Shanavas 

സ്വവർഗരതിയുടെ ശാസ്ത്രം

ഡോക്ടർ ജോസ്റ്റിൻ ഫ്രാൻസിസ് ചെയ്‌ത സ്വവർഗരതിയെ കുറിച്ചുള്ളഒരു 12 മിനിറ്റ് വിഡിയോ ആണ് ഈ പോസ്റ്റ് എഴുതുന്നതിന്റെ ആധാരം വിഡിയോ ലിങ്ക് പോസ്റ്റിന്റെ അവസാനം കൊടുക്കാം തന്റെ അതേ ലിഗത്തിൽ പെട്ട വ്യക്‌തിയോട് തോന്നുന്ന ലൈംഗിക താല്പര്യം ആണ് സ്വവർഗരതി അഥവാ (homo sexuality )കുറച്ചു കാലം മുൻപ് വരെ ഞാനും കരുതിയിരുന്നത് ഇതു എന്തോ മാറാരോഗം ആയിരുന്നു എന്നാണ് എന്നാൽ കൂടുതൽ അറിഞ്ഞപ്പോൾ അത് അങ്ങനെ അല്ല എന്ന് ബോധ്യപ്പെട്ടു. നമ്മൾ ലോക ചരിത്രത്തിൽ ഒന്ന് കണ്ണോടിച്ചാൽ ഇവർ അനുഭവിച്ച പീഡനങ്ങൾ വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയില്ല.

ചരിത്രം നോക്കിയാൽ വിക്‌ടോറിയൻ കാലത്തു ഇതു ഒരു രോഗം തന്നെ ആയിരുന്നു എന്നാൽ 1973 അമേരിക്കൻ സൈക്കാട്രിക്ക് അസോസിയേഷൻ ഇതിനെ രോഗം എന്നു ഗണത്തിൽ തന്നെ ആയിരുന്നു ഉൾപ്പെടുത്തിയത് 1980 ൽ DSM(ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവൽ ഓഫ് മെന്റൽ ഡിസ് ഓർഡർഡേ ഴ്സ്) ഇതിനെ രോഗത്തിന്റെ ഗണത്തിൽ നിന്നും ഒഴിവാക്കി .ഇതൊക്കെ ആയിരുന്നാലും പൊതു സമൂഹം ഇവരെ കൃമിനൽ ആയും പൊതു സമൂഹത്തിൽ നിന്നും അകറ്റി നിർത്തുക തുടങ്ങിയ ഒട്ടേറെ പാതങ്ങൾ തന്നെ ചെയ്‌തിട്ടുണ്ട്‌ ഇതിനെല്ലാം അടിസ്ഥാനമായ രണ്ടു കാരണം ആണ് ഉള്ളത്.

1)ഹോമോ ഫോബിയ(ഇവരോടുള്ള ഭയം ആണ്)
2)ഹെഡ്രോ സെക്‌സിസം (ആണും പെണ്ണും തമ്മിലുള്ള സെക്‌സ് മാത്രം ആണ് ശരി ഇതാണ് എല്ലാത്തിന്റെയും ആചാരം എന്നാണ് അവർ കരുതുന്നത്)

നിലവിൽ നമ്മുടെ സമൂഹത്തിൽ 2%മുതൽ 4%വരെ ആളുകൾ സ്വവർഗരതി ഉള്ളവർ ആണ് എന്നാണ് പഠനങ്ങൾ പുറത്തു വിടുന്ന കണക്ക്.ക്രിപ്റ്റോഗ്രാഫി വിദഗ്‌ധനായ ബ്രിട്ടനെ ലോക മഹായുദ്ധത്തിൽ ജയിക്കാൻ നിർണായക പങ്കു വഹിച്ച അലൻ ട്യൂറിങ് സ്വാവർഗ്ഗരതി എന്നത് ഒരു കുറ്റം എന്നു കരുതി കോല ചെയ്യപെട്ടത് ആണ്1865 മുതൽ 1967 വരെ ബ്രിട്ടനിൽ മാത്രം 50000 സ്വവർഗരതിക്കാർ കുറ്റവാളികൾ ആയി ചിത്രികരിക്കപെട്ടിട്ടുണ്ട്.

ജോസ്റ്റിൻ വളരെ ലളിതവും കാര്യപ്രസക്‌തവും ആയ രീതിയിൽ 12 മിനിറ്റു വീഡിയോയിൽ ഇതിനെ കുറിച്ച് വിവരിച്ചിട്ടുണ്ട് കാണുക മനസിലാക്കുക വിഡിയോ കണ്ടില്ല എങ്കിൽ ഒരു നഷ്ട്ടം തന്നെ ആണ്.

 

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.