റോസ ഒരു ജൂത പെൺകുട്ടിയെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഹിറ്റ്ലർ അവളെ സ്നേഹിച്ചതിന് കാരണമുണ്ടായിരുന്നു

224

ഹിറ്റ്ലറിന്റെ മനം കവർന്ന പെൺകുട്ടി

ഹിറ്റ്‌ലര്‍ക്ക് വളരെ പ്രിയപ്പെട്ട ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. അതൊരു ജൂതപ്പെൺകുട്ടിയായിരുന്നു ലക്ഷക്കണക്കിന് ജൂതരെ കൊന്നൊടുക്കാന്‍ നേതൃത്വം നല്‍കിയ, ലോകചരിത്രത്തില്‍ സമാനതകളില്ലാത്ത ക്രൂരതയുടെ പ്രയോക്താവെന്നറിയപ്പെടുന്ന അഡോള്‍ഫ് ഹിറ്റ്‌ലര്‍ക്ക് വളരെ പ്രിയപ്പെട്ട ഈ പെണ്‍കുട്ടിയുടെ ജന്മദിനം ഹിറ്റ്‌ലറുടെ ജന്മദിനത്തിന്റെ അതേ ദിവസം തന്നെയാണ് – ഏപ്രില്‍ 20.
റോസ ബെര്‍ണെയ്ല്‍ നീനാേ എന്ന ഈ പെണ്‍കുട്ടി, ഹിറ്റ്‌ലറെ അങ്കിള്‍ ഹിറ്റ്‌ലര്‍ എന്ന് വിളിച്ചു. ഹിറ്റ്‌ലര്‍ ആരാധകര്‍ അവളെ ഫൂറേര്‍സ് ചൈല്‍ഡ് എന്ന് വിളിച്ചു. വാഷിംഗ്ടണ്‍ പോസ്റ്റ് ആണ് ഇത് സംബന്ധിച്ച വാർത്ത പിന്നീട് പ്രസിദ്ധീകരിച്ചത്

Remarkable tale of Hitler's young Jewish friend - BBC Newsഅവൾ ഒരു ജൂത പെൺകുട്ടിയാണ് എന്ന് മനസിലായിട്ടും ഹിറ്റ്‌ലര്‍ അവളോടുള്ള സ്‌നേഹ വാത്സല്യങ്ങള്‍ ഉപേക്ഷിച്ചില്ല. അവൾക്ക് കത്തുകൾ എഴുതുമായിരുന്നു , പുക്കൾ സമ്മാനിക്കുമായിരുന്നു. ജന്മദിനത്തിൽ അവളോടൊത്ത് പുഴത്തീരത്ത് സമയം കണ്ടെത്തുമായിരുന്നു. 1987 ൽ യുഎസിലെ മേരിലാന്‍ഡില്‍ ചേസാപീക് സിറ്റിയില്‍ നടന്ന ലേലത്തില്‍ മുകളിൽ കാണുന്ന ചിത്രങ്ങളിലെ രാണ്ടാമത്തെ ഫോട്ടോ വിറ്റുപോയത് 11,520 ഡോളറിനാണ് (ഏതാണ്ട് 8,30,764.80 ഇന്ത്യന്‍ രൂപ).

Adolph Hitler and Rosa Nienau at The Berghof in June 1933 [962×932] :  HistoryPorn1933ല്‍ ജര്‍മ്മനിയിലെ ബവേറിയന്‍ പ്രവിശ്യയില്‍ അന്ന് ആറ് വയസ് പ്രായമുണ്ടായിരുന്ന റോസ ബെര്‍ണെയ്‌ലിനെ പുഞ്ചിരിച്ചുകൊണ്ട് ചേര്‍ത്തുപിടിക്കുന്ന ഹിറ്റ്‌ലറിന്റെ ഫോട്ടോ അക്കാലത്ത് ഏറെ മധ്യമശ്രദ്ധ പിടിച്ചു പറ്റി. 1938ലാണ് ഒരു ഉന്നത നാസി ഉദ്യോഗസ്ഥന്റെ ഇടപെടലിനെ തുടര്‍ന്ന് ഈ പെണ്‍കുട്ടിയുമായുള്ള ബന്ധവും ആശയവിനിമയവും ഹിറ്റ്‌ലര്‍ നിര്‍ത്തുന്നത്. അല്ല ഹിറ്റ്ലർ നിർബന്ധിതനായി എന്ന് പറയുന്നതാവാം കൂടുതൽ ശരി:

1943 ഒക്ടോബറില്‍ പതിമൂന്നാമത്തെ വയസില്‍ റോസ മരിച്ചു. റോസയുടെ മരണ വാർത്ത അറിഞ്ഞ ഹിറ്റ്ലർ വളരെ അസ്വസ്ഥനായിരുന്നു എന്നും ചരിത്രം പറയുന്നു:എല്ലാ മനുഷ്യരിലും ഒരു ചെകുത്താനും ഒരു മാലാഖയും ഉണ്ടെന്നുള്ളത് ഒരു പ്രപഞ്ചസത്യമാണ്:

കടപ്പാട് :ജോജി ഉള്ളന്നൂർ