ധ്യാന് ശ്രീനിവാസനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഹിഗ്വിറ്റ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഹേമന്ത് ജി.നായർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. ശശി തരൂർ എംപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. സെക്കന്റ് ഹാഫ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ബോബി തര്യനും സജിത് അമ്മയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, മാമൂക്കോയ, സുധീഷ്, മഞ്ജു പിള്ള, ശ്രീലക്ഷ്മി, നവാസ് വള്ളികുന്ന്, ഐ എം വിജയൻ എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കൊളംബിയന്‍ ഗോള്‍കീപ്പറായിരുന്ന ഹിഗ്വിറ്റയുടെ പേരാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ കഥാപാത്രമായ അയ്യപ്പദാസിന് പോലീസ് കോണ്‍സ്റ്റബിളായി ജോലി ലഭിക്കുകയും ആദ്യ നിയമനം സിനിമയിലെ പ്രമുഖ നേതാവിന്റെ ഗണ്‍മാനായിട്ടുമാണ്. അയ്യപ്പദാസ് എന്ന ഗണ്‍മാന്‍ കഥാപാത്രത്തെ ശ്രീനിവാസനും, പന്ന്യന്‍ മുകുന്ദന്‍ എന്ന കഥാപാത്രാമായി സുരാജ് വെഞ്ഞാറമൂടും എത്തുന്ന ചിത്രത്തെ ആവേശത്തടൊയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. മനോജ് കെ ജയനും ഇന്ദ്രന്‍സും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നിത്യജീവിതത്തില്‍ കാണുകയും കേള്‍ക്കുകയും ചെയുന്ന സംഭവങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടയുമാണ് ചിത്രം മുന്നോട്ടുപോകുന്നത്. പുതുമുഖം സങ്കീര്‍ത്തനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിനായക് ശശികുമാര്‍, ധന്യ നിഖില്‍ എന്നിവരുടെ വരികള്‍ക്ക് രാഹുല്‍ രാജാണ് ഈണം പകര്‍ന്നിരിക്കുന്നത്.
അതെ സമയം എഴുത്തുകാരൻ എൻ എസ മാധവൻ ചിത്രത്തിന്റെ പേരിനെ ചൊല്ലി അവകാശവാദവുമായി രംഗത്തെത്തിയിരുന്നു. എൻ.എസ്. മാധവന്റെ പ്രശസ്തമായ കഥയാണ് ഹിഗ്വിറ്റ. എന്നാൽ അതേ പേരിൽ ഒരു സിനിമ പുറത്തിറങ്ങുമ്പോള്‍ ഹിഗ്വിറ്റ എന്ന തന്റെ പ്രശസ്തമായ കഥയുടെ പേരിനു മേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നതിലുള്ള ദുഃഖമാണ് എന്‍.എസ്. മാധവൻ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ
“മലയാള സിനിമ എക്കാലവും എഴുത്തുകാരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ. അനേകം തലമുറകള്‍ അവരുടെ സ്‌കൂള്‍ തലത്തില്‍ പഠിച്ച എന്റെ കഥയുടെ തലക്കെട്ടിൽ എനിക്കുള്ള അവകാശം മറികടന്നുകൊണ്ട് ഒരു സിനിമ ഇറങ്ങുന്നു. ഒരു ഭാഷയിലെ ഒരു എഴുത്തുകാരനും എൻറയത്ര ക്ഷമിച്ചിരിക്കില്ല.എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദുഃഖകരമാണ്” – എൻ.എസ്.മാധവൻ ട്വിറ്ററിൽ എഴുതി.