ഹോളിഡേ ഹാക്കിങ് എന്താണ് ?

അറിവ് തേടുന്ന പാവം പ്രവാസി

സ്വദേശ, വിദേശ വ്യത്യാസമില്ലാതെ എല്ലായിടത്തും ഹാക്കിങ് കേസുകള്‍ വര്‍ധിച്ചു വരികയാണ്. അല്ലെങ്കില്‍ തന്നെ സൈബര്‍ ലോകത്തെവിടെ വിദേശം, സ്വദേശം. ആഗോളതലത്തില്‍ ഹാക്കിങ് വ്യാപകമാ കുമ്പോൾ പ്രധാന സേവന ദാതാക്കളായ ഗൂഗിളും , ഫെയ്‌സ്ബുക്കും , മൈക്രോസോഫ് ടുമൊക്കെ അധിക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കും. അത്തരത്തിലുള്ള ഒരു സംവിധാനമാണ് ടു ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍ (2FA) .

പലപ്പോഴും യാത്രകള്‍ക്കിടയിലാണ് പലരുടെയും യൂസര്‍നെയിമും , പാസ്‌വേഡും അടക്കമുള്ള വിവരങ്ങള്‍ മോഷ്ടിക്കപ്പെടുന്നതും ഈമെയില്‍ അടക്കം ഹാക്ക് ചെയ്യപ്പെടുന്നതും. മറ്റു പലരും ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളും , നെറ്റ്‌വര്‍ക്കുകളും ഉപയോഗി ക്കാന്‍ നിര്‍ബന്ധിതരാകുന്നത് യാത്രാവേള കളിലായാത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. ഹോളിഡേ ഹാക്കിങ് എന്നാണ് ഇത് അറിയപ്പെടുന്നത്.
ഹോളിഡേ ഹാക്കിങ് ഒരു പരിധി വരെ തടഞ്ഞ് അക്കൗണ്ടുകള്‍ സംരക്ഷിക്കാന്‍ ടു ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍ എന്ന സംവിധാനം സഹായിക്കുന്നുണ്ട്.

യൂസര്‍നെയിം, പാസ്‌വേഡ് എന്നീ ഇരട്ട കവചങ്ങള്‍ക്കൊപ്പം ഒരു ത്രിതീയ സംരക്ഷണ കവചം കൂടി നല്‍കുകയാണ് ഈ സംവിധാന ത്തിലൂടെ. സ്ഥിരമായി ഉപയോഗിക്കുന്ന തല്ലാത്ത ഒരു സിസ്റ്റത്തില്‍ നിന്നോ , നെറ്റ്‌വര്‍ക്കില്‍ നിന്നോ നമ്മുടെ അക്കൗണ്ടില്‍ പ്രവേശിക്കാനൊരുങ്ങുമ്പോള്‍ നമ്മുടെ മൊബൈലിലേക്ക് സേവന ദാതാവ് ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഒരു രഹസ്യ കോഡ് അയച്ചുതരികയാണ് ഈ സംവിധാന ത്തില്‍ ചെയ്യുക. അത് നല്‍കിയാല്‍ മാത്രമേ അക്കൗണ്ടില്‍ പ്രവേശിക്കാന്‍ കഴിയൂ. സുരക്ഷിതമല്ലാത്ത സിസ്റ്റത്തിലൂടെയും , നെറ്റ് വര്‍ക്കിലൂടെയും നമ്മുടെ അക്കൗണ്ട് വിവര ങ്ങള്‍ മേഷ്ടിക്കപ്പെടാതിരിക്കാനാണ് ഈ കരുതല്‍ നടപടി.

യൂസര്‍നെയിമും , പാസ്‌വേഡുമൊക്കെ മോഷ്ടിക്കാനായി മാല്‍വെയറുകള്‍ (ദുഷ്ടപ്രോഗ്രമുകള്‍) ഇന്‍സ്റ്റാള്‍ ചെയ്ത സിസ്റ്റം ഈ രഹസ്യകോഡും പിടിച്ചെടുക്കില്ലേ എന്ന സംശയം സ്വഭാവികമായും ഉണ്ടാകാം. എന്നാല്‍, ഒരിക്കല്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ ഉപയോഗ ശൂമന്യമാകുന്നതാണ് ഈ രഹസ്യകോഡ് എന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ട് ഈ കോഡ് വീണ്ടും ഉപയോഗിച്ച് ഹാക്കര്‍ക്ക് അക്കൗണ്ടില്‍ പ്രവേശിക്കാന്‍ കഴിയില്ല.കോഡ് ഒഴിവാക്കി യൂസര്‍നെയിമും , പാസ്‌വേഡും മാത്രം ഉപയോഗിച്ച് പ്രവേശി ക്കാന്‍ ശ്രമിച്ചാല്‍ രഹസ്യകോഡ് ചോദി ക്കുകയും ചെയ്യും. അത് ഉടമ നേരത്തേ നല്‍കിയ മൊബൈല്‍ നമ്പറിലേക്കായിരിക്കും അയച്ചു തന്നിട്ടുണ്ടാവുക. ഹാക്കര്‍ നിങ്ങളുടെ മൊബൈല്‍ മോഷ്ടിച്ചിട്ടില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായിരിക്കും. ഫോണും , സിം കാര്‍ഡും പാസ്‌കോഡ് ഉപയോഗിച്ച് സുരക്ഷിതമാക്കാന്‍ ശ്രദ്ധിക്കുന്നത് അധിക സുരക്ഷയും നല്‍കും.

