ലോകത്തുള്ള തേനീച്ചകൾ മുഴുക്കെ അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും ? നമുക്ക് തേൻ ലഭിക്കാതെ വരും എന്നായിരിക്കും കൂടുതൽ പേരും പറയുന്ന മറുപടി ..എന്നാൽ തേനീച്ചകളുടെ നാശം കേവലം തേൻ ലഭിക്കാതിരിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതാണോ ? കുറച്ച് നാളുകൾക്ക് മുമ്പ് ശ്രദ്ധയിൽ പെട്ട ഷെയർ ചെയ്ത് കിട്ടിയ പോസ്റ്റാണിത് മുഴുവൻ സമയം വിവാദങ്ങൾക്ക് പുറകേയുള്ള നമ്മുടെ ഓട്ടപ്പാച്ചിലിനിടയിൽ മനുഷ്യന്റെ നിലനിൽപ്പിനെ ബാധിക്കുന്ന ഇത്തരം ചിന്തകളും ചർച്ച ചെയ്യപ്പെടേണ്ടതാണ് തുടർന്ന് വായിക്കൂ… ഐൻസ്റ്റീൻറെ പേരിൽ പറയപ്പെടുന്ന ഒരു പ്രസിദ്ധ വചനം ഇങ്ങനെയാണ് ,

The Honey Bee Is Facing an Existential Threat — and It Could Be Very Bad  for Humans” ഭൂമുഖത്തുനിന്നും തേനീച്ചകൾ അപ്രത്യക്ഷ്യമായാൽ ,പിന്നീട് മനുഷ്യൻ ഭൂമിയിൽ നാലു വർഷം മാത്രമേ ജീവിക്കൂ” (If the Bee Disappeared Off the Face of the Earth, Man Would Only Have Four Years Left To Live )
ഈ വാക്കുകൾ 100% സത്യമല്ലെങ്കിലും ഇതിൽ ഒരു വലിയ സത്യമുണ്ട് ,കാരണം നാം ദിനേനെ കഴിക്കുന്ന ഭക്ഷണത്തിൻറെ വലിയ ഒരു അളവ് നമുക്ക് ലഭിക്കുവാൻ കാരണം ഈ കൊച്ചു ജീവികളാണ് , ദിവസേനെയുള്ള നമ്മുടെ ഭക്ഷണത്തിൻറെ മൂന്നിലൊന്ന് ഭാഗത്തോട് നാം ഈ ജീവികളോട് കടപ്പെട്ടിരിക്കുന്നു .നാം കഴിക്കുന്ന ഫലവർഗങ്ങലും ധാന്യങ്ങളും അടക്കം 75 % വരുന്ന നമ്മുടെ ഭക്ഷണ പദാർത്ഥങ്ങൾ ഉൽപാദിപ്പിക്കുന്നത് തേനീച്ചകൾ കാരണമാണ്

പൂക്കളുള്ള സസ്യങ്ങൾ തേനീച്ചക്ക് ആവശ്യമാണ്, തിരിച്ച് തേനീച്ച പൂക്കളുള്ള സസ്യങ്ങൾക്കും ആവശ്യമാണ്.ഇവ‍ പൂക്കളിൽ നിന്ന് തേനിനോടൊപ്പം പൂമ്പൊടിയും (pollen) ശേഖരിക്കുന്നു. ഒരു സ്ഥലത്ത് നിന്നും പൂമ്പൊടി എടുത്ത് മറ്റുപൂവിൽ എത്തിച്ച് ഭൂമിയിലെ നല്ലൊരു ശതമാനം സസ്യങ്ങളുടെയും പരാഗണം (pollination) സാധ്യമാക്കുന്നത് തേനീച്ചകളാണ് . തേനീച്ച അപ്രത്യക്ഷമായാൽ ഭൂമിയിലുള്ള ആയിരക്കണക്കിന് വെത്യസ്തങ്ങളായ വൃക്ഷങ്ങളും വിളകളും നാമാവശേഷമാകും ,ലക്ഷക്കണക്കിന്‌ മനുഷ്യർ ക്രമേണെ പട്ടിണിയാകും ,ഈ കൊച്ചു ജീവികൾ ഓരോ വർഷവും സംഭാവന ചെയ്യുന്ന സാമ്പത്തിക ലാഭമെത്രയാണെന്നോ 265 ബില്ല്യൺ
ഡോളർ ! വിശ്വസിക്കാൻ പ്രയാസമായിരിക്കും തക്കാളി,ഉരുളക്കിഴങ്ങ്‌, ഉള്ളി, ആപ്പിൾ ,ഓറഞ്ച് ,
മുന്തിരി ,ബദാം,നാരങ്ങ,ബെറി വർഗങ്ങൾ ,സോയാബീൻ,കാപ്പി..etc അങ്ങിനെ നീണ്ടു പോകുന്നു ലിസ്റ്റ് .ഇവയെല്ലാം നമുക്ക് ലഭിക്കാൻ കാരണം തേനീച്ചകളാണ്. തേനീച്ച അപ്രത്യക്ഷമായാൽ ഇവ മുഴുക്കെ കൂടെ അപ്രത്യക്ഷമാകും. ഇവയ്ക്ക് പുറമേ ഇവയെ ആശ്രയിച്ച് നീങ്ങുന്ന മറ്റു പല വിഭവങ്ങളെയും അത് ബാധിക്കും .

