ഹിന്ദുത്വ ശക്‌തികൾക്ക് രാജ്യത്തെ ഒറ്റു കൊടുക്കുന്ന നെറികെട്ട വർഗ്ഗം, മതേതര ഇന്ത്യ കോൺഗ്രസിനെ കരുതിയിരിക്കുക

184

1949ൽ ബാബരി മസ്ജിദിന്റെ മിഹ്‌റാബിൽ സംഘ്പരിവാറുകാർ വിഗ്രഹം കൊണ്ടിട്ടതിനെത്തുടർന്ന് സംഘർഷമുണ്ടായി പള്ളി അടച്ചുപൂട്ടുമ്പോൾ ഇന്ത്യയുടെ ഭരണം ആർ എസ്‌ എസ്‌ നേതൃത്വത്തിൽ ആയിരുന്നില്ല. 1984ൽ പള്ളി പൊളിയ്ക്കാൻ ആർ എസ്‌ എസ്‌ / വി എച്ച്‌ പി കാമ്പയിൻ നടത്തുമ്പോൾ ഭരണം ബി ജെ പി മന്ത്രിസഭയുടെ കീഴിൽ ആയിരുന്നില്ല.

1989ൽ രാമക്ഷേത്രത്തിന്റെ ശിലാന്യാസത്തിനു അനുമതി നൽകുമ്പോൾ പ്രധാനമന്ത്രി കോൺഗ്രസിന്റെ രാജീവ്‌ ഗാന്ധി ആയിരുന്നു. ബാബരി മസ്ജിദ്‌ തകർക്കാനുള്ള ആഹ്വാനവുമായി എൽ കെ അദ്വാനി രാജ്യം മുഴുവൻ രഥയാത്ര നടത്തിയപ്പോൾ ഭരണം കോൺഗ്രസിന്റെ കൈകളിലായിരുന്നു.1992 ഡിസം. 6 നു കർസേവകർ ബാബരി മസ്ജിദ്‌ തകർക്കുമ്പോൾ ഇന്ത്യ ഭരിച്ചത്‌ കോൺഗ്രസ്‌ പ്രധാനമന്ത്രി പിവി നരസിംഹറാവു ആയിരുന്നു. നിരവധി ഭാഷകളിൽ പ്രാവീണ്യമുള്ള അയാൾ ഒരു ഭാഷയിലും ഒന്നും പറഞ്ഞില്ല. തടഞ്ഞില്ല. കോൺഗ്രസ്‌ കരുതിയത്‌ ബാബരി മസ്ജിദ്‌ തകർക്കാൻ സമ്മതിച്ചാൽ ഹിന്ദുഭൂരിപക്ഷം കാലാകാലം കോൺഗ്രസിനു വോട്ടുചെയ്യും എന്നായിരുന്നു. അധികാരം എങ്ങനെയും നിലനിർത്താൻ കോൺഗ്രസ്‌ ആർ എസ്‌ എസിനു എല്ലാത്തിനും മൗനസമ്മതം നൽകി. പക്ഷെ സംഭവിച്ചത്‌ മറ്റൊന്നാണു. അന്നു മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതനമാരംഭിച്ചു.

റാവു പൂർണ്ണമായും ഒറ്റപ്പെട്ടു. കോൺഗ്രസ്‌ പിന്നീടൊരിയ്ക്കലും ഇന്ത്യയിൽ കാര്യമായ വളർച്ച നേടിയിട്ടില്ല. മൃദുഹിന്ദുത്വം പേറുന്ന കോൺഗ്രസിനേക്കാൾ “നല്ലത്‌” തീവ്രഹിന്ദുക്കളായ സംഘപരിവാർ ആണെന്ന് ഭൂരിപക്ഷം ഹിന്ദുക്കളും ചിന്തിച്ചു. ബാബരി ധ്വംസനവാദിയായ വാജ്‌പേയി ഇന്ത്യയിലെ ആദ്യ ആർ എസ്‌ എസ്‌ പ്രധാനമന്ത്രിയായി. ഒരിടവേളയ്ക്ക്‌ ശേഷം ഗുജറാത്ത്‌ വംശഹത്യ ഫെയിം നരേന്ദ്രമോഡിയും അധികാരത്തിലെത്തി.

ഇന്ത്യ അനുഭവിയ്ക്കുന്ന ഏറ്റവും വലിയ വിപത്ത്‌ ആർ എസ്‌ എസ്‌ ഭരണമാണെങ്കിൽ അതിനുള്ള മുഴുവൻ വഴിയുമൊരുക്കിക്കൊടുത്തത്‌ രാഷ്ട്രീയപരമായി കോൺഗ്രസ്‌ തന്നെ ആയിരുന്നു. ഇടത് പക്ഷത്തിന്റെ പങ്കും തള്ളിക്കളയാവുന്നതല്ല. അതിന്റെ ഫലമാണിപ്പോൾ കോൺഗ്രസും ഇന്ത്യൻ ജനതയും അനുഭവിയ്ക്കുന്നത്‌. “അയ്യോ ഞങ്ങളെ പൂജയ്ക്കുവിളിച്ചില്ലേ” എന്ന ചില കോൺഗ്രസ്‌ നേതാക്കളുടെ കരച്ചിൽ ആസന്നമായ മരണവിളിയാണു. അടുത്തുള്ളവർ വായിൽ അൽപം ഗോമൂത്രം ഒഴിച്ചുകൊടുക്കുക .

