ടൈൽ വാങ്ങുമ്പോൾ നിങ്ങൾ സാമ്പത്തികമായി ചൂഷണം ചെയ്യപ്പെടുന്നതെങ്ങനെ ?

220

Josekutty Jose

ദീർഘകാലമായി കേരളത്തിൽ ടൈൽ വ്യാപാര രംഗത്തും കൺസ്ട്രക്ഷൻ മേഖലയിലും പ്രവർത്തിച്ച പരിചയം ഇവിടെ പങ്ക് വയ്കുന്ന കേരളത്തിലെ മിക്ക കടകളിലും ഒരു രൂപ അല്ലങ്കിൽ രണ്ടു രൂപ എന്ന നിരക്കിൽ കമ്മീഷൻ കൊടുകുന്നുണ്ട് ഇപ്പോൾ ഇതൊന്നും പോരാ മിനിമം എട്ടു രൂപ എങ്കിലും വേണം എന്നാണ് ടൈൽപണിക്കാരുടെ ഒരു ലൈൻ ഇത് പ്രായോഗികമല്ലാത്തതിനാൽ കസ്റ്റമർ വീണ്ടും വരണമെന്ന് താത്പര്യംഉള്ള കടക്കാർ ഇത്തരം കമ്മീഷൻ നൽകാത്തതിനാൽലും ഇപ്പോൾ 99% പണിക്കാർ വേണ്ടതിലും കൂടുതൽ അളവ് എടുക്കും ചില മാമാകച്ചവടക്കാർ ഇതുപോലെയുള്ള പരിപാടിക്ക് കൂട്ട് നിൽക്കും.

ഇത്തരം കടക്കാർ വലിയ പരസ്യവും അന്യായ വാഗ്ദാനവും നൽകി കാപ്പിയും ,ഊണും കൊടുത്ത് സാധാരണക്കാരായ കസ്റ്റമേഴ്സിനെ സുഖിപ്പിച്ച് പണം വാങ്ങി വിടുന്നു ഇവരാകട്ടെ ഇതെന്നും അറിയുന്നില്ല പിന്നീടാണ് ടിസ്റ്റ് പോയ പണിക്കാരൻ തിരികെ വന്ന് യഥാർത്ഥ അളവ് നൽകുന്നു മിനിമം ഒരാളിൽ നിന്നും 500sq *വരെ ഇങ്ങനെ അടിച്ചു മാറ്റുന്നുണ്ട് കടക്കാരനു കിട്ടുന്നതിലും ലാഭം പണിക്കാർക്ക് കിട്ടും സുമാർ ഒരു വീ ടീനുള്ള ടൈൽ എടുക്കുമ്പോൾ 35000/- രൂപ മിനിമം പണിക്കാരനു കിട്ടും എല്ലാവരും ഹാപ്പി .ഇതു തടയണമെങ്കിൽ കുറച്ച് മുൻകരുതൽ ആവശ്യമാണ്

1,ടൈൽ അളവെടുക്കുബോൾ ടേപ്പിന്റെ കൗണ്ടിങ്ങ് ഭാഗം നിങ്ങൾ ചെക്കുചെയ്യുക( 10 x 20=400 ഇങ്ങനെയാണ് ഇവരുടെ കണക്ക് ) ചിലരുടെ കൈയിൽഏലാസ്റ്റിക് ടേപ്പു വരെ ഉണ്ട് എന്നാണ് തമാശക്ക്പറയപ്പെടുന്നത്

2, പണിക്കാർ പറയുന്ന കടകളിൽ പോകാതിരിക്കുക അധവാ പോയാൽ തനിച്ചു പോകുക .പണിക്കാർ എഴുതിയ പേപ്പറിൽ അവരെ തിരിച്ചറിയാൻ കഴിയുന്ന അടയാളം ഇട്ടാണ് എഴുതിയിരിക്കുന്നത്. നമ്മുടെ നാട്ടിലുള്ള അടുത്തുള്ള കടയിൽ നിന്നും വാങ്ങിക്കാൻ ഇവർ പൊതുവെ താൽപര്യം കാണിക്കാറില്ല കാരണം വീട്ടുകാരനും കടക്കാരനും തമ്മിൽ പരിചയം ഉണ്ടെങ്കിൽ പണിപാളും. കുറച്ച് ദൂരെ നിന്നും വാങ്ങിച്ചാൽ വീട്ടുകാരൻ പിന്നീട് ചെന്ന് വില ചോദിക്കുകയുമില്ല .കടയുടമക്ക് വീട്ടുകാരനെ പരിചയമില്ല അതുകൊണ്ട് കുറ്റബോധമില്ലാതെ അളവ് വെട്ടിക്കുകയും വില കൂടുതൽ വാങ്ങിക്കൽ, സെക്കന്റ് സ് കൊടുക്കൽ ആവാം

3 ബില്ല് ചെയ്യുമ്പോൾ മാത്രമെ യഥാർത്ഥ പേര് വെളിപ്പെടുത്താവു കാരണം ഇവർ നിങ്ങൾ പോകാൻ സാധ്യതയുള്ള എല്ലാ കടകളിലും വിളിച്ചു പറയും

4, പരസ്യം കൂടുതലുള്ള മുൻ നിര കമ്പനികളുടെ (ഉദാ: K,J,R ശരിക്കുംമാർക്കറ്റിങ്ങ് ഏജൻസി മാത്രം )സാധനത്തിന് ക്വാളിറ്റി തീരെ കുറവാണ് കാരണം മറ്റു ചെറിയ കമ്പിനി കളിൽ നിന്നും ഔട്ട്സോഴ്സ് ചെയ്യുന്നത് . ഉദാഹരണം X ഗുജറാത്ത് കമ്പനി മുകളിൽ പറഞ്ഞ K j,r എന്ന ഏത് കമ്പനിക്കു വേണ്ടി എടുക്കുന്ന ഒരു പ്രൊഡക്ഷനിൽ 80% പ്രീമിയവും 20% സെക്കൻഡസും ആണ് ലഭിക്കുന്നത് .ഇതിൽ 20% സെക്കൻഡും x ഗുജറാത്ത് കമ്പനി ഈ K JR കമ്പിനികൾക്ക് മിക്സ് ചെയ്ത് കൊടുക്കും കാരണം ഈ ബ്രാൻഡ് മുദ്ര ചെയ്യപ്പെട്ട ടൈൽ വെളിയിൽ വിൽക്കാൻ x നെ അനുവദിക്കില്ല ഇത് ക്വാളിറ്റി ഇഷ്യു ഉണ്ടാകുന്നത് .

5, ക്വാളിറ്റി ഇഷ്യു പുറത്തറിയാതെ പോകുന്നതിനു കാരണം പണിക്കാർക്ക് കമ്മീഷൻ കിട്ടുന്നതിനാൽ അവർ ഇത്തരം ടൈൽ മുറിച്ചും പൊട്ടിച്ചും നശിപ്പിക്കും പണം കൊടുത്ത് വാങ്ങയവർ ഇതറിയില്ല.

6,സ്വന്തം ഫാക്ടിയുള്ള പുതിയ മിഷനറിയുള്ള (1000 കോടി മുതൽ മുടക്ക്)കമ്പനികൾ പരസ്യം അധികം ചെയ്യില്ല എന്നതാണ് രസകരം ഇന്ത്യയിൽ ഇത്തരം വലിയ ഫാക്ടറികൾ ഒരുപാടുണ്ട് ഇവക്ക് യാതൊരു പ്രോബളവും ഇല്ല നല്ല ഫനീഷിങ്ങും ഉണ്ടാവും ഇവ ഏതെന്നറിയാൻ ഗൂഗിൽ ചെക്ക് ചെയ്താ മതി പ്ലാന്റ്, പ്രൊഡക്ഷൻ, ഡീലർ ഇവയെ കുറച്ചും അറിയാൻകഴിയും . ഞങ്ങടെ നാട്ടിൽ ഒരു സൽഗുണനനും അതീവ വിനയവുമുള്ള ടൈലു പണിക്കാരൻ (തമിഴ് നാട്ടുകാരൻ ) ഇൻകംടാക്സ് പൊക്കി കാരണം അനേക്ഷിച്ചപ്പോൾ അങ്കമാലിയിലും കൂത്താട്ടുകുളത്തും ഒക്കെയുള്ള കടകളിൽ ഇൻകം ടാക്സും സെയിൽ ടാക്സും റെയ്ഡ് ചെയ്തപ്പോൾ ഈ മാന്യന്റെ പേരിൽ മാസം ലക്ഷങ്ങൾ കൊടുത്തതിന്റെ രേഖ പിടിച്ചു ഇദ്ദേഹത്തിന് ഇപ്പോൾ വലിയഷോപ്പിങ്ങ് കോംബ്ലക്സും ഇരുനില വീടും ആഡബര വാഹനം വും വരെ ഉണ്ട് പാലായിൽ .ബിനാമി സ്വത്തുക്കൾ തമിഴ് നാട്ടിൽ വേറേ ഉണ്ട്. ലോണെടുത്തും വിദേശത്തു സ്വദേശത്തും കഷ്ടപ്പെട്ട് വീട് പണിയുന്നവരുടെ പള്ളക്ക് കത്തി കയറ്റുന്ന ഇവമ്മാരെ നിയന്ത്രിക്കാൻ നമ്മുടെ നിയമത്തിൽ സാധ്യതയില്ല നമ്മൾ വിജിലന്റ് ആകുക മാത്രമാണ് രക്ഷ ബില്ല് നിർബദ്ധമായും കൈപ്പറ്റുക ബില്ലിൽ തീർച്ചയായും ബോക്സ് റെയിറ്റ് , ക്വാണ്ടിറ്റി, ക്വാളിറ്റി ഇവ ഉണ്ട് എന്ന് ഉറപ്പ് വരുത്തുക അവ ഡെലിവറി ചെയ്യുമ്പോൾ തീർച്ചയായും നമ്മുടെ സാന്നിധ്യത്തിൽ ചെക്കുചെയ്യണം ഒരോ ബോക്സിലും ഉള്ള അളവ് അതിൽ രേഖപ്പെടുത്തിയത് പരിശോധിക്കുക

ചുരുക്കത്തിൽ പറഞ്ഞാൽ നമ്മുടെ നാട്ടിലുള്ളവരുടെ പരിചയമുള്ള കടയിൽ നിന്നും നാം തന്നെ വാങ്ങിച്ചാൽ ഈ തട്ടിപ്പുകാരുടെ കൈയ്യിൽ നിന്ന് രക്ഷപെടാം