സസ്യഭുക്കായ വലിയ ഒരു സസ്തനിയാണ് നീർക്കുതിര അഥവാ നീർക്കളിർ അഥവാ ഹിപ്പോപൊട്ടാമസ്. . (ഹിപ്പോസ് എന്നതിനു “കുതിര“ എന്നും, പൊട്ടാമോസ് എന്നതിന് “നദി“ എന്നുമാണ് അർത്ഥം) പൊതുവേ ഇവയ്ക്ക് ഉയരം കുറവാണ്. ആഫ്രിക്കൻ വൻകരയാണ് നീർക്കുതിരയുടെ ജന്മദേശം. നീർക്കുതിരയുടെ ജീവിത ദൈർഘ്യം ഏതാണ്ട് 40-50 വർഷങ്ങൾ വരെയാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഈ കാലയളവത്രയും ആൺഹിപ്പോകൾ വളർന്നുകൊണ്ടിരിക്കും. എന്നാൽ പെൺ ഹിപ്പോകളുടെ വളർച്ച 25 വർഷം പിന്നിടുന്നതോടെ അവസാനിക്കുകയും ചെയ്യും.

തടിച്ചുരുണ്ട ശരീരവും വലിയ വായയും പല്ലുകളും ഇവയുടെ സവിശേഷതകളാണ്. ഇവയ്ക്ക് ഇരട്ടക്കുളമ്പുകളാണുള്ളത്. പകൽ സമയങ്ങളിൽ വിശ്രമിയ്ക്കുന്ന ഇവ രാത്രിസമയങ്ങളിൽ ഭക്ഷണം തേടി ദൂരയാത്രകൾ ചെയ്യുന്നു. ആൺനീർക്കുതിരകൾക്ക് ശരാശരി 1.5മീറ്റർ ഉയരവും 4.5മീറ്റർ നീളവും 1500 – 1800 കി.ഗ്രാം ഭാരവും ഉണ്ടായിരിയ്ക്കും. താഴത്തെ വരിയിലെ അറ്റം കൂർത്ത പല്ലുകൾക്ക് 50സെന്റിമീറ്ററോളം നീളവും ഉണ്ടായിരിയ്ക്കും.

ജലവാസത്തിനനുകൂലമായ ശാരീരികസവിശേഷതകൾ ഇവയ്ക്കുണ്ട്. ശിരസ്സ് അല്പം മാത്രം ജലോപരിതലത്തിനു മുകളിൽ വെച്ച് മുങ്ങിക്കിടക്കുന്ന ഇവയെ പെട്ടെന്ന് കാണാൻ സാധിയ്ക്കയില്ല. ആഴം കുറഞ്ഞ ജലാശയങ്ങളും ഒഴുക്കു കുറഞ്ഞ ഭാഗങ്ങളുമാണ് ഇവയുടെ വാസസ്ഥലങ്ങൾ.10-15അംഗങ്ങളടങ്ങിയ ചെറിയ സംഘങ്ങളായാണ് സാധാരണ കാണപ്പെടുന്നത്. സന്ധ്യയാവുന്നതോടെ തീറ്റ തേടി യാത്ര ആരംഭിയ്ക്കുന്നു. പടിഞ്ഞാറൻ ആഫ്രിക്കയിൽ മാത്രം കണ്ടുവരുന്ന ചെറിയ ഇനം നീർക്കുതിരകളാണ് കുള്ളൻ നീർക്കുതിരകൾ .

ആഫ്രിക്കയിൽ പ്രതിവർഷം 500 പേരെ കൊല്ലുന്ന ലോകത്തിലെ ഏറ്റവും മാരകമായ വലിയ കര സസ്തനിയാണ് ഹിപ്പോപ്പൊട്ടാമസ്. ഹിപ്പോകൾ ആക്രമണാത്മക ജീവികളാണ് . അവയ്ക്ക് വളരെ മൂർച്ചയുള്ള പല്ലുകളുണ്ട്. 2,750 കിലോഗ്രാം വരെ ഭാരമുള്ള ഇവയ്ക്ക് ഒരു മനുഷ്യനെ ചതച്ച് കൊല്ലാൻ കഴിയും

ഹിപ്പൊപ്പൊട്ടാമസ് കുട്ടിയെ വിഴുങ്ങിയ ചരിത്രവും ഉണ്ട്. രണ്ട് വയസുള്ള കുട്ടി ജീവനോടെ രക്ഷപ്പെട്ടു . ഉഗാണ്ടയിലെ കത്വെ കബറ്റാറോ പട്ടണത്തിലാണ് ഒൻപതു മാസംമുമ്പ് ഹിപ്പൊപ്പൊട്ടാമസ് കുട്ടിയെ ജീവനോടെ വിഴുങ്ങിയത്. സംഭവം കണ്ടുനിന്ന ആളുകള്‍ കല്ലെറിയാന്‍ ആരംഭിച്ചപ്പോള്‍ ഹിപ്പൊപ്പൊട്ടാമസ് കുട്ടിയെ തിരിച്ചു തുപ്പിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.

You May Also Like

മുല്ലപ്പെരിയാർ ശരിക്കും പൊട്ടുമോ ?

Sujith Kumar മുല്ലപ്പെരിയാർ കേസിൽ സുപ്രീം കോടതി വിധി കേരളത്തിനെതിരാകാൻ എന്താണ് കാരണം? മൂന്നു ഘട്ടങ്ങളിൽ…

കാംപൽ ബേയുടെ കഥ

Sujith Kumar (ഫേസ്ബുക്കിൽ എഴുതിയത് ) അന്റാർട്ടിക്കയിൽ പത്തേക്കർ സ്ഥലം സൗജന്യമായി തരാം അവിടെ പോയി…

നിങ്ങൾ അപരിചിതർക്ക് ലിഫ്റ്റ് നൽകിയാൽ സംഭവിക്കുന്നതെന്ത് ?

നിയമലംഘനമാണെന്ന തിരിച്ചറിവ് പോലുമില്ലാതെ ഭൂരിഭാഗം പേര്‍ക്കും അറിയാത്ത ഇന്ത്യയിലെ ചില ട്രാഫിക് നിയമങ്ങൾ ഏതെല്ലാം? അറിവ്…

രാവും പകലും ഒരുപോലെ അനുഭവപ്പെടുന്ന തേങ്ങാഗ്രഹം !

രാവും പകലും ഒരുപോലെ അനുഭവപ്പെടുന്ന തേങ്ങാഗ്രഹം ! കോക്കനട്സ്–2ബി(Coconuts 2b)… തേങ്ങയുടെ പുതിയ വകഭേദമല്ല, സൗരയൂഥത്തിനു…