കാക്കാമാരുടെ സ്ഥാപനത്തിൽ ഭാര്യ ജോലി ചെയ്ത ശമ്പളം മേടിച്ചു മാമുണ്ട ‘അന്തസുള്ള’ മുസ്ലിം വിരുദ്ധൻ

0
1424

ഇത് കൃഷ്ണരാജ്. തൃശൂര്‍ മെഡിക്കൽ കോളജിലെ രണ്ട് വിദ്യാർഥികള്‍ ഒരുമിച്ചു ഡാൻസ് ചെയ്തത് “ഡാൻസ് ജിഹാദ്..” ആണെന്ന് കണ്ടു പിടിച്ച മഹാൻ. ആള് നിസ്സാരക്കാരനല്ല വലിയ രാജകുടുംബാംഗമാണ്.. വക്കീലിന്‍റെ കോട്ടുള്ളവനാണ്. സംഗതി എന്തൊണെന്നുവെച്ചാല്‍
വക്കീലിന്‍റെ കോട്ടുമിട്ട് കേസില്ലാതെ കോടതി വരാന്ത നിരങ്ങിയിരുന്ന കാലത്ത് ഈ രാജകുമാരന്‍ മാമുണ്ടിരുന്നത്. ഭാര്യ ടീച്ചറായി ജോലി ചെയ്തിരുന്ന ഇടപ്പള്ളി “അൽ അമീൻ ” ജിഹാദി സ്കൂളിലെ ശമ്പളം കൊണ്ടാണ്. മാത്രമല്ല ഇയാളുടെ മകൻ പഠിച്ചതും അതേ സ്‌കൂളില്‍ തന്നെയാണ്. കാക്കാമാരുടെ സ്ഥാപനത്തിൽ പെണ്ണുംപിള്ളയെ ജോലിക്കുവിട്ടു അവിടുത്തെ കാശും വാങ്ങി മാമുണ്ട് പള്ളനിറച്ചത് എന്ത് ജിഹാദായിട്ടുവരുമെടാ ലിംഗം കൊണ്ട് ചിന്തിക്കുന്ന മഹാേനേ..

ഡാൻസ് ജിഹാദ് ഫെയിം കൃഷ്ണരാജിനെ പലരും ഇപ്പോഴാണ് അറിയുന്നതെന്നു തോന്നുന്നു. ഇദ്ദേഹത്തിന്റെ പരിപാടികൾ പലരും ആസ്വദിക്കാറുണ്ട്, അത്രമാത്രം വിഡ്ഢിയാണ് ഇദ്ദേഹം. ചന്ദ്രനിൽ പണ്ട് ശിവക്ഷേത്രം ഉണ്ടായിരുന്നു, അമേരിക്കക്കാർ അവിടെ ആളെയിറക്കി ആ പരിപാവന ക്ഷേത്രം തകർത്തു പള്ളി പണിതു, ഇതിന്റെയൊക്കെ രേഖ ഇപ്പോൾ എന്റെ കൈവശം വന്നു ചേർന്നിട്ടുണ്ട്. ഇനി ഇതിന്റെ പേരിൽ ബൈഡനേ കൊടുങ്ങല്ലൂർ കോടതിയിൽ കൊണ്ടുവന്നു സമസ്തപരാധം പറയിക്കും ഈയൊരു ലൈനാണ്. സൈലന്റായി ഫോളോ ചെയ്യുവാണേൽ നേരമ്പോക്കിനുള്ള ധാരാളം വഹകളുണ്ട്.

Karthik Hariharan ന്റെ കുറിപ്പ് ചുവടെ വായിക്കാം

ഊള വക്കീൽ അങ്ങനെ പിന്നേം ഫേമസ് ആയി. പുള്ളിയുടെ ഉദ്ദേശം സാധിച്ചു. ഇനി പറയാൻ പോകുന്നത് അയാൾ പറഞ്ഞതിൽ ദേഷ്യം തോന്നുന്നവരോടും എതിർപ്പ് ഉണ്ടാകുന്നവരോടും കൂടിയാണ്. നിങ്ങൾ പലരും ആലോചിക്കുന്നത് ഇതൊക്കെ എങ്ങനെ കേരളത്തിൽ നിന്നും സാധിക്കുന്നു എന്നാണ്.

എന്റെ മറുചോദ്യം എന്ത് കൊണ്ട് കേരളത്തിൽ ആയിക്കൂടാ എന്നാണ്. കേരളം എന്താ അത്ര നല്ല സ്ഥലമാണെന്ന് തോന്നുന്നുണ്ടോ? ഇന്ത്യയിലെ മറ്റിടങ്ങളെക്കാൾ ഭേദമാണെന്ന് വേണമെങ്കിൽ പറയാമെങ്കിലും നിങ്ങളുടെ തോന്നൽ തെറ്റാണ് പൂർണമായും.

ഒരു ഉദാഹരണം നോക്കാം. രണ്ട് പേർ സ്നേഹിക്കുന്നു. അവർ നമ്മുടെ ഏറ്റവും വേണ്ടപ്പെട്ടവരോ ബന്ധുക്കളോ, നമ്മുടെ മക്കളോ തന്നെ ആണെന്ന് കരുതുക. നമുക്കിടയിൽ പല മതങ്ങളും പല ജാതികളും ജാതിക്കകത്ത് തന്നെ പല ഉപവിഭാഗങ്ങളും ഉണ്ടെന്നറിയാമല്ലോ. താഴെ പറയുന്ന കാര്യങ്ങൾ നോക്കാം ഇനി.

  1. ഒരേ മതത്തിൽ പെട്ട, ഒരേ ജാതിയിൽ പെട്ട, എന്നാൽ രണ്ട് ഉപവിഭാഗത്തിൽ പെട്ട അവർ രണ്ടുപേരും സ്നേഹിച്ചു എന്നിരിക്കട്ടെ. അവിടെ ഒരു എതിർപ്പും ഉണ്ടാവില്ല എന്നാണോ കരുതിയെ?
  2. ഇനി കുറച്ചു കൂടി കടുപ്പിക്കാം. ഒരേ മതത്തിൽ പെട്ട എന്നാൽ രണ്ട് ജാതിയിൽ പെട്ടതാണ് അവരെങ്കിലോ?
  3. അല്പം കൂടി കടുപ്പമാവാം അല്ലെ. അവർ രണ്ട് പേരും രണ്ട് മതസ്ഥർ ആണെങ്കിലോ?
    മുകളിൽ പറഞ്ഞ 3 കാര്യങ്ങളും ഈ എതിർപ്പ് പ്രകടിപ്പിക്കുന്ന എത്രപേർക്ക് അംഗീകരിക്കാൻ പറ്റും എന്ന് സത്യസന്ധമായി ആലോചിച്ചു നോക്കുക. അപ്പോൾ കേരളത്തിൽ എന്തുകൊണ്ട് ഈ ചിന്താഗതി ഉണ്ടായിക്കൂടാ എന്നതിന്റെ സത്യസന്ധമായ ഉത്തരം നിങ്ങൾക്ക് സ്വയം കിട്ടും.

അതേ നമ്മൾ എല്ലാരിലും ഇങ്ങനെ ഒരു കൃഷ്ണരാജ് ഒളിഞ്ഞിരിപ്പുണ്ട്, അതിനെ പിടിച്ചു പുറംതള്ളണം, നമ്മുടെ അടുത്ത തലമുറ സുഖമായി സമാധാനമായി മനുഷ്യത്വമുള്ളവരായി ജീവിക്കാൻ എങ്കിലും. ചിലർ ആ ചിന്തകളിൽ നിന്നും പുറത്തു വന്നിട്ടുണ്ടാകും, ചിലർ അതിനുള്ള പ്രോസസ്സിൽ ആകും, ചിലരിൽ ഇപ്പോഴും ആ ചിന്തകൾ ഉണ്ടാകും. കുറച്ചു പേർ മാത്രം വിചാരിച്ചാൽ നടക്കില്ല. കോവിഡിന് എതിരെ ഞാനും എന്റെ വേണ്ടപ്പെട്ടവരും മാത്രം വാക്‌സിൻ എടുത്താൽ ഞാനോ അല്ലെങ്കിൽ കൂടെയുള്ള ആളുകളോ സേഫ് ആകില്ല. അതുപോലെതന്നെയാണ് ഈ ചിന്തകളും. സമൂഹം മുഴുവൻ മനുഷ്യനായി ചിന്തിക്കുന്ന കിനാശേരിയാണ് എന്റെ സ്വപ്നം.

പിൻകുറിപ്പ് – ഒരു അന്യമതസ്ഥയെ കെട്ടിയിട്ട് രണ്ട് വീട്ടുകാരോടും വലിയ ജുദ്ധം ഉണ്ടാക്കി പിന്നെ അവരെ സോപ്പ് ഇട്ടു പറഞ്ഞു മനസിലാക്കി അംഗീകരിപ്പിച്ച പാരമ്പര്യമുണ്ട് എഴുത്തുകാരന്