സ്ഥിരമായി ഒരേ സിസ്റ്റം തന്നെ ഉപയോഗി ക്കുന്നവര്‍ക്ക് യൂസര്‍നെയി മും ,പാസ്‌വേഡും തന്നെ മതിയായ സുരക്ഷ നല്‍കും. എന്നാല്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്ന പൊതുവായ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും 2FA എന്ന് വിളിക്കുന്ന ഈ സംവിധാനം ഉപയോഗിക്കണമെന്നാണ് സേവന ദാതാക്കള്‍ ആവശ്യപ്പെടുന്നത്. വീടിന്റെ വാതില്‍ പൂട്ടുന്നതിനൊപ്പം പൂട്ട് യഥാസ്ഥാനത്ത് വീണോ എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു അലാറം പോലുള്ള സംവിധാനമെന്നാണ് അവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ടു ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍ സംവിധാനം ഉപയോഗിച്ച് തുടങ്ങാന്‍ രണ്ട് കാര്യങ്ങളാണ് വേണ്ടത്.

⚡1. നിങ്ങള്‍ക്കൊരു മൊബൈലും മൊബൈല്‍ നമ്പറും ഉണ്ടായിരിക്കണം.

⚡2. സുരക്ഷിതമല്ലാത്ത നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കേണ്ട സാഹചര്യം വരുന്നതിന് മുമ്പേ ഏതെങ്കിലും സുരക്ഷിതമായ സിസ്റ്റത്തില്‍ വെച്ച് ഈ സംവിധാനം സെറ്റ് ചെയ്തിരിക്കണം.

🔥ഗൂഗിളില്‍ 2FA ആക്ടിവേറ്റ് ചെയ്യാന്‍ : ഗൂഗിള്‍ അക്കൗണ്ട് വിന്‍ഡോയുടെ മുകളില്‍ വലത് ഭാഗത്ത് സെറ്റിങ്‌സില്‍ പോയി സെക്യൂരിറ്റി ടാബില്‍ using 2 step verification ആക്ടിവേറ്റ് ചെയ്യുക. തുടര്‍ന്ന് രഹസ്യകോഡ് അയച്ചു തരേണ്ട മൊബൈല്‍ നമ്പര്‍ അവിടെ രജിസ്റ്റര്‍ ചെയ്യാം. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടു കയോ , മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ ഉപയോഗിക്കാവുന്ന ബാക്കപ്പ് കോഡുകളുടെ പ്രിന്റെടുത്തും സൂക്ഷിക്കാം.

🔥ഫെയ്‌സ്ബുക്കില്‍ 2FA ആക്ടിവേറ്റ് ചെയ്യാന്‍
:അക്കൗണ്ടിന്റെ വലത് ഭാഗത്ത് മുകളിലെ അക്കൗണ്ട് സെറ്റിങ്‌സില്‍ പോയി സെക്യൂരിറ്റി ഓപ്ഷനിലെ ലോഗിന്‍ അപ്രൂവലിലെ require me to enter a security code sent to my phoneഎന്ന ബോക്‌സില്‍ ടിക് ചെയ്യുക. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ ചേര്‍ക്കാം.

ഹാക്കിങ് തടയാന്‍ 2FA ഫാക്ടര്‍സംവിധാനം ഒരുക്കുന്നതിന് മുമ്പേ ചെയ്യാവുന്നത് പാസ്‌വേഡ് ശക്തമാക്കുകയാണ്. ദുര്‍ബലമായ പാസ്‌വേഡാണ് പലപ്പോഴും ഹാക്കിങ് എളുപ്പമാക്കുക. ഒരു വാക്കോ , അക്ഷരങ്ങ ളുടെയും , അക്കങ്ങളുടെയും ലളിതമായ കോമ്പിനേഷനോ ആണ് പലരും പാസ്‌വേഡായി ഉപയോഗിക്കുന്നത്. ഉദാഹരണമായി abc123 എന്ന സിംപിള്‍ പാസ്‌വേഡ് ഇന്നും ഉപയോഗി ക്കുന്ന എത്രയോ പേരുണ്ട്.

