Science
1951-ൽ മരണപ്പെട്ടിട്ടും അവളിന്നും ലോകത്തിനുപകാരമായി ജീവിക്കുന്നു, പ്രേതമായിട്ടല്ല, കോശമായി
മരണ ശേഷവും ആത്മാവായി അമാവാസി ദിവസങ്ങളിൽ ചുണ്ണാമ്പ് ചോദിച്ചിറങ്ങുന്ന യക്ഷികളെ മാത്രമേ നമുക്ക് കേട്ടു പരിചയമുള്ളൂ.രക്ത ദാഹിയായ പ്രേതങ്ങൾ ഒക്കെ പോലെ
153 total views, 1 views today

മരണ ശേഷവും ആത്മാവായി അമാവാസി ദിവസങ്ങളിൽ ചുണ്ണാമ്പ് ചോദിച്ചിറങ്ങുന്ന യക്ഷികളെ മാത്രമേ നമുക്ക് കേട്ടു പരിചയമുള്ളൂ.രക്ത ദാഹിയായ പ്രേതങ്ങൾ ഒക്കെ പോലെ.പക്ഷേ മരണ ശേഷം ഭൂഗോളത്തിൻ്റെ എല്ലാ വൻകരകളിലും ജനങ്ങൾക്ക് താങ്ങായി തണലായി മാറിയ ഒരു സാധാരണ തോട്ടം തൊഴിലാളിയെ അറിയാമോ?.അവരാണ് henrietta lacks.ആഫ്രിക്കൻ അമേരിക്കൻ കറുത്ത വംശജ.അമേരിക്കയിലെ വിർജീനിയയിലെ ഒരു ഗ്രാമത്തിൽ ജനിച്ച henrietta lacks ൻ്റെ ജീവിതം സംഭവ ബഹുലമായ മുഹൂർത്തങ്ങൾ കൊണ്ടൊന്നും തന്നെ സമ്പന്നം അല്ലായിരുന്നു.പുകയില തോട്ടത്തിലെ ജോലിയായിരുന്നു കുടുംബ പരമായി ചെയ്തു വന്നിരുന്നത്.അന്നത്തെ കറുത്തവരുടെ ജീവിതം കൂടുതൽ വിവരിക്കണം എന്ന് തോന്നുന്നില്ല.
സാദാ മനുഷ്യ കോശങ്ങൾ എത്ര തന്നെ അനുകൂല സാഹചര്യം ആയാലും അധിക ദിവസം നില നിൽക്കില്ല .അവ നശിച്ചു പോകുമായിരുന്നു.പക്ഷേ henrietta യുടെ കോശങ്ങൾക്ക് അങ്ങനെ നശിക്കുന്ന ഒരു സ്വഭാവമേ അല്ലായിരുന്നു.വളരെ വയലൻ്റ് ആയി വിഭജിച്ച് കൊണ്ടിരിക്കുന്ന കോശങ്ങൾ.അതായിരുന്നു henrietta lacksinte കോശങ്ങളുടെ പ്രത്യേകത.ജോർജ് ഓട്ടോ ഗെയ് മനസ്സിൽ മന്ത്രിച്ചു അതേ. മെഡിക്കൽ സയൻസിൽ ഇന്നെ വരെ സാധിക്കാത്ത ഒരപൂർവ്വ കണ്ടെത്തൽ താൻ കണ്ടെത്തിയിരിക്കുന്നു.”മരിക്കാത്ത കോശങ്ങൾ.”ആദ്യത്തെ immortalized കോശങ്ങൾ .ആ കോശങ്ങളെ ലാബിൽ വികസിപ്പിച്ച് കൂടുതൽ പഠനങ്ങൾക്ക് ഉപകാരപ്പെടുന്ന വിധം cultivate ചെയ്യുവാൻ തുടങ്ങി.ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള പരീക്ഷണ ശാലകളിലേക്ക് പറന്നു.
പിന്നീടത് ഹീല കോശ നിരകൾ എന്നറിയപ്പെടാൻ തുടങ്ങി.
Henrietta lacks എന്നതിൻ്റെ ആദ്യത്തെ അക്ഷരങ്ങൾ ചേർത്ത് കൊണ്ടാണ് ഹീല എന്ന പേര് ഈ കോശങ്ങൾക്ക് നൽകിയത്.ഏതാണ്ട് അൻപത് മെട്രിക് ടൺ ഹീല കോശങ്ങൾ ഇന്നേ വരെ ലാബുകളിൽ cultivate ചെയ്തു എന്ന് പറയപ്പെടുന്നു.Henrietta മരണപ്പെട്ടു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അവരുടെ കുടുംബത്തിന് henrietta lacksinte കോശങ്ങൾ ജീവിച്ചിരിക്കുന്ന കാര്യം മനസിലായിട്ടുണ്ടായുരുന്നില്ല. അവരോട് ആരും പറഞ്ഞിരുന്നില്ല.പിന്നീട് വളരെ വൈകിയാണ് കുടുംബം പോലും ഈ വിവരം അറിയുന്നത്. 1951 ഇല് മരണപ്പെട്ട henriettayude കോശങ്ങൾ ഇന്നും ലോകത്തിൻ്റെ എല്ലാ മുക്കിലും മൂലയിലും ഉള്ള സയൻസ് ലാബുകളിൽ ഇന്നും പലവിധ പരീക്ഷണങ്ങൾക്ക് വിധേയമാകുന്നു.ഒരു ലക്ഷത്തിന് അൻപതിനായിരത്തിന് മുകളിൽ അറിയപ്പെടുന്ന പരീക്ഷണങ്ങൾ മാത്രം ഈ കോശ നിരകളിൽ ഇതിനകം നടന്നു കഴിഞ്ഞു.അറിയാത്തത് എത്രയോ.
നമ്മള് ഉപയോഗിക്കുന്ന ഒരു വിധം എല്ലാ മരുന്നുകളും പരീക്ഷിച്ച് തെളിഞ്ഞത് ഹീല കോശങ്ങളിൽ ആണെന്ന് എത്ര പേർക്ക് അറിയാം.മരണപ്പെട്ട് എഴുപത് വർഷങ്ങൾ പൂർത്തിയായിട്ടും ഇന്നും മരണപ്പെടാതെ കോടിക്കണക്കിന് ജനങ്ങൾക്ക് ജീവ വെളിച്ചം നൽകുന്ന henrietta lacks ഒരിക്കലും അറിഞ്ഞിരുന്നില്ല ലോകത്തെ മാറ്റി മറിക്കാൻ കഴിയുന്ന ഒരു വ്യക്തിയായി താൻ മാറുമെന്ന്.
അവരുടെ കോശങ്ങൾ ഇന്നും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജീവിച്ചിരിക്കുന്നു.അനേകർക്ക് ജീവൻ്റെ വെളിച്ചം നൽകി കൊണ്ട് അതിന്നും വിഭജിച്ച് കൊണ്ടേയിരിക്കുന്നു.Henrietta lacks ഇന്നും മരണമില്ലാതെ തുടരുകയാണ്.
154 total views, 2 views today