എന്താണ് സ്ത്രീകളിൽ കണ്ടുവരുന്ന ലൈംഗികപ്രശ്നമായ ‘ഹണിമൂണ്‍ സിസ്‌റ്റൈറ്റിസ്’

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
544 SHARES
6526 VIEWS

ലൈംഗികപ്രശ്‌നങ്ങള്‍ സ്ത്രീകളില്‍ വിവാഹാനന്തരവും മുമ്പും ഏറെ ലൈംഗിക പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ അഭീമുഖീകരിക്കാറുണ്ട്. പലരിലും പലതരത്തിലാണ് പ്രശനങ്ങള്‍..

ഹണിമൂണ്‍ സിസ്‌റ്റൈറ്റിസ്

സ്ത്രീകളില്‍ കണ്ടുവരാറുള്ള ഒരു ലൈംഗികരോഗാവസ്ഥയാണ് ഹണിമൂണ്‍ സിസ്‌റ്റൈറ്റിസ്. തൊട്ടാവാടികളായ മൃദുപ്രകൃതിക്കാരില്‍ മാത്രമാണ് പ്രധാനമായും ഈ അവസ്ഥ കാണപ്പെടുന്നത്. പൊതുവെ പറഞ്ഞാല്‍ പ്രഥമസംഭോഗാനന്തരമുണ്ടാകുന്ന ഒരിനം മൂത്രച്ചൂടാണ് ഈ രോഗാവസ്ഥ. എപ്പോഴും മൂത്രമൊഴിക്കാന്‍ മുട്ടുക, വളരെ പ്രയാസപ്പെട്ടു മൂത്രം പോയാലും മൂത്രം പൂര്‍ണമായും ഒഴിച്ചു തീര്‍ന്നിട്ടില്ലെന്നു തോന്നുക. മൂത്രം പോകത്തപ്പൊഴെല്ലാം മൂത്രനാളി ചുട്ടുപൊള്ളുