്കിയിരിക്കുന്നത്. ‘കാന്താര’ യടക്കം സിനിമകളുടെ ഗ്രാഫിക്സ് തയ്യാറാക്കിയ പ്രമുഖ ഗ്രഫിക്സ് ഗ്രൂപ്പായ ലവകുശയാണ് റൊബോട്ടിക് ഫൈറ്റ് സൃഷ്ടിച്ചിരിക്കുന്നത്.

പുതുമുഖങ്ങള്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഗുരു സോമസുന്ദരവും ഇന്ദ്രന്‍സും ശക്തമായ റോളുകളിലെത്തുന്നു. ലാല്‍ജോസ്, ജോണി ആന്റണി, ശ്രീധന്യ, കോട്ടയം രമേശ്, ശ്രീകാന്ത് മുരളി, സണ്ണി സരിഗ, ബിജുപപ്പന്‍, ശ്രീരാജ്, ലയ സിംസണ്‍, അക്ഷയ ഉദയകുമാര്‍, വിജയന്‍ കാരന്തൂര്‍, ശംഭു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.

പഴയകാലത്തെ അപേക്ഷിച്ചു പുതിയകാലത്തെ തമാശ സീനുകൾ ആസ്വദിക്കാൻ നമുക്ക് പറ്റാത്തത് എന്തുകൊണ്ടാകും ?

പലരും പറയുന്നത് കേട്ടിട്ടുണ്ട് പുതിയ തലമുറയുടെ ഹ്യുമർ സെൻസും ചിന്താഗതികളും ആകെ മാറിയതുകൊണ്ടാണ്