മമേലിയ ക്ലാസില്‍ കാര്‍ണിവോറ ഓര്‍ഡറില്‍ മസ്റ്റെലിഡെ (Mustelidae) എന്ന കുടുംബത്തി ലുൾപ്പെടുന്ന ‘മെല്ലിവോറ കാപെറെസിസ് (Mellivora caperisis) എന്ന ശാസ്ത്രീയ നാമത്തിലുള്ള ഹണിബഡ്ജർ അഥവാ തറക്കരടിയാണ് ലോകത്തിൽ ഒരു ജീവിയെയും പേടിയില്ലാത്ത ഒരേയൊരു ജീവി . ഇരതേടി 30-32 കിലോമീറ്റർ വരെ ഇവ യാത്ര ചെയ്യും. പകൽ മുഴുവൻ ഉറക്കവും രാത്രിയിൽ ഇരയെ തേടലുമാണ് ഇവരുടെ പണി. ആഫ്രിക്കയിലും തെക്ക് പടിഞ്ഞാറൻ ഏഷ്യയിലുമാണിവ കാണപ്പെടാറ്. ലോകത്തിൽ ഏറ്റവും പേടിയില്ലാത്ത ജീവി എന്ന ഗിന്നസ് റെക്കോർഡിലും ഇവ സ്ഥാനം പിടിച്ചിട്ടുണ്ട്. ഏഷ്യയിലെ മധ്യ പ്ലിയോസീൻ കാലഘട്ടത്തിലാണ് ഈ ഇനം ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

കരടികളോടു സാദൃശ്യമുള്ള ഒരിനം മാംസഭോജി മൃഗമാണ്‌ ഇത് . സസ്തനി ഗോത്രത്തിലെ മസ്റ്റെലൈഡ് ജന്തുകുടുംബത്തിന്റെ ഉപകുടുംബമായ മെല്ലിവോറിനെയിൽപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം മെല്ലിവോറ കാപെൻസിസ് എന്നാണ്‌. അഫ്ഗാനിസ്ഥാൻ, നേപ്പാൾ, മൊറോക്കോയുടെ തെക്കു ഭാഗം തുടങ്ങിയ പ്രദേശങ്ങളിൽ ഇവയെ കാണാം. ഇന്ത്യയിൽ വരണ്ട കാലാവസ്ഥയുള്ള ഭൂപ്രദേശങ്ങളിലും മരുഭൂമികളിലുമാണ് ഇവ ജീവിക്കുന്നത്. മഴ കൂടുതലുള്ള പ്രദേശങ്ങളിൽ അപൂർവമായേ ഇവയെ കാണാറുള്ളൂ.

ഹണി ബാഡ്ജർ കൂടുതലും ഒറ്റയ്ക്കാണ്, പക്ഷേ മെയ് മാസത്തിലെ ബ്രീഡിംഗ് സീസണിൽ ജോഡികളായി വേട്ടയാടുന്നത് ആഫ്രിക്കയിൽ കണ്ടിരുന്നു . ആർഡ്‌വാർക്ക് , വാർത്തോഗ് , ടെർമിറ്റ് കുന്നുകൾ എന്നിവയുടെ പഴയ മാളങ്ങളും ഇത് ഉപയോഗിക്കുന്നു . 10 മിനിറ്റിനുള്ളിൽ കഠിനമായ ഭൂമിയിലേക്ക് തുരങ്കങ്ങൾ കുഴിക്കാൻ കഴിവുള്ള ഒരു വിദഗ്ധ കുഴൽപ്പണിക്കാരനാണ് ഇത്. ഈ മാളങ്ങൾക്ക് സാധാരണയായി ഒരു പ്രവേശനം മാത്രമേ ഉണ്ടാകൂ.വോൾവറിനു തൊട്ടടുത്തുള്ള വീസൽ കുടുംബത്തിലെ ഏറ്റവും കുറഞ്ഞ പ്രത്യേക ഭക്ഷണക്രമം ഹണി ബാഡ്ജറിനുണ്ട്. തേനീച്ചയുടെ ലാർവകളെയും തേനിനെയും തേടി ഇത് പലപ്പോഴും തേനീച്ചക്കൂടുകൾ റെയ്ഡ് ചെയ്യുന്നു . ഇത് പ്രാണികൾ , തവളകൾ , ആമകൾ , ആമകൾ , പല്ലികൾ , എലികൾ , പാമ്പുകൾ , പക്ഷികൾ , മുട്ടകൾ എന്നിവയും ഭക്ഷിക്കുന്നു .