ഉദാഹരണത്തിനു ബദാം നാം കഴിക്കുന്നു , അതിൻറെ തോടുകളാണ് (almond hulls) ലോകത്തുള്ള കാലി-കോഴി ത്തീറ്റയിലെ പ്രധാന ചേരുവകളിലോന്ന് ,ഇവ ചേർത്ത കാലിത്തീറ്റകളാണ് ഫാമുകളിലും മറ്റും ഭക്ഷണമായി നൽകുന്നത് . ഇവ നല്ല പോഷകവസ്തുവായതിനാൽ അത് കഴിക്കുന്ന മൃഗങ്ങൾ ധാരാളം പാലും മുട്ടയുമെല്ലാം നൽകുന്നു . അപ്പോൾ തേനീച്ച അപ്രത്യക്ഷമായാൽ ആദ്യം ബദാം മരം അപ്രത്യക്ഷ്യമാകും അതോടൊപ്പം നമ്മുടെ പാലും ,പാലുൽപന്നങ്ങളും മുട്ടയും കുറയും ..ഒന്ന് ഒന്നിനെ ആശ്രയിച്ചാണ്‌ പ്രകൃതി മുന്നോട്ട് നീങ്ങുന്നത് .

തേനീച്ചകൾ അപ്രത്യക്ഷമാകുന്നുണ്ടോ ?
അതെ ,2006 മുതൽ ഇന്നുവരെ ലോകത്തെ 50 % തേനീച്ചയും അപ്രത്യക്ഷപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന പുതിയ വാർത്ത നമ്മിൽ ഞെട്ടലുളവാക്കേണ്ടതാണ് . അമേരിക്കയിലെ തേനീച്ച കർഷകരിൽ 30% -90%വരെ നഷ്ടം വന്നതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു ,
തേനീച്ചകളുടെ കോളനികൾ (hives) കൂട്ടമായി അപ്രത്യക്ഷമാകുന്ന ഈ പ്രതിഭാസത്തെ Colony collapse disorder (CCD)എന്നാണറിയപ്പെടുന്നത് .2006 മുതൽ ഇതിൻറെ തോത് വർദ്ധിച്ചു വരികയാണത്രേ ! എന്ത് കൊണ്ട് തേനീച്ച കോളനികൾ കൂട്ടമായി അപ്രത്യക്ഷമാകുന്നു ?

ഏറ്റവും പ്രധാനപ്പെട്ട കാരണമായി പറയപ്പെടുന്ന മറ്റൊന്ന് നാം ഉപയോഗിക്കുന്ന മാരകമായ ഒരു കീടനാശിനിയാണ്‌. Neonicotinoids എന്ന പേരിലുള്ള ഈ കീടനാശിനി വളരെ അപകടത്തിന് ഹേതുവാകുന്നു . 2013 ൽ അമേരിക്കയിൽ ഇവയുടെ ഉപയോഗം 95 % ശതമാനമായിരുന്നത്രേ , ലോകത്തെ കീടനാശിനി വിപണനത്തിലെ 24 % നവും ഇവർ കയ്യടക്കിവെച്ചിരിക്കുന്നു , ഈ കീടനാശിനികൾ സസ്യങ്ങളുടെ മേലെ സ്പ്രേ ചെയ്യുന്നവയല്ല ,മറിച്ച് വിത്തിൽ നിക്ഷേപിക്കുന്ന ഇത്തരം കീടനാശിനികൾ കൂടുതൽ അപകടകാരികളാണ് (systemic insecticide) ഇവ വളർന്നു വരുന്ന ചെടിയുടെ ഓരോ കോശങ്ങളിലുമെത്തുന്നു.

ഈ ചെടിയിൽ നിന്നും തേനീച്ച തേൻ ശേഖരിച്ച് അവയുടെ കോളനിയിൽ നിക്ഷേപിക്കുമ്പോൾ കോളനി മുഴുക്കെ കീടനാശിനി പരക്കുന്നു . തേനീച്ചകളുടെ കേന്ദ്രനാഡീവ്യവസ്ഥയുടെ (CNS) പ്രവർത്തനത്തെ ഈ കീടനാശിനികൾ തകരാറിലാക്കുന്നു .
ഫലം തളർച്ചയും മരണവും കൂടെ മറവിയുമായിരിക്കും , കിലോമീറ്ററുകൾ സഞ്ചരിക്കുന്ന തേനീച്ചകൾക്ക് വഴി കണ്ടെത്തുന്ന മെക്കാനിസം (navigation) പ്രവർത്തനരഹിതമാകുമ്പോൾ അവ വഴി തെറ്റി മറ്റൊവിടെയോ എത്തിച്ചേരുന്നു .കൂട്ടം തെറ്റിയ അവ പിന്നീട് മരണത്തിനു കീഴടങ്ങുന്നു . അങ്ങിനെ കോളനിയിലെ തേനീച്ചകൾ ഓരോന്നായി ക്രമേണേ അപ്രത്യക്ഷമാകുന്നു . ലോകം മുഴുക്കെ ഈ മാരകമായ കീടനാശിനി ക്കെതിരിൽ ശബ്ദമുയർന്നിട്ടുണ്ട് . ഇനിയും വൈകിയാൽ ഒരു പക്ഷെ നിലനില്പിനു വേണ്ടിയുള്ള ഈ സമരത്തിൽ തേനീച്ച കീഴടങ്ങിയേക്കാം ..ഷെക്സ്പിയറിൻറെ ഹാംലെറ്റിലെ പ്രസിദ്ധ പ്രയോഗം ഒരൽപം മാറ്റി നമുക്ക് നമ്മോട് തന്നെ ചോദിക്കാം ,
“To bee , or not to bee ” ??
മനുഷ്യനാണ് എവിടെയും വില്ലൻ ,പ്രകൃതിയെ
ദൈവം മനോഹരമായി നമുക്ക് വേണ്ടി സംവിധാനിച്ചു തന്നിരിക്കുന്നു ,ആ സംവിധാനങ്ങളെ മാറ്റി മറിക്കുന്നത് മനുഷ്യകരങ്ങളുടെ പ്രവർത്തനങ്ങളാണ് . നൂറ്റാണ്ടുകൾ ഭീമാകാരങ്ങളായ ദിനോസറുകൾ ഭൂമി അടക്കിവാണപ്പോഴും ഭൂമിയുടെ പ്രകൃതിയിൽ അവയ്ക്ക് ഒരു വ്യതിയാനവും സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല . ശാസ്ത്രമല്ല പ്രശ്നം അതുപയോഗിക്കുന്ന മനുഷ്യനാണ്

You May Also Like

ഇതാണ് ആ 18 കോടിയുടെ മരുന്ന്, കൂടുതൽ അറിയാം

സ്പൈനൽ മസ്കുലർ അട്രോഫി (SMA) എന്ന ഒരു ജനിതക രോഗമുണ്ട്. പേശികളുടെ ശക്തി തിരിച്ചു കിട്ടാത്ത വണ്ണം ക്രമേണ കുറഞ്ഞുവരുന്ന ഒരു രോഗമാണത്. പേശികളെ നിയന്ത്രിക്കുന്ന നെർവുകൾ

മുഴുവൻ വായിക്കണം, പുഴയിൽ ആരും മൂത്രമൊഴിക്കരുത്

മൂത്രം പിടിച്ച് കയറുക – എന്നത് വെറും ശൈലി മാത്രമാണ് – എന്നാൽ -പുഴയിലേക്ക് നീട്ടി മൂത്രമൊഴിക്കുമ്പോൾ ആ മൂത്ര ഗന്ധത്താൽ ആകർഷിക്കപ്പെട്ട് മാംസദാഹിയായ ഒരു നീളൻ പരൽമീൻ മൂത്രം

ജനലിൽ എക്സ് ഹോസ്റ്റ് ഫാൻ തിരിച്ച് വച്ച് മുറിതണുപ്പിക്കുന്ന ഈ ആശയം നല്ലതാണോ ?

കേരളത്തിൽ ചൂട് അസഹ്യമായതിനെത്തുടർന്ന് ചൂട് കുറയ്ക്കാനായി പലരും പല പരീക്ഷണങ്ങളും നടത്തി നോക്കാറുണ്ട്. ഈ അടുത്ത കാലത്തായി അത്തരത്തിൽ വൈറൽ

‘വേസ്റ്റ് നോട്ട് വാട്ടർ ടാപ്പ് ജെ. പി.സുബ്രഹ്മണ്യ അയ്യർ വികസിപ്പിച്ചെടുക്കാൻ ഒരു കാരണമുണ്ടായിരുന്നു

കുറച്ച് കാലം മുൻപ് വരെ നമ്മുടെ റോഡ് വക്കുകളിലെ ഒരു സാധാരണ കാഴ്ചയായിരുന്ന ചിത്രത്തിൽ കാണുന്ന ഇത്തരം വാട്ടർ ടാപ്പ്. ഇതേ ചിത്രത്തിൽ കാണുന്ന