നമുക്കും അത് തൊട്ടു നോക്കാം, മുകളിൽ കയറാം, ഫോട്ടോയും എടുക്കാം

0
203

Baiju Raj

ഹോബാ ഉൽക്കാശില !
.
ബഹിരാകാശത്തുകൂടെ ചുറ്റിത്തിരിഞ്ഞു, അവസാനം ഭൂമിയുടെ ആകർഷണത്തിൽപ്പെട്ടു ഭൂമിയിൽ പതിക്കുന്ന ശിലയോ, ലോഹമോ, അല്ലെങ്കിൽ അവ രണ്ടും ചേർന്ന വസ്തുക്കളോ ആണു ഉൽക്കാശിലക എന്ന് പറയുന്നത്.
.
Pin on Primeval Elementsഇവ ഏതെങ്കിലും വാൽനക്ഷത്രത്തിൽനിന്നു അടർന്നു പോന്നതോ, അല്ലെങ്കിൽ ചൊവ്വയ്ക്കും, വ്യാഴത്തിനും ഇടയിലായുള്ള ആസ്‌ട്രോയ്ഡ് ബെൽറ്റിൽനിന്നും തെന്നിമാറി വരുന്നതോ, അതും അല്ലെങ്കിൽ ചന്ദ്രനിൽനിന്നോ, ചൊവ്വയിലിൽനിന്നോ മറ്റൊരു ഉൽക്കാപതനത്തിന്റെ ആഘാതത്തിൽ തെറിച്ചുപോന്ന ശിലകളോ ആവാം.
ചെറുതും, കാഠിന്യം കുറഞ്ഞതുമായ ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ ചൂടുപിടിച്ചു കത്തിപ്പോവും. എന്നാൽ കാഠിന്യം കൂടിയതും, വലുതും കത്തി തീരാതെ ഭൂമിയിൽ പതിക്കും. ദിവസവും ഏകദേശം 17 ഉൽക്കാശിലകൾ വീതം കത്തിത്തീരാതെ ഭൂമിയിൽ പതിക്കുന്നുണ്ട് എന്നാണ് കണക്കു.
.
ഇവിടെ ചിത്രത്തിൽ കാണുന്നത് ആഫിക്കയുടെ തെക്കു-പടിഞ്ഞാറു സ്ഥിതിചെയ്യുന്ന നമീബിയയിലെ ഒറ്റ്ജോസോണ്ട്ജൂപ്പ മേഖലയിലെ ഒരു കൃഷിയിടത്തിൽ സ്ഥിതിചെയ്യുന്ന ഉൽക്കയാണ്.
.
The World's Largest Meteorite80,000 വർഷങ്ങൾക്ക് മുമ്പ് ആയിരിക്കും ഇത് ഭൂമിയിൽ പതിച്ചത് എന്നാണ് കരുതുന്നത്. എന്നാൽ 1920 ഇൽ തന്റെ കൃഷിയിടം കിളയ്ക്കുമ്പോൾ ആണ് ഒരു കർഷകൻ ഈ ഉൽക്കാശില കണ്ടെത്തുന്നത്.2.7 മീറ്റർ നീളവും, 2.7 മീറ്റർ വീതിയും ഒരു മീറ്ററിനടുത്തു ഉയരവും ഇതിനുണ്ട്. 66 ടൺ ഭാരം ഉണ്ടായിരുന്നു.
എന്നാൽ മണ്ണൊലിപ്പും നിരവധി നശീകരണ പ്രവർത്തനങ്ങളും ഉൽക്കാശിലയുടെ ഭാരം 60 ടണ്ണായി കുറച്ചു.ഭീമമായ ഭാരം കാരണം, വീണ സ്ഥലത്ത് നിന്ന് അത് ഒരിക്കലും നീങ്ങിയിട്ടില്ല !

* നമ്മൾ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലുതാണ് ഇത്.
.
ഉൽക്ക ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ കത്തുന്നത് ഉൽക്കയുടെ മുന്നിലുള്ള വായുവിന്റെ അഡിയബാറ്റിക് കംപ്രഷൻ മൂലമാണ്, സാധാരണയായി പറയുന്നപോലെ ഘർഷണം അല്ല. ഉൽക്കയുടെ വേഗതയാണ് ഇതിന് കാരണം. മുന്നിലുള്ള വായുവിന് വേണ്ടത്ര വേഗത്തിൽ പുറത്തുപോകാൻ കഴിയില്ല, അതിനാൽ വസ്തുവിന് മുന്നിലുള്ള മർദത്തിൽ വായു ചൂടുപിടിക്കുന്നു. ഈ ചൂട് കൂടിക്കൂടി വായു ജ്വലനത്തിന്റെയും അയോണൈസേഷനും വരെ കാരണമാവുന്നു !

ആ ചൂടിൽ ഉൽക്കയുടെ ഉപരിതല പാളികൾ ഉരുകുകയും ബാഷ്പീകരിക്കപ്പെടുകയും ചെയ്യുന്നു.1987 ൽ ഹോബ വെസ്റ്റ് ഫാമിന്റെ ഉടമ ഉൽക്കാശിലയും അത് സ്ഥിതിചെയ്യുന്ന സ്ഥലവും സംസ്ഥാനത്തിന് സംഭാവന ചെയ്തു. അതിനുശേഷം സർക്കാർ ഉൽക്കാശിലയ്ക്കു ചുറ്റും, ഇരിപ്പിടവും പണിതു ഒരു ടൂറിസ്റ്റ് സെന്റർ തുറന്നു. എല്ലാ വർഷവും ആയിരക്കണക്കിന് വിനോദസഞ്ചാരികൾ ഉൽക്കാശില കാണാൻ പോകുന്നുണ്ട്. നമുക്കും അത് തൊട്ടു നോക്കാം, മുകളിൽ കയറാം, ഫോട്ടോയും എടുക്കാം.