Aman Aman എഴുതുന്നു 

ക്രൂരം – ഹാസ്യം.
—————–

ജസ്റ്റ് ഫോർ ലാഫ്സ് – ഗാഗ്സ് എന്നത് 2000 മുതൽ സംപ്രേഷണം ചെയ്യപ്പെട്ടു വരുന്ന ഒരു ഹിഡൻ കാമറ പ്രോഗ്രാം ആണ്. നിരുപദ്രവമായ pranks ഉപയോഗിച്ചു അപ്പോഴുണ്ടാകുന്ന ആളുകളുടെ പ്രതികരണം ക്യാമെറയിൽ ഒപ്പിയെടുത്തു ടെലികാസ്റ്റ് ചെയ്തു വരുന്ന നർമ്മം നിറഞ്ഞ ഈ പരിപാടി രസകരമാണ്. സംഭാഷണരഹിതമായതിനാൽ നൂറോളം രാജ്യങ്ങളിൽ ഭാഷയുടെ പ്രശ്നമില്ലാതെ പ്രക്ഷേപണം ചെയ്യപ്പെടുകയും ആളുകൾ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്.

ഒരിക്കലും വ്യക്തികളെ അവഹേളിക്കുകയോ, അവരുടെ പോരായ്മകളെ ചൂണ്ടിക്കാണിച്ചു കൊണ്ട് അവരെ ഇരകളാക്കി നർമ്മം സൃഷ്ടിക്കുകയോ ചെയ്യാത്ത ഒരു പ്രോഗ്രാം കൂടിയാണ് ഇത് . ചില നിമിഷങ്ങൾ മാത്രം നീണ്ടു നിൽക്കുന്ന ഇത്തരം പ്രാങ്കുകൾ അവയിൽ അകപ്പെട്ടവർ കൂടി ചിരിയോടെ ആസ്വദിക്കുന്നത് കാണാം.

Image result for oh my god kaumudyഇതെഴുതാൻ കാരണം, ഉച്ചയ്ക്ക് അറിയാതെ കണ്ടു പോയ കൗമുദി ചാനലിലെ ഒരു മൂന്നാംകിട പാരിപാടിയാണ്. എന്റെ ലിസ്റ്റിൽ വരുന്ന ഒരു ചാനലേ അല്ല കൗമുദി. “ഓ മൈ ഗോഡ്” എന്ന് ചാനൽ ലിസ്റ്റിൽ കണ്ടപ്പോൾ കയറി നോക്കിയതാണ്. പ്രളയപുനര്നിര്മ്മിതിയുമായ ബന്ധപ്പെട്ട എന്തെങ്കിലും പ്രോഗ്രാം ആയിരിക്കും എന്ന് കരുതി.

ഒരു ഭാര്യയും ഭർത്താവും നാട്ടുവൈദ്യരെന്നു കരുതുന്ന ആൾക്കാരുടെ അടുത്ത് ചികിത്സമായി വരുന്നതാണ് പ്ലോട്ട്. ( ഭർത്താവ് ഈ പ്രാങ്കിൽ പങ്കാളിയാണ്)

ഭർത്താവിന്റെ തടി കുറക്കാനുള്ള എന്തെങ്കിലും ഒറ്റമൂലി അന്വേഷിച്ചാണ് വരുന്നത്. അവർ കൊടുക്കുന്ന ഒരു മരുന്ന് കഴിച്ചു ഭർത്താവ് ചലനമറ്റു വീഴുന്നു.

ഭാര്യ വെപ്രാളത്തിൽ നിന്നും അതിദയനീയമായ കരച്ചിലേക്ക് വഴിമാറുന്നു. അയാളെ കെട്ടിപ്പിടിച്ചു കരയുന്ന ആ രംഗം കരളലിയിക്കുന്നതാണ്. ആ കരച്ചിൽ തീവ്രമാക്കാനുള്ളതൊക്കെ നടന്മാർ ചെയ്യുന്നുണ്ട്, അവസാനം അയാൾ എഴുന്നേൽക്കുമ്പോൾ ആ കാലുകളിലേക്ക് കരഞ്ഞുകൊണ്ട് തന്നെ ആ ഭാര്യ വീഴുന്നു.

Image result for oh my god kaumudyശരിക്കും എന്തൊരു ക്രൂരമായ കുറ്റകൃത്യമാണ് ഇവർ ചെയ്യുന്നത്. താൻ പ്രാണന് തുല്യം സ്നേഹിക്കുന്ന തന്റെ ഭർത്താവ് ചലനമറ്റു വീഴുമ്പോൾ ആ ഷോക്ക് കൊണ്ട് അവർക്കെന്തെങ്കിലും പറ്റിയാലോ ? ഹൃദയം പൊട്ടി കരയുന്ന തന്റെ ഭാര്യയുടെ മുന്നിൽ നിശ്ചലനായി കിടക്കാൻ ആ ഭർത്താവിന് എങ്ങനെ കഴിഞ്ഞു ?

ഒരാളുടെ നിസ്സഹായാവസ്ഥ, അയാളുടെ കഠിനമായ വ്യഥ എന്നിവയൊക്കെ കണ്ടു ചിരിക്കുന്നവരാണോ നമ്മൾ. ഇത്തരം പ്രോഗ്രാമുകളാണോ തമാശയെന്ന പേരിൽ സംപ്രേഷണം ചെയ്യപ്പെടേണ്ടത് ?

വ്യക്തികളുടെ അഭിമാനത്തിലേക്കും സ്വാകാര്യതയിലേക്കുമുള്ള കടന്നു കയറ്റമാണ് ഇത്തരം പരിപാടികൾ.

അതിരുകളില്ലേ തമാശകൾക്കും ..!!

Video

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.