ആഗോള സിനിമ വ്യവസായത്തിൽ പോലും, “മതം” എന്ന വിഷയത്തിൽ തൊട്ടപ്പോഴാണ് കൂടുതൽ കലാപങ്ങളും, വിവാദങ്ങളും ഉണ്ടായിട്ടുള്ളത്. അശോക് ആർ നാഥ് സംവിധാനം ചെയ്ത ‘Holy Would’ എന്ന സിനിമയുടെ ട്രെയ്‌ലർ അവിചാരിതമായി കണ്ടു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അതിരുകൾ ഏറ്റവും ചോദ്യം ചെയ്യപ്പെടുന്ന, ദേശീയതയുടെ പേരിൽ അമീർ ഖാൻ ചിത്രം വരെ ബോയ്കോട്ട് ചെയ്യാൻ ആഹ്വാനം നടക്കുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു പൊള്ളുന്ന വിഷയം അവതരിപ്പിക്കാൻ ധൈര്യം കാണിച്ചതിന് ഇതിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.
വെറും ഇക്കിളി ‘ദൃശ്യങ്ങൾ’ മാത്രമായിപ്പോകാതെ, സിനിമ എന്ന രീതിയിലും ചിത്രം മികവ് പുലർത്തും എന്ന് പ്രത്യാശിക്കുന്നു. അങ്ങനെ സംഭവിച്ചാൽ അതൊരു വലിയൊരു വഴി തുറക്കലാകും ‘ വിശുദ്ധ മുറിവ് ‘ എന്നാണ് ‘Holy Wound’ എന്ന വാക്കിന്റെ അർത്ഥം. അതുകൊണ്ട് ഒരു കാര്യം ഉറപ്പാണ് , സിനിമ ഇറങ്ങുമ്പോൾ ഇവിടുള്ള കുറേ സദാചാര വിശ്വാസികൾക്കാണ് മുറിവ് സംഭവിക്കാൻ പോകുന്നത്. സ്വവര്‍ഗ ലൈംഗികതയെ കുറിച്ച് ശക്തമായി സിനിമയില്‍ പ്രതിപാദിക്കുന്നതായാണ് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകുന്നത്. കന്യാസ്ത്രി മറ്റൊരു സ്ത്രീയെ ലൈംഗികാസക്തിയോടെ ചുംബിക്കുന്ന ട്രെയ്‌ലറിലെ രംഗമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.
ലെസ്ബിയൻ പ്രണയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ഹോളി വൂണ്ട്. ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ’ഹോളി വൂണ്ട്’ കഥ പറഞ്ഞ് പോകുന്നത്. ചിത്രം ഓഗസ്റ്റ് 12ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ഇതുവരെ മലയാള സിനിമയിൽ കാണാത്ത രീതിയിലുള്ള ലെസ്ബിയൻ പ്രണയമാണ് ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. എസ് എസ് ഫ്രെയിംസ് ഒടിടിയിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുക. മോഡലും ബിഗ്ബോസ് താരവുമായ ജാനകി സുധീർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അമൃത, സാബു പ്രൗദീൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്നു . സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ ആണ് ചിത്രം നിർമിക്കുന്നത്.