ഇവയുടെ തലയ്ക്കും ഉടലിനും കൂടി 60 സെ.മീ. നീളമുണ്ട്; വാൽ 15 സെന്റിമീറ്ററും. 8-10 കിലോഗ്രാം തൂക്കമുണ്ടായിരിക്കും. ആൺ മൃഗങ്ങൾക്ക് 80 സെന്റിമീറ്ററോളം നീളവും 13 കിലോഗ്രാം വരെ തൂക്കവുമുണ്ട്. ഭൂരിഭാഗം സസ്തനി മൃഗങ്ങളുടേയും ശരീരത്തിന്റെ ഉപരിഭാഗം കീഴ്ഭാഗത്തേക്കാൾ നിറം കൂടിയതായിരിക്കും. ഇതിനു വിപരീതമായി തറക്കരടിയുടെ ശരീരത്തിന്റെ ഉപരിഭാഗം വെള്ളയോ വെള്ള കലർന്ന മഞ്ഞ നിറത്തിലോ ആയിരിക്കും; കീഴ്ഭാഗവും കാലുകളും വാലും കറുപ്പാണ്. ബലമുള്ള, തടിച്ചു കുറുകിയ കാലിന്റെ ഉള്ളങ്കാൽ മൃദുവായിരിക്കും. പരന്ന കാല്പത്തിയിൽ നീളംകൂടിയ മൂർച്ച കുറഞ്ഞ നഖങ്ങളുണ്ട്. ഇവയുടെ മോന്തയും കണ്ണും ചെവിയും വലിപ്പം കുറഞ്ഞതാണ്; കഴുത്ത് നീളം കൂടിയതും. ഇതിന്റെ ചർമം കട്ടിയേറിയതും ദൃഢവും പരുപരുത്തതുമായതിനാൽ മറ്റു ജീവികളുടെ ആക്രമണത്തിൽ നിന്ന് അനായാസം രക്ഷനേടാൻ കഴിയുന്നു. കരടികളെപ്പോലെ ഇവയ്ക്കും ശരീരം നിറയെ നീളം കൂടിയ ദൃഢതയുള്ള രോമങ്ങളുണ്ട്. ഇവയുടെ പേശീചർമം വളരെ അയഞ്ഞ രീതിയിലുള്ളതാണ്.