“നമ്മുടെയൊക്കെ വിശ്വാസത്തിന്റെ അടിസ്ഥാനം രാമനാണ് ! ഇന്ന് രാജ്യം രാമന്റെ ഇച്ഛയനുസരിച്ചാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് അയോധ്യയിലെ രാമന്റെ ജന്മസ്ഥലത്ത് ഒരു മഹാക്ഷേത്രം പണിയണമെന്ന് നാമെല്ലാവരും ആഗ്രഹിക്കുന്നത്. രാജീവ് ഗാന്ധിജിയുടെ ആഗ്രഹവും ഇതായിരുന്നു.”- മധ്യപ്രദേശ് കോൺഗ്രസ്സ് മുൻ മുഖ്യമന്ത്രി കമൽനാഥ്.ഇന്ത്യയുടെ ആത്മാവിനെ തിരിച്ച് പിടിക്കാൻ കോൺഗ്രസ്സിന് വോട്ട് ചെയ്ത എല്ലാർക്കും സുഖം തന്നെയല്ലേ? മതേതര മുഖം മൂടിയിട്ട് ഹിന്ദുത്വ ശക്‌തികൾക്ക് രാജ്യത്തെ ഒറ്റു കൊടുക്കുന്ന നെറികെട്ട വർഗ്ഗം. മതേതര ഇന്ത്യ കോൺഗ്രസിനെ കരുതിയിരിക്കുക.

കോടിക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നമാണ് പൂവണിയുന്നത്” രാമക്ഷേത്ര നിർമ്മാണത്തിന് പിന്തുണ നൽകിക്കൊണ്ട് കോൺഗ്രസ് നേതാവ് കമൽനാഥ്‌ പറഞ്ഞ വാക്കുകളാണിത്.എത്ര സുന്ദരമായാണയാൾ സംഘ് പരിവാർ അജണ്ടയ്ക്ക് പൊതു സ്വീകാര്യത നേടിയെടുക്കുന്നത് എന്ന് നോക്കൂ… എത്ര സുന്ദരമായാണയാൾ വലിയൊരനീതിയെ നീതിയായി വ്യാഖ്യാനിക്കുന്നത് എന്ന് നോക്കൂ… ഇയാൾ ഈ രാജ്യത്തൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കൂടെയായിരുന്നു… ഈ ചിന്തയുള്ളവൻ എത്രമാത്രം ഹിന്ദുത്വ അജണ്ട തന്റെ അധികാര കാലയളവിൽ നടപ്പിലാക്കിയിട്ടുണ്ടാകും.എങ്ങനെയാണ്‌ കോൺഗ്രസേ ഹിന്ദുത്വ കോടതി വിധിച്ച രാമക്ഷേത്രം എന്ന അനീതിക്ക്‌ ഒരു മതേതര പ്രസ്ഥാനം കുടപിടിച്ചു കൊടുക്കുന്നത് .തീവ്ര – മൃദു ഹിന്ദുത്വ പാർട്ടികൾ രണ്ടും തോളോട് തോൾ ചേർന്ന് നിന്ന് നടത്തുന്ന ഈ കൂട്ട് കൃഷിയിൽ പരിക്കേൽക്കുന്നത് രാജ്യത്തിന്റെ മതേതര സംവിധാനത്തിനാണ്.

വോട്ട് രാഷ്ട്രീയത്തിനും അധികാര രാഷ്ട്രീയത്തിനുമപ്പുറം നീതിയുടെ രാഷ്ട്രീയം എന്നൊന്നുണ്ട് കോൺഗ്രസേ.രാജ്യം സമ്പൂർണ്ണ ഹിന്ദു രാഷ്ട്രം എന്ന വൻ അപകടത്തിലേക്ക് കൂപ്പു കുത്തുന്നത് പൊതുബോധത്തെ കൂട്ട് പിടിച്ചുള്ള സംഘ് പരിവാറിന്റെ ഒറ്റയ്ക്കുള്ള പരിശ്രമത്തിലൂടെയായിരിക്കില്ല… കോൺഗ്രസിന്റെ കൂടെ ആശീർവാദത്തോടെ ആയിരിക്കും.ദിഗ് വിജയ് സിംഗുമാരും കമൽനാഥ്‌മാരും അതുവഴി കോൺഗ്രസ്സും മതേതര ഇന്ത്യയ്ക്ക് ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല.കമൽ നാഥിനെ തള്ളി പറയാൻ ഇങ്ങു കേരളത്തിൽ മുല്ലപ്പള്ളി രാമചന്ദ്രനോ രമേശ് ചെന്നിത്തലയോ തയ്യാറാകുമോ.? തയ്യാറാകുന്നില്ലെങ്കിൽ നിങ്ങളുടെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തേയും മുസ്‌ലിം പക്ഷ രാഷ്ട്രീയത്തേയും കൊറോണയെക്കാൾ ഭയക്കേണ്ടതാണ് എന്ന് അടയാളപ്പെടുത്തേണ്ടതായി വരും

Previous articleഉറുമ്പുകൾക്കു ഒരു കൃതജ്ഞാതാ പത്രം
Next articleമസാക്ക കിഡ്സ് ആഫ്രിക്കാന
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.