Basil George

നിളയ്ക്ക് കുറുകെ പ്രകൃതിയുടെ സമ്പൂർണ്ണ​സൗന്ദര്യത്തെ പുൽകി നിൽക്കുന്ന ഈ പാലംഇന്നും ആരോഗ്യ ദൃഡ ഗാത്രമാണ്. ഈ പാലത്തിന്റെ നിർമ്മാണ വിസ്മയങ്ങളിലേക്ക്​കണ്ണോടിക്കുമ്പോൾ ഒരു പൊന്നാനിക്കാരന്റെ ​സ്പർശം കണ്ടെത്താനാകും​. പൊന്നാനിക്കാരനായ അബ്ദുൾ അസീസാണ്​പാലത്തിന്റെ ശിൽപ്പികളിൽ പൊന്നാനിയെ​ അടയാളപ്പെടുത്തുന്ന സാങ്കേതിക വിദഗ്ദ്ധൻ.
കുറ്റിപ്പുറം പാലത്തിലൂടെ ചീറിപ്പായുന്ന​വാഹനങ്ങളിൽ ഇരിക്കുന്നവർ അബ്ദുൾഅസീസിനെ ഓർക്കണമെന്നില്ല​. എന്നാൽ അസീസിന് ഈ പാലത്തെ തൊടുന്നത് സ്വന്തം​യുവത്വത്തെ മനസ്സുകൊണ്ട്​തൊടുംപോലെയാണ്​. പൊന്നാനിയിലെ പഴയമുനിസിപ്പൽ ഓഫീസ് റോഡിലെ ഹസ്സൻ മൻസിലിൽ താമസിക്കുന്ന അസീസ് ഈ പാലത്തിന്റെ എൻജിനീയർമാരിൽ​ഓരാളായിരുന്നു​.

ചെന്നൈ ഡിണ്ടി കോളേജിൽ നിന്ന്​എൻജിനീയറിംഗ് ഡിഗ്രി കഴിഞ്ഞെത്തിയ 25കാരനായ അസീസിന് കുറ്റിപ്പുറം പാലത്തിന്റെ ​സൈറ്റിൽ ജൂനിയർ എൻജിനീയറായി നിയമനംലഭിച്ചു. നൂറു രൂപയാണ് അന്ന് ശമ്പളം. 1949 മെയ് എട്ടിന് അന്നത്തെ മദ്രാസ്​ഗവൺമെന്റിന്റെ പൊതുമരാമത്ത് മന്ത്രി എം.ഭക്തവത്സലം കുറ്റിപ്പുറം പാലത്തിന് കല്ലിട്ടു. ചെന്നൈയിലെ ദി മോഡേൺ ഹൗസിംഗം​കൺസ്ട്രക്​ഷൻ ആന്റ് പ്രോപ്പർട്ടീസ് (എം എച്ച്സി പി) ലിമിറ്റഡ് പാലം പണിതീർത്തു. 1953 നവംബർ 11 ന് പൊതുമരാമത്തു മന്ത്രി ആർഷൺമുഖ രാജശ്വേര സേതുപതി പാലം​തുറന്നുകൊടുത്തു​. അതിനു മുമ്പ്​ കോഴിക്കോട്ടേക്ക് പോയിരുന്നത് ഷൊർണ്ണൂർ​വഴിയാണ്​.

പാലം പണി നടക്കുമ്പോൾ​ നാട്ടുകാർ ആദ്യമൊക്കെ​ അടുത്തു വരില്ലായിരുന്നു​. പാലത്തിന്റെ ​തൂണുറയ്ക്കാൻ നരബലി നടത്തുമെന്ന്​ അവർക്ക് പേടിയായിരുന്നു​.​എന്നാൽ​, സാങ്കേതികത്തികവിൽ പാലം പണി തീരുന്നത്​ കണ്ടപ്പോൾ അന്ധവിശ്വാസം വെടിഞ്ഞ്​ നാട്ടുകാർ ആവേശത്തോടെ എത്തി. പാലം​പണിക്കെത്തിയ എൻജിനീയർമാരിൽ ​അസീസിന്റെ വീട് 20 കിലോമീറ്റർ മാത്രം ദൂരെ​ആയിരുന്നുവെങ്കിലും വീട്ടിൽ പോയി വരാൻ​അനുവദമില്ലായിരുന്നു​. എൻജിനീയർമാർ പണിസ്ഥലത്ത് ഓലക്കുടിലിൽ താമസിച്ചു. പാലംപണിയുടെ ചീഫ് എൻജിനീയർ ഡബ്ല്യ എച്ച്​നമ്പ്യാരായിരുന്നു​. പി.ടി നാരായണൻ നായർസൂപ്രണ്ട്, എഞ്ചിനീയറും.ഇ കൃഷ്ണൻ, വി​നാരായണമേനോൻ​, ബാലകൃഷ്ണമേനോൻ​, ഒബാലനാരായണൻ എന്നിവരൊക്കെ ​അസീസിന്റെ സഹപ്രവർത്തകരായിരുന്നു​.

കുടിലിൽ താമസിച്ചിരുന്ന​എൻജിനീയർമാർക്കുവേണ്ടി പിന്നീട് പണിത​ക്വാർട്ടേഴ്സാണ് ഇപ്പോഴത്തെ പി​.​ഡബ്ല്യു​.​ഡി​ഇൻസ്​പെക്​ഷൻ ബംഗ്ലാവ്. മലബാറിലെ ഏറ്റവും നീളമുളള​പാലങ്ങളിലൊന്നാണ് കുറ്റിപ്പുറത്തേത്​. എട്ടേകാൽ ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്​തയ്യാറാക്കിയ പാലം 23 ലക്ഷത്തിന് പണിതീർന്നു. പതിനൊന്ന് സ്പാനുകളുളള​പാലത്തിന്റെ നീളം 1183 അടി, വീതി 22 അടി. ആഴമേറിയ കിണറിന്റെ താഴ്ച നദിയുടെ​അടിത്തട്ടിൽ നിന്ന് 82 അടി. 1200 രൂപ അടിസ്ഥാന ശമ്പളത്തോടെ​ അസീസ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിൽനിന്ന് സൂപ്രണ്ടിംഗ് എൻജിനീയറായി 1978-ൽവിരമിച്ചു.
അദ്ദേഹം 2018 ജനുവരി 30നു നിര്യാതനായി.

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.