റോഷൻ ആൻഡ്രുസിനെ തിരുത്താൻ ഗീതു മോഹൻദാസ് വേണ്ടിവന്നു

149

മുംബൈ പോലീസിൽ ആന്റണി മോസ്സസ് ഏറ്റവും വലിയ തെറ്റ് അയാൾ സ്വവർഗ്ഗനുരാഗി ആയിരുന്നു എന്നുള്ളതാണ്. അയാൾ ജീവിതത്തിൽ ചെയ്ത എല്ലാ കുറ്റങ്ങൾക്കും തെറ്റുകൾക്കും കാരണമായി കഥാകൃത്തുകൾ കണ്ടെത്തിയത് കാരണം അയാളുടെ ‘Homosexuality’ ആണ്. ഇവിടെ കഥാകൃത്തുകളെ വിമർശിക്കുകയല്ല മറിച്ച് ചിലരുടെയെങ്കിലും മനസ്സിൽ സ്വവർഗ്ഗനുരാഗത്തെപ്പറ്റിയുള്ള കാഴ്ചപ്പാടിലുണ്ടായ മാറ്റത്തെപ്പറ്റിയാണ്.

ആ മാറ്റം മനസ്സിലാക്കുവാൻ 2019-ൽ ഒരു സിനിമ ചെയേണ്ടി വന്നു എന്നുള്ളതാണ്. ഈ വസ്തുതകൾ എല്ലാം എല്ലാവർക്കും അറിയാമെങ്കിൽ തന്നെയും സ്വവർഗ്ഗനുരാഗിയായ ആന്റണി മോസ്സസിനെ അംഗീകരിക്കുവാൻ മലയാളികൾക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ അമീറിന്റെയും അക്ബറിന്റെയും അനുരാഗത്തെ അംഗീകരിക്കുകയും ചെയുന്നു.

കാലഘട്ടത്തിനൊപ്പം സിനിമ മാറിയതാണോ സിനിമയ്ക്കൊപ്പം കാലഘട്ടം മാറിയതാണോ എന്നൊന്നും അറിയില്ല, എങ്കിലും ആളുകളുടെ കാഴ്ചപ്പാടിലും മനോഭാവത്തിലും മാറ്റം ഉണ്ടാകുവാൻ സിനിമകൾക്ക് കഴിയുന്നുണ്ട്. അങ്ങനെയുള്ള സിനിമകൾ അംഗീകാരങ്ങളും പ്രശംസകളും പിടിച്ചുപറ്റുകയും ചെയ്യും.