howsecureismypassword.net/ എന്ന വെബ്‌സൈറ്റില്‍ നിങ്ങളുടെ പാസ്‌വേഡ് എത്ര സുരക്ഷിതമാണെന്ന് മനസ്സിലാക്കാനാവും. ഒരു ശരാശരി ഡെസ്‌ക് ടോപ്പ് സിസ്റ്റത്തിന് എത്ര സമയംകൊണ്ട് നിങ്ങളുടെ പാസ്‌വേഡ് ക്രാക്ക് ചെയ്യാന്‍ കഴിയുമെന്ന് ഈ വെബ്‌സൈറ്റ് പറഞ്ഞുതരും. പാസ്‌വേഡ് സൂക്ഷിക്കുക യോ ,യൂസര്‍നെയിം ചോദിക്കുകയോ ചെയ്യാത്ത പ്രസ്തുത സൈറ്റിനെ അവിശ്വസിക്കേണ്ട. ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന 20 പാസ് വേഡുകളില്‍ ഒന്നാണ് abc123.

ഫെയ്‌സ്ബുക്കിലും , ട്വിറ്ററിലുമൊക്കെ ദുര്‍ബലമായതോ വ്യാപകമായി ഉപയോഗി ക്കുന്നതോ ആയ പാസ് വേഡ് ക്രിയേറ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ സൈറ്റ് തന്നെ അത് തടയുന്ന സംവിധാനവുമുണ്ട്.പല സൈറ്റുകളിലും ഒരേ പാസ്‌വേഡ് തന്നെ ഉപയോഗിക്കുന്നതും സുരക്ഷിതമല്ല. ദുര്‍ബലമായ പാസ്‌വേഡ് പോലെ ഇതും അപകടമാണ്. അല്‍പം ഭാവനയുണ്ടെങ്കില്‍ ഓരോ സൈറ്റിലും വ്യത്യസ്ത പാസ്‌വേഡുകള്‍ ഉണ്ടാക്കാന്‍ വലിയ പ്രയാസമുണ്ടാവില്ല. അക്കങ്ങളും ചിഹ്നങ്ങളുമൊക്കെ ഉപയോഗിച്ചാല്‍ പാസ്‌വേഡ് സങ്കീര്‍ണമാക്കി കൂടുതല്‍ സുരക്ഷിതമാക്കാനും കഴിയും.

You May Also Like

ലോക ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായം ഏതെന്ന് ചോദിച്ചാൽ ഒരു ഉത്തരമേ ഉള്ളൂ, ഇതാണ് അത്

ലോക ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായം ഏതെന്ന് ചോദിച്ചാൽ ഒരു ഉത്തരമേ ഉള്ളൂ . ഇതാണ്…

ഒരു രാജ്യത്തെ സമ്പന്നമാക്കിയ ‘ദരിദ്രനായ രാഷ്ട്രപതി’

ജനങ്ങള്‍ ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍ തനിക്കെങ്ങനെ ആഡംബരജീവിതം നയിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പലപ്പോഴും ചോദിക്കുമായിരുന്നു.ജോസ് മുജിക്കയുടെ ദീര്‍ഘദൃഷ്ടിയും, അര്‍പ്പണബോധവും സര്‍വ്വോപരി രാജ്യസ്നേഹവുമാണ് ഉറുഗ്വേ എന്ന രാജ്യത്തെ വികസനപാതയിലെത്തിച്ചതും രാജ്യം ഔന്നതി പ്രാപിച്ചതും

ആസാമിലെ ജറ്റിംഗ, സെപ്‌തംബർ, ഒക്‌ടോബർ മാസങ്ങളിൽ പക്ഷികളുടെ കൂട്ട ആത്‌മഹത്യ അരങ്ങേറുന്ന സ്ഥലം, കാരണം ?

പക്ഷികള്‍ കൂട്ട ആത്‌മഹത്യ ചെയ്യുന്ന സ്ഥലം അറിവ് തേടുന്ന പാവം പ്രവാസി ജറ്റിംഗ (അസം) ലോകത്തു…

കഥകളെപ്പോലും കടത്തിവെട്ടുന്ന അതിജീവനത്തിന്റെ ഒരു ശ്വാന ഇതിഹാസമാണ് ടാരോയുടെയും ജിറോയുടെയും.

Sreekala Prasad ജപ്പാൻ അവരുടെ ആദ്യ അന്റാർട്ടിക്ക പര്യവേക്ഷണം സംഘടിപ്പിക്കുന്നത് 1957 ലാണ് .അന്റാർട്ടിക്കയിലെ ഈസ്റ്…