സിംഹത്തോടു വരെ ശൗര്യത്തോടെ പെരുമാറുന്ന ജീവി, ഭയം എന്ത് എന്ന് പോലും അറിയാത്ത ആ ജീവിയെ കുറിച്ച കേട്ടിട്ടുണ്ടോ?

135

സിംഹത്തോടു വരെ ശൗര്യത്തോടെ പെരുമാറുന്ന ജീവി, ഭയം എന്ത് എന്ന് പോലും അറിയാത്ത ആ ജീവിയെ കുറിച്ച കേട്ടിട്ടുണ്ടോ? – ഹണി ബാജെർ

മസ്റ്റലിഡേ ഫാമിലിയിൽ ഉള്ള ഇവ കൂടുതലായും കാണുന്നത് ആഫ്രിക്ക ഭൂഖണ്ഡത്തിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുമാണ് .പൂർണ വളർച്ച എത്തിയ ഒരു ഹണി ബാജെർ 1മീറ്റർ നീളം വരും, ആൺ ഹണി ബാജെർ സാധാരണ പെൺ ഹണി ബാജെർനെക്കാളും വലുതാണ് മാംസഭുക്കായ ഇവ കൈയിലെ നഖം ഉപയോഗിച്ച് മാളങ്ങൾ ഉണ്ടാക്കാൻ വിദഗ്ധരാണ് . ഇവയുടെ ഇരകൾ കൂടുതലും തേൻ ഈച്ച ലാർവേ, പാമ്പുകൾ (പെരുമ്പാമ്പ് ഉൾപ്പടെ ) ആമകൾ , രാജവെമ്പാലകൾ അങ്ങിനെ ഏകദേശം അൻപതില്പരം വിവിധ ജീവികള്‍ , മരം കേറി കിളികുഞ്ഞുങ്ങളേം ഭക്ഷിക്കും, കുറുക്കന്റെ കുഞ്ഞുങ്ങൾ ഇവയുടെ ഒരു പ്രധാന ആഹാരം ആണെങ്കിലും 25 ശതമാനം ഭക്ഷണം വിഷപാമ്പുകൾ തന്നെയാണ്. സാധാരണയായി ആര്‍ക്കും വേണ്ടാത്ത വിഷപാമ്പുകളെ ഇവ കഴിക്കുന്നകൊണ്ട് ഭക്ഷണത്തിനായി മറ്റുജീവികളോടെ പൊരുതേണ്ടി വരാറില്ല. ശൗര്യവും കട്ടിയുള്ള പുറംതൊലിയും മൂലം ഇവയെ ഇരയാക്കുന്ന ജീവികൾ വളരെ കുറവാണ്, അല്ലെങ്കിൽ ഇല്ല എന്ന് തന്നെ പറയാം.

You are a CEO. You are a honey badger. | by Sarah Hodges | Startup ...ഇവയുടെ മറ്റൊരു പ്രധാന കഴിവാണ് ഏതു സാഹചര്യത്തിലും ജീവിക്കാന്‍ ഉള്ള കഴിവ്, താമസിക്കാൻ മാളം കിട്ടിയാൽ എവിടെയും ജീവിക്കും, പേരിലെ ഹണി സത്യത്തിൽ ഇവയുടെ ജീവിത ശൈലിയും ആയി ഒരു ബന്ധവും ഇല്ലാത്ത ഒന്നാണ് . ഹണി ഗൈഡ് പക്ഷികൾ തേൻഈച്ച കൂടു കാണുമ്പോൾ ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കുമെന്നും ഇവ വന്നു ആ കൂടു പൊളിച്ചു അതിൽ ഉള്ള തേൻ ഈച്ചയുടെ ലാറവേ കഴിക്കും, ഹണി ബാജെർ പോയി കഴിയുമ്പോൾ പക്ഷി തേൻ ഭക്ഷിക്കും എന്നൊരു കഥ ഉണ്ടെകിലും നടത്തിയ പരീക്ഷണങ്ങൾ എല്ലാം ഇത് തെറ്റായിയാണ് കാണിക്കുന്നത് , മാത്രവുമല്ല ഹണി ബാജെർ കേൾവി കാഴ്ച ശക്തികള്‍ കുറവുള്ള ജീവിയാണ്.

Why does Pipefy have the Honey Badger as the symbol of our culture ...ഇവയുടെ തൊലി വളരെ കട്ടിയുള്ളതും വലിയുന്നതുമായകൊണ്ട് തന്നെ വലിയ ജീവികൾ കടിച്ചാലോ , മുള്ളൻ പന്നിയുടെ മുള്ളിനെയൊന്നും ഇവക്ക് ഒരു പ്രശനം അല്ല .പല്ലുകൾ നല്ല മൂര്‍ച്ചയുള്ളതും അവയ്ക്ക് ഒരു ആമയുടെ തോട് പൊളിക്കാൻ തക്ക ശക്തിയുള്ളതുമാണ്. കുടുംബത്തിലെ മറ്റു ജീവികളെ പോലെ ഇവയും ആവിശ്യയത്തിൽ കൂടുതല്‍ കൊല്ലും .. (തനിക്ക് കഴിക്കാൻ പറ്റുന്നതിലും ഏറെ ) അത് കർഷകർക്ക് വളരെ പ്രശ്നം ആണ് , ഭയം ഇല്ലാത്തത്കൊണ്ട് പേടിപ്പിച്ചു ഓടിക്കാനും പറ്റില്ല അതുപോലെ തന്നെ ഇവക്ക് ആയുധങ്ങൾ ഉപയോഗിക്കാനും , കതക് തുറക്കാനും ഒക്കെ അറിയാം,കാഴ്ചബംഗ്ലാവില്‍ നിന്നും മറ്റും സര്‍വസാധാരണമായി ഓടി പോകാറുണ്ട്.

ഏതേലും ജീവി ഇവയെ ഭയപെടുത്താന്‍ ശ്രമിച്ചാല്‍ ഇവ അവയുടെ അന്നനാളത്തില്‍ നിന്ന് അസ്സഹ്യമായ രൂക്ഷ ഗന്ധം പുറപ്പെടുവിക്കും , ഇവ മിക്കവാറും എല്ലാ ജീവികളെയും ഭയപ്പെടുത്തും ഇങ്ങനെ ഒക്കെ ആണെങ്കിലും മനുഷ്യന്‍ ഇവക്കും ഒരു വെല്ലുവിളിയാണ്, ഇവയുടെ തോലും മറ്റു ശരീര ഭാഗങ്ങളും നാട്ടുമരുന്നുകള്‍ ഉണ്ടാക്കാന്‍ ആയി ഉപയോഗിക്കുന്നു അതുകൊണ്ട് തന്നെ ഇവയെ വെട്ടയാടപ്പെടാറുണ്ട്.