ഇന്ത്യയിൽ നിന്നും ആദ്യമായി റാഫേൽ ജെറ്റ് പറത്തിയ ഇന്ത്യൻ സൈനീകനാണ് കാശ്മീരുകാരനായ ഹിലാൽ അഹമ്മദ് റാത്തർ

84

Joyson Devasy

“ഹിലാൽ അഹമ്മദ് റാത്തർ”

ഇന്ത്യയുടെ പുതിയ ഫൈറ്റർ ജെറ്റായ റാഫേലിന്റെ ആദ്യത്തെ സാരഥി. 2016 സെപ്റ്റംബർ മാസമാണ് ഇന്ത്യാ ഫ്യാൻസുമായി 58000 കോടി രൂപയ്ക്ക് അത്യാധുനിക പോർവിമാനമായ 36 റാഫേൽ ജെറ്റുകൾ വാങ്ങാനുള്ള ധാരണയിൽ ഒപ്പ് വെയ്ക്കുന്നത്. നീണ്ട ചർച്ചകൾക്കും ആശങ്കകൾക്കും അറുതി വരുത്തി 2020 ജൂലായ് 29 ബുധനാഴ്ച്ച ആദ്യ അഞ്ചു റാഫേൽ ജെറ്റുകൾ ഇന്ത്യയിലെ ഹരിയാനയിലെ അംബാല വ്യോമതാവളത്തിൽ എത്തി. ഇന്ത്യയിൽ നിന്നും ആദ്യമായി റാഫേൽ ജെറ്റ് പറത്തിയ ഇന്ത്യൻ സൈനീകനാണ് കാശ്മീരുകാരനായ ഹിലാൽ അഹമ്മദ് റാത്തർ .

Kashmir's Hilal Ahmad Rather, first pilot to fly Rafale - India ...ഇന്ത്യൻ വായുസേനയിലെ കഴിവുറ്റ അനേകം പോരാളികളിൽ മുൻ നിരയിൽ നിൽക്കുന്ന ഒരാളാണ് ഹിലാൽ . തെക്കേ കശ്മീരിലെ, ആനന്ദ്നാഗ് ജില്ലയിൽ നിന്നും വരുന്ന ഇദ്ധേഹം ഒരു റിട്ടയേർഡ് ഡി.എസ്.പിയുടെ മകനാണ്. നാഷണൽ അക്കാദമി ഓഫ് ഡിഫൻസിൽ നിന്നും “സോർഡ് ഓഫ് ഹോണർ ” അവാർഡ് ഏറ്റുവാങ്ങിയ ഒരു സൈനീകൻ കൂടിയായിരുന്നു ഹിലാൽ . 1988 ഡിസംബർ 17 നു ഒരു ഫൈറ്റർ പൈലറ്റ് ആയി തന്റെ ഉദ്യോഗം ആരംഭിച്ച ഇദ്ധേഹം 1993 ൽ ഫൈളറ്റ് ലെഫ്റ്റനന്റും, 2004 ൽ വിങ്ങ് കമാൻഡറും, 2016 ൽ ഗ്രൂപ്പ് ക്യാപ്റ്റനുമായി ഇന്ന് എയർ കമാൻഡർ റാങ്കിൽ വരെ എത്തിച്ചേർന്നിരിക്കുന്നു.

ഇക്കാലത്തിനിടയിൽ നമ്മുടെ ഇന്ത്യൻ വ്യോമസേനയുടെ അഭിമാന പോരാളികളായ മിഗ് 21, മിറാഷ് 2000, കിരൺ തുടങ്ങിയ എല്ലാ ഫൈറ്ററുകളിലും ഒരിക്കൽ പോലും അപകടം സംഭവിക്കാതെ 3000 മണിക്കുറുകൾ ചിലവഴിച്ച ഒരു സൈനീകനാണ് ഹിലാൽ . ഇദ്ദേഹത്തെ രാഷ്ട്രം വായുസേനാ മെഡൽ, വിശിഷ്ട സേവാ മെഡൽ തുടങ്ങീയ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. ഇപ്പോൾ 52 വയസ്സുള്ള ഹിലാൽ അഹമ്മദ് റാത്തർ, റാഫേൽ ജെറ്റുകളിൽ ഇന്ത്യൻ പോർ ആയുധങ്ങൾ ക്രമീകരിക്കുന്ന ദൗത്യത്തിലെയും അംഗമായിരുന്നു. ഇന്ത്യൻ വ്യോമസേനയിൽ അംഗമായിരിക്കെ തീവ്രവാദികളിൽ നിന്നും ഒരുപാട് ഭീഷണികൾ ഏറ്റുവാങ്ങിയ ഹിലാൽ അവയൊന്നും വകവെക്കാതെയാണ് ഇന്ന് ഈ കാണുന്ന നിലയിലെത്തിയത്. ഹിലാൽ അഹമ്മദ് റാത്തറിനെപ്പോലത്തെ കോടികണക്കിനു പോരാളികൾ കാവൽ നിൽക്കുന്ന ഈ രാഷ്ട്രത്തിൽ പിറന്നുവീഴാൻ കഴിഞ്ഞത് തന്നെ ഒരു മഹാഭാഗ്യം.