പ്രായം മറച്ചുവയ്ക്കാൻ ഇപ്പോൾ ബോളിവുഡ്താരങ്ങൾ സർവ്വസാധാരണമായി ഉപയോഗിക്കുന്ന പ്രത്യേക കോസ്മെറ്റിക് ചികിത്സയാണ് ബൊട്ടെക്സ്. ക്ളോസ്ട്രീഡിയം ബൊട്ടുലിനം എന്ന ബാക്റ്റീരിയയിൽ നിന്ന് ഉത്പാദിപ്പിച്ചെടിക്കുന്ന ബൊട്ടെക്സ് മുഖത്തെ പേശികളിൽ അയവുണ്ടാക്കി ചർമത്തിൽ ചുളിവുകളുണ്ടാകുന്നത് തടയുന്നു. യുവത്വം നിലനിർത്താൻ പല സുന്ദരിമാരും ബൊട്ടെക്സിനു പിന്നാലെ പോകാറുണ്ടെങ്കിലും ഇതിന്റെ പാർശ്വഫലങ്ങൾ നിസാരമാക്കി തള്ളിക്കളയാനാവില്ല. ചികിത്സയിലെ ചെറിയ പിഴവുകൾ പോലും പേശികൾ മരവിച്ച് മുഖം വിരൂപമാകാൻ കാരണമാകാറുണ്ട്.

എന്നാൽ പാർശ്വഫലങ്ങളില്ലാതെ തന്നെ ബൊട്ടെക്സിന് സമാനമായി നമ്മുടെ വീടുകളിൽ കാണുന്ന ചെമ്പരത്തി ചെടി ഉപയോഗിച്ച് യുവത്വം നിലനിർത്താൻ സാധിക്കും. പ്രകൃതിയിൽ നിന്നും സുലഭമായി ലഭിക്കുന്ന ഒരു നല്ല ആന്റി ഓക്സിഡന്റാണ് ചെമ്പരത്തി. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും അമിതമായ രാസവസ്തുക്കളുടെ ഉപയോഗവും കാരണം നമ്മുടെ ശരീരത്തിൽ കടന്നുകൂടിയ ഫ്രീ റാഡിക്കലുകളുടെ അളവു കുറയ്ക്കുന്നതിലൂടെയാണ് ചെമ്പരത്തി ചെറുപ്പവും ആരോഗ്യവും കാത്തു സൂക്ഷിക്കുന്നത്. ഇത്തരത്തിൽ പ്രായം കുറക്കാനുള്ള ചെമ്പരത്തി ഫേസ്പാക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം.

ഒരു കോപ്പയില് രണ്ടോ മൂന്നോ ടേബിള്സ്പൂൺ ചെമ്പരത്തിപ്പൊടി എടുക്കുക. അതിലേക്ക് ഒന്നോ രണ്ടോ ടേബിള്സ്പൂൺ അരിപ്പൊടി അല്ലെങ്കില് കടലമാവ്, ഒരു ടേബിള്സ്പൂൺ തൈര്, ഒരു ടേബിള്സ്പൂൺ തേന്, ഒരു ടേബിള്സ്പൂൺ കറ്റാര് വാഴയുടെ ജെൽ എന്നിവ ചേർക്കുക . ഇവയെല്ലാം നന്നായി യോജിപ്പിച്ചതിനു ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാവുന്നതാണ്. 15-20 മിനുട്ടിനു ശേഷം വെള്ളമുപയോഗിച്ച് തുടച്ചുമാറ്റാം. ചർമം നന്നായി വരണ്ടു പോകാൻ സാധ്യതയുള്ളതിനാൽ ഫേസ് പാക്ക് കൂടുതൽ നേരം മുഖത്ത് സൂക്ഷിക്കരുത്. ഈ ഔഷധക്കൂട്ട് ആഴ്ചയില് രണ്ടു തവണ ഉപയോഗിച്ചാൽ മാസങ്ങള്ക്കുള്ളിൽ തന്നെ നിങ്ങളുടെ മുഖത്ത് ഫലപ്രദമായ മാറ്റങ്ങൾ കണ്ടുതുടങ്ങും.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.