ഇവ രാത്രിഞ്ചരന്മാരാണ്. ഒരു രാത്രികൊണ്ട് 32 കിലോമീറ്ററോളം ദൂരം ഇവ സഞ്ചരിക്കാറുണ്ട്. ഇണകളായിട്ടാണ് ഇവ ജീവിക്കുക. പകൽ സമയങ്ങളിൽ അപൂർവമായേ ഇവ കുഴികളിൽ നിന്നു പുറത്തിറങ്ങാറുള്ളൂ. ചെറിയ സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ, ഉഭയ ജീവികൾ, പ്രാണികൾ, മുട്ടകൾ തുടങ്ങിയവ ഇവ ആഹാരമാക്കുന്നു. മൂർച്ചയുള്ള 32 പല്ലുകളുണ്ട്. ദൃഢതയുള്ള പല്ലുകൾ കൊണ്ട് ഇവ ഇരയെ കഠിനമായി മുറിവേല്പിക്കുക പതിവാണ്. ഫലവർഗങ്ങളും തേനും ഇവയുടെ ഇഷ്ടഭോജ്യമാണ്. ഹണി ഗൈഡ് പക്ഷി പോലെയുള്ള ചിലയിനം പക്ഷികൾ തുടർച്ചയായി പ്രത്യേക ശബ്ദം പുറപ്പെടുവിച്ച് വഴികാട്ടികളായി ഹണി ബഡ്ജറുകളെ തേൻകൂടുകളിലേക്കാകർഷിക്കാറുണ്ട്. ഇവ കൂടുപൊട്ടിച്ച് തേൻ കുടിക്കുകയും പക്ഷികൾ തേനടയും ലാർവകളും ഭക്ഷിക്കുകയും ചെയ്യുന്നു. തേൻകൂടുകൾ പൊട്ടിക്കാൻ ഇവ മരത്തിൽ കയറാറുമുണ്ട്. ഇക്കാരണത്താലാകാം ഇവ ഹണി ബാഡ്ജർ എന്ന പേരിൽ അറിയപ്പെടുന്നത് . ചീഞ്ഞ മാംസം ഭക്ഷിക്കുന്നതിനാലും മണ്ണു മാന്താൻ പ്രത്യേക സാമാർത്ഥ്യമുള്ളതിനാലും ശവക്കുഴി തോണ്ടുന്ന മൃഗം എന്നും ഇവയുടെ പേരുണ്ട്. മലദ്വാരത്തിന്റെ ഇരു ഭാഗങ്ങളിലുമുള്ള ഗ്രന്ഥികളിൽ നിന്ന് രൂക്ഷമായ ദുർഗന്ധത്തോടു കൂടിയ മഞ്ഞനിറത്തിലുള്ള സ്രവം പുറപ്പെടുവിക്കുന്നു. ഈ ദുർഗന്ധ ദ്രാവകമാണ് ശത്രുക്കളിൽ നിന്നു രക്ഷപ്പെടാൻ ഇവയെ സഹായിക്കുന്നത്. സ്വയം രക്ഷയ്ക്കായി മനുഷ്യരെ ആക്രമിക്കാനും ഇവ മടിക്കാറില്ല.

അറിവുകൾക്ക് കടപ്പാട്

You May Also Like

ഉല്‍ക്കകള്‍ എന്ന തീഗോളങ്ങള്‍

sabu jose ഉല്‍ക്കകള്‍ എന്ന തീഗോളങ്ങള്‍ രാത്രികളില്‍ ഉല്‍ക്കാവര്‍ഷം മനോഹരമായ ഒരു കാഴ്ചയാണെങ്കില്‍ ഉല്‍ക്കാശിലകള്‍ സൃഷ്ടിക്കുന്നത്…

ചെറിയ ഛിന്നഗ്രഹങ്ങൾ ഒരു നഗരത്തെ നശിപ്പിക്കുകയോ വിനാശകരമായ സുനാമികൾക്ക് കാരണമാകുകയോ ചെയ്യാം

Basheer Pengattiri സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന, ഗ്രഹങ്ങളെക്കാള്‍ ചെറുതും ഉല്‍ക്കകളെക്കാള്‍ വലുതുമായ ശിലാവസ്തുക്കളാണ് ഛിന്നഗ്രഹങ്ങള്‍…

ഇന്ന് വൈകുന്നേരത്തെ ആ നിർണ്ണായകമായ 15 മിനിറ്റ് ദാ… ഇങ്ങനെയാണ്

ഇന്ന് വൈകുന്നേരത്തെ ആ നിർണ്ണായകമായ 15 മിനിറ്റ് ദാ ഇങ്ങനെയാണ് Shabu Prasad സോഷ്യൽ മീഡിയയിൽ…

വെടിപ്ലാവിന് ആ പേര് ലഭിച്ചത് എങ്ങനെ ?

വെടിപ്ലാവിന് ആ പേര് ലഭിച്ചത് എങ്ങനെ ? അറിവ് തേടുന്ന പാവം പ്രവാസി മാൽവേസി (മെല്ലോ)…