കടപ്പാട്

സുന്ദരികളായ സ്ത്രീകളെ ഉപയോഗിച്ച് രഹസ്യങ്ങൾ ചോർത്തുന്നതാണ് ഹണിട്രാപ്പ്. സൈനിക രംഗത്തും ,കോർപറേറ്റ് രംഗത്തുമാണ് ഹണിട്രാപ്പ് നടന്നിരുന്നതെങ്കിൽ ഇപ്പോൾ രാഷ്ട്രീയക്കാരും , മാധ്യമങ്ങളുമെല്ലാം രഹസ്യങ്ങൾ ചോർത്താൻ ഹണിട്രാപ്പ് ഉപയോഗിക്കുന്നുണ്ട്. മാതാഹരി മുതൽ കേരളത്തിൽ മറിയം റഷീദ വരെ നീളുന്നതാണ് ഹണിട്രാപ്പിന്റെ ചരിത്രം. അഴകുള്ള മാദകത്വം തുളുമ്പുന്ന ശരീരം കൊണ്ടുള്ള അതി സുന്ദരികള്‍ അതാത് രാജ്യങ്ങളിലെ തന്ത്രപ്രധാനമായ ഉദ്യോഗസ്ഥരുമായി അടുത്ത് ഇടപഴകി ഔദ്യോഗിക വിവരങ്ങൾ ചോർത്തുന്നു. പിന്നീട് അത് വലിയ ഊരാകുടുക്ക് ആവുകയും ചെയ്യും . അതാണ് ഹണി ട്രാപ്പ് .

ലോകരാജ്യങ്ങളിലെ ഉദ്യോഗസ്ഥരെ എല്ലാം കുടുക്കി രഹസ്യങ്ങള്‍ ചോര്‍ത്തി ക്യാമറയില്‍ പകര്‍ത്തി മാത്രമല്ല ഹണി ട്രാപ്പ്നടക്കുന്നത് . സെക്സ് ഇതിന്‍റെ ഒരു ചെറിയ ഭാഗം മാത്രമാണ് വരുന്നത്.ലോകമെമ്പാടും സകല മേഖലയിലും ഉപയോഗിക്കപ്പെടുന്ന നിശബ്ദ ചതിയുടെ മറ്റൊരു പേരാണ് ഹണിട്രാപ്പ് . ജെയിംസ് ബോണ്ട് ചിത്രത്തിലെ സ്ഥിരം നായികാ കഥാപാത്രങ്ങള്‍ മുതല്‍ മലയാളത്തിലെ പ്രശസ്ത സിനിമയായ വര്‍ണപ്പകിട്ടിലെ മീന അവതരിപ്പിച്ച കഥാപാത്രം വരെ നമുക്ക് സിനിമയില്‍ പരിചയമുള്ള ട്രാപ്പേഴ്‌സുണ്ട്. അതിനേക്കാള്‍ മികച്ച പ്രകടനവും , പരിശീലനവുമാണ് ഓരോ ഹണിട്രാപ്പിലെ നായികയ്ക്കും ലഭിക്കുന്നത്. അത്രയ്ക്ക് മികച്ച ആസൂത്രണത്തില്‍ വര്‍ഷങ്ങളെടുത്താണ് ഇത്തരത്തില്‍ ഓരോ ഓപ്പറേഷനും പൂര്‍ത്തിയാക്കുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സ്ത്രീ, അവളുടെ ശരീരമുപയോഗിച്ച് കീഴടക്കുന്നതാണ് എല്ലാമെന്ന് കരുതിയാല്‍ തെറ്റി. വര്‍ഷങ്ങള്‍ കൊണ്ട് പരിശീലനം നേടിയ
അതിബുദ്ധിമതികള്‍ ആണവർ.

ഏതെങ്കിലുമാളുകളെ ഇങ്ങനെ രഹസ്യം ചോര്‍ത്താന്‍ അയക്കില്ല ; അവരൊരിക്കലും ലൈംഗികത്തൊഴിലാളികളായിരിക്കുകയുമില്ല ; ചുരുങ്ങിയത് പത്തുവയസുമുതലെങ്കിലും കുടുംബത്തോടെ ദത്തെടുത്താണ് ചാരവനിതകളെ ഓരോ കമ്പനിയും അല്ലെങ്കില്‍ രാജ്യങ്ങള്‍ ഒരുക്കുന്നത്. ശരീരം കൊണ്ടോ , ലൈംഗീകത കൊണ്ടോ ആയിരിക്കില്ല അവര്‍ കീഴടക്കുക,ബുദ്ധികൊണ്ടുതന്നെയായിരിക്കും. അത്യാധുനിക വിദ്യാഭ്യാസവും, മികച്ച ഇടപെടല്‍ രീതികളുമായിരിക്കും ഇവരുടെ കൈമുതല്‍. പണം , പദവി , മര്യാദകള്‍ ഇവരുടെ ഏറ്റവും വലിയ ഒരു ആകര്‍ഷണം തന്നെയാണ്. കയ്യിലിഷ്ടം പോലെ പണമുണ്ടെന്ന് ഏവരെയും ബോധ്യപ്പെടുത്താന്‍ ഇവര്‍ക്ക് നിസാരമായി കഴിയും. ആരാണോ അയക്കുന്നത് അവരതിന് സാഹചര്യമൊരുക്കുകയും ചെയ്യും. വില കൂടിയ വസ്ത്രങ്ങള്‍, മികച്ച വാഹനങ്ങള്‍, ഹൈ പ്രൊഫൈലുകാരുടെ ഒത്തുചേരല്‍ കേന്ദ്രങ്ങളിലെ സാന്നിധ്യം ഇവയെല്ലാം അവരുടെ കൈമുതലായിരിക്കും. ഏറ്റവും പരിഷ്‌കൃതമായ നിലയിലാകും അവരുടെ ഓരോ ഇടപെടലുകളും. ലൈംഗികത്തൊഴിലാളികളോ, ലൈംഗികതയില്‍ അമിത താത്പര്യമുള്ളവരെപ്പോലെയോ ആയിരിക്കില്ല ഇവരുടെ ഇടപെടലുകള്‍. അങ്ങനെ ഓരോ ഇടപെടലും ആരെയും ആകര്‍ഷിക്കുന്നവയായിരിക്കും .

ഇവരുടെ ലക്ഷ്യമാരാണോ അവരെത്തുന്ന പൊതുസ്ഥലങ്ങളില്‍ ഇവരുമുണ്ടാകും. ലക്ഷ്യക്കാരന്‍റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഇവര്‍ ശ്രമിക്കും. അതിനായി പാര്‍ട്ടികളിലെല്ലാം വലിയ ഒരു സാനിദ്ധ്യം ഇവര്‍ ഉറപ്പിക്കും . ഒന്ന് ശ്രദ്ധ നേടിയെന്ന് തോന്നിയാല്‍, വഴങ്ങിക്കൊടുക്കുന്ന ആളാണെന്ന് ഒരിക്കലും തോന്നിക്കാത്ത രീതിയിലാകും പിന്നീടുള്ള ഇടപെടല്‍. പിന്നീട് ആരില്‍ നിന്നാണോ രഹസ്യങ്ങള്‍ ചോര്‍ത്തേണ്ടത് അവരെ ഇവര്‍ സ്വന്തം പിന്നാലെ നടത്തുകയാകും ഇവരുടെ ലക്ഷ്യം . പിന്നെയവര്‍ ഘട്ടംഘട്ടമായി ഇരയുടെ മനസില്‍ കയറിക്കൂടാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ബുദ്ധിപരമായ നീക്കങ്ങളിലൂടെ മനസുകള്‍ തമ്മിലുള്ള ഐക്യമുണ്ടാക്കിയെടുക്കും .

ലൈംഗികതയെന്നത് ഈ ബന്ധത്തിലെ ഒരു ഭാഗം മാത്രമായിരിക്കും. എല്ലാ കാര്യങ്ങളിലുമിടപെടുന്ന ; അഭിപ്രായങ്ങള്‍ പറയുന്ന ഒരു കൂട്ടുകാരിയോ , സഹപ്രവര്‍ത്തകയോ പോലെയായിരിക്കും ഇവര്‍ പെരുമാറുക. ബുദ്ധിപരമായ അഭിപ്രായങ്ങളിലൂടെ എല്ലാം പങ്കുവെക്കാന്‍ കഴിയുന്നയാളാണെന്ന് ബോധ്യപ്പെടുത്താനും ഇവര്‍ ശ്രമിക്കും. അങ്ങനെ എല്ലാ വിവരങ്ങളും പതിയെ പങ്കുവെക്കും. മാനസികമായി മേല്‍ക്കൈ നേടുന്നതുവരെ ഈ നിലയില്‍ തന്നെ ഇതുതുടരും. ഇതിനിടയില്‍ ചില ചെറിയ രഹസ്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കുകയും ചെയ്യും . പിന്നെ ലൈംഗികമായ വിലപേശലുകളും, ഘട്ടംഘട്ടമായുള്ള വഴങ്ങിക്കൊടുക്കലുകളും , മാനസികമായ മേല്‍ക്കൈ ഒക്കെ ചാരവനിതനേടിയെടുക്കാന്‍ ശ്രമിക്കും .
ലൈംഗികമായി സന്തുഷ്ടിയും , പരമാവധി സ്‌നേഹവും നല്‍കുന്നുവെന്ന് ബോധ്യപ്പെടുത്താന്‍ അവര്‍ മാക്സിമം ശ്രമിക്കും. അതിനൊപ്പം മാനസികവും , ബുദ്ധിപരവുമായ പങ്കാളിയായും മാറുകയും ലക്ഷ്യങ്ങള്‍ നേടാന്‍ വേണ്ടി ഓരോ കാര്യങ്ങള്‍ വളരെ ബുദ്ധിപരമായ നീക്കങ്ങള്‍ ഉണ്ടാകി കൊടുക്കുകയും ചെയ്യും . അങ്ങനെ ഇവര്‍ ഇവരുടെ സ്വന്തം ഹണിയായി മാറും . ഇങ്ങനെ ആയി കഴിഞ്ഞാല്‍ പിന്നെ കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ ഇവര്‍ നടത്തും.

ഉന്നത ഉദ്യോഗസ്ഥരും ,രാഷ്ട്രീയ നായകരും വീട്ടിലും , ഓഫീസിലും സൂക്ഷിച്ച രേഖകള്‍ പരിശോധിക്കുക മുതല്‍ ആരംഭിക്കും ഇത്തരം ചോര്‍ത്തലുകള്‍. ചില കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കലാകാം ചിലപ്പോളത്തെ രീതികള്‍. സൈനിക രഹസ്യങ്ങള്‍ മുതല്‍ ഇന്റലിജന്‍സ് രേഖകളും , ആയുധവിവരങ്ങളും വരെയാകാം ഇത്തരം ചോര്‍ത്തലുകള്‍. ചില സാഹചര്യങ്ങളില്‍, ഒരു ഘട്ടം കഴിഞ്ഞാല്‍ സ്ത്രീകള്‍ രംഗം വിടും. പിന്നീട് അവളോട് പറഞ്ഞ കാര്യങ്ങളും രഹസ്യങ്ങളുമുപയോഗിച്ച്, ബ്ലാക്ക്‌മെയില്‍ ചെയ്താകും ബാക്കിയുള്ള ഇടപെടലുകള്‍ക്ക് ഉന്നതരെ ഉപയോഗിക്കുന്നത്.പ്രമുഖമായും ആയുധ ഇടപാടിലും , പ്രതിരോധരംഗത്തുമാണ് ഹണി ട്രാപ്പുകള്‍ ഉപയോഗിക്കപ്പെടുന്നതെന്നാണ് വിലയിരുത്തിപ്പോരുന്നത്.

പല മാധ്യമ എക്‌സ്‌ക്ലുസീവുകള്‍ക്ക് പിന്നിലും ഇത്തരം ചോര്‍ത്തലുകളുള്ളതായും ചരിത്രത്തിലുണ്ട്. ചാരമായ ചാരക്കേസ് പോലെ നിരപരാധികള്‍ ക്രൂശിക്കപ്പെട്ട സംഭവങ്ങളും അനവധിയാണ്. എങ്കിലും ബഹുരാഷ്ട്രകമ്പനികള്‍ മുതല്‍ മൂന്നാം ലോക രാജ്യങ്ങള്‍ വരെ ഇന്നും പല കാര്യങ്ങള്‍ക്കായി ഇത്തരം ചാരവനിതകളെ ഉപയോഗിക്കുന്നു.വര്‍ഷങ്ങളെടുത്താണ് ഇത്തരത്തില്‍ ബന്ധമുണ്ടാക്കിയെടുത്ത് ഈ ചോര്‍ത്തലുകള്‍ നടക്കുന്നത്. ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോളേക്കും ചോര്‍ത്തിയെടുക്കുന്നതല്ലെന്ന് ചുരുക്കം. മാനസികമായ ബന്ധവും അത്രയ്ക്ക് അടുത്തയാളാണെന്ന് തോന്നിക്കുകയും ചെയ്തതിന് ശേഷമാകും ഈ പ്രകടനമാകെ നടക്കുന്നത്. അതിനാല്‍ തന്നെ മാസങ്ങളോ , വര്‍ഷങ്ങളോ എടുത്താകും ഓരോ ഓപ്പറേഷനും.

സാമ്പാ സ്‌പൈ കേസ് എന്നത് ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ കറുത്ത ഏടാണ് 168 മിലിട്ടറി ഉദ്ധ്യോഗസ്ഥര്‍ഇതിനു ബലിയായി . പാകിസ്താനില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയ സ്ത്രീകളുടെ വലയില്‍ സാമ്പാ സൈനിക ക്യാമ്പിലെ ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ വീണതും, നിരവധി സൈനികരെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്തതും ഇന്ത്യാ ചരിത്രത്തിലുണ്ട്. വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ഇസ്രത്ത് പാക് ചാരവനിതയാണെന്നും ഇന്ത്യൻ പ്രധാനമന്ത്രിയെ നിരീക്ഷിക്കലായിരുന്നു ചുമതലയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ചാരക്കേസിലുയര്‍ന്നതും ഇതേ ആരോപണങ്ങളാണ്, എങ്കിലും ആ കേസിനെക്കുറിച്ച് തര്‍ക്കങ്ങള്‍ ഇപ്പോഴും വളരെ സജീവമാണ്. അമേരിക്ക ഇറാഖ് ആക്രമണത്തിന് മുന്‍പ് സദ്ദാം ഹുസൈനടുത്തേക്ക് ഇത്തരത്തില്‍ വനിതകളെ അയച്ചിരുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. മൊസാദിന്‍റെ ചാരവനിതകളുടെ പ്രവര്‍ത്തനങ്ങളും അന്താരാഷ്ട്രതലത്തില്‍ ഏറെ ചര്‍ച്ച ചെയ്തതാണ്.
ചരിത്രത്തിൽ അറിയപ്പെടുന്ന ചില ചാരവനിതകളെ കൂടി പരിചയപ്പെടാം…

മാതാഹരി

ജെർട്രൂഡ് മാർഗരറ്റ് സെല്ലെ- അതായിരുന്നു മാതാഹരിയുടെ ശരിയായ പേര്. ഡച്ച് ഭാഷയിൽ മാതാഹരിയെന്നാൽ പുലരി നക്ഷത്രം എന്നാണ് അർത്ഥം. പാരിസിൽ നർത്തകിയായിരുന്നപ്പോഴാണ് മാതാഹരി ജർമനിക്കുവേണ്ടി ചാരപ്രവൃത്തിയിൽ ഏർപ്പെടുന്നത്. ഒന്നാം ലോകമഹായുദ്ധകാലം. നൃത്തം കാണാൻ വരുന്ന ഓഫിസർമാരെ വശീകരിച്ച് കിട്ടുന്ന രഹസ്യങ്ങൾ മാതാഹരി ജർമനിക്കു നൽകി. വിവരം പുറത്തറിഞ്ഞതോടെ 1917 ഫെബ്രുവരി 13ന് ഫ്രഞ്ച് പൊലീസ് മാതാഹരിയെ കസ്റ്റഡിയിലെടുക്കുകയും വെടിവച്ചുകൊല്ലുകയും ചെയ്തു.

മാതാഹരിക്ക് സ്കോട്‌ലൻഡുകാരനായ ക്യാപ്റ്റൻ മക്ലിയോഡിൽ ജനിച്ച പുത്രിയും പിന്നീട് ചാരവനിതയായി- ബാൻഡ. ഇന്തൊനീഷ്യൻ വിപ്ലവകാരികൾക്കും , ജപ്പാൻകാർക്കും വേണ്ടി ചാരപ്രവർത്തനം നടത്തിയ ബാൻഡയെ ഡച്ച് പട്ടാളം വെടിവച്ചുകൊന്നു.ഐറിഷ് ചാരസുന്ദരി നോർമാ ലെവിയുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നു ബ്രിട്ടനിലെ എയർഫോഴ്സ് വകുപ്പ് മന്ത്രി ലാംബ്ടൺ പ്രഭു, സിവിൽ സർവീസ് വകുപ്പ് മന്ത്രി ജെല്ലിക്കോ പ്രഭു തുടങ്ങിയവരടക്കം നിരവധി മന്ത്രിമാർക്ക് രാജിവയ്ക്കേണ്ടിവന്നു.
ഇന്ത്യയ്ക്കുമുണ്ടായിരുന്നു ഒരു പ്രസിദ്ധ ചാരവനിത. ബംഗാളിലെ മിഡ്നാപൂർ ജില്ലയിലെ താംലുക് ടൗണിലെ ലൈംഗിക തൊഴിലാളിയായ സാവിത്രി ഡേ. 1942 ൽ സ്വാതന്ത്ര്യസമര നേതാവ് അജയ്മുഖർജിയും , സതീഷ് സാമന്തയും , സുശീൽധാരയും ചേർന്നു മിഡ്നാപൂരിൽ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം പ്രഖ്യാപിച്ച് താമ്രലിപ്ത ജാതീയ സർക്കാർ ഉണ്ടാക്കിയത് സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഇതിഹാസമാണ്. ബ്രിട്ടിഷ് പട്ടാളക്കാരുടെ രഹസ്യങ്ങൾ ചോർത്തിയെടുത്ത് ഈ നേതാക്കൾക്ക് നൽകിയിരുന്നത് സാവിത്രിയായിരുന്നു. താമ്രലിപ്ത സർക്കാരിനെ ബ്രിട്ടിഷ് സർക്കാർ നിരോധിച്ചപ്പോൾ രഹസ്യരേഖകൾ വേണ്ടിടത്ത് എത്തിക്കാൻ നേതാക്കൾ ഉപയോഗിച്ചതും സാവിത്രിയെ ആയിരുന്നു. ബ്രിട്ടിഷ് പട്ടാളം അവരെ പിടിക്കാൻ പല മാർഗങ്ങൾ നോക്കിയെങ്കിലും സാധിച്ചില്ല. സ്വാതന്ത്ര്യാനന്തരം, സ്വാതന്ത്ര്യ സമര പെൻഷൻ നൽകാമെന്ന് വാഗ്ദാനമുണ്ടായിരുന്നെങ്കിലും അവർക്കത് ലഭിച്ചില്ല.

സ്ത്രീകൾ മാത്രമാണോ ഈ മേഖലയിൽ…?

അല്ലെന്നാണ് ചരിത്രം പറയുന്നത്. ജർമനി രണ്ടായപ്പോൾ രാഷ്ട്രീയ നേതാക്കളുടെയും , ഭരണാധികാരികളുടെയും വനിതാ സെക്രട്ടറിമാരെ പ്രേമക്കുരുക്കിൽപ്പെടുത്തി രഹസ്യങ്ങൾ ചോർത്തുന്ന വിരുതൻമാരുണ്ടായിരുന്നു. അതിലൊരാളാണ് ഫെലിക്സ്. ജർമൻ ചാരസംഘടനാ മേധാവി മാർക്കസ് വുൾഫ് അറസ്റ്റിലായപ്പോഴാണ് വിവരം പുറത്തറിയുന്നത്.വശീകരണ തന്ത്രത്തിൽ സ്ത്രീകളെക്കാൾ മിടുക്കൻമാർ പുരുഷൻമാരാണെന്നായിരുന്നു വൂൾഫിന്റെ നിലപാട്. വൂൾഫ് എഴുതിയ ‘മാൻ വിത്തൗട്ട് എ ഫെയ്സ്’ എന്ന ആത്മകഥയിൽ ഇത്തരം ചാരൻമാരെക്കുറിച്ച് പറയുന്നുണ്ട്.

Leave a Reply
You May Also Like

തല്ലിനെ ട്രെൻഡ് ആക്കുന്നവരാണ് ചെറുപ്പക്കാർ എന്ന് ഇവരോട് ആരാണ് പറഞ്ഞത് ?

Muhammed Shameem മലയാള സിനിമാക്കമ്പോളത്തിൽ കെൻ ലോച്ചിനെ തെരയുന്ന വിഡ്ഢിയായി ഇത് വായിക്കുന്നവർ എന്നെ കണക്കാക്കരുത്.…

ലൈഗറിന്റെ പരാജയം, പ്രശ്ങ്ങൾ തീരുന്നില്ല, സംവിധായകനും വിതരണക്കാരും തമ്മിലുള്ള പ്രശ്നം രൂക്ഷം

ഏറെ കൊട്ടിഘോഷിച്ചു റിലീസ് ആയ ലൈഗറിന്റെ ദയനീയ പരാജയം വാർത്തയായിരുന്നല്ലോ. ഇത് വിജയ് ദേവാരക്കൊണ്ടയെ പോലും…

 റാം – നിവിന്‍ പോളി ചിത്രം ‘ഏഴു കടൽ ഏഴു മലൈ’ ഗ്ലിമ്പ്സ് വീഡിയോ

 റാം – നിവിന്‍ പോളി ചിത്രം ‘ഏഴു കടൽ ഏഴു മലൈ’ ഗ്ലിമ്പ്സ് വീഡിയോ ദേശീയ…

ചാക്കോച്ചനിലെ നടനും അനിയത്തിപ്രാവിനും ഇന്ന് 25 വയസ്

ഇന്നത്തെ ദിവസം കുഞ്ചാക്കോ ബോബന് വളരെ പ്രത്യേകതകൾ ഉള്ള ദിവസമാണ്. എന്തെന്നാൽ അനിയത്തി പ്രാവിനും കുഞ്ചാക്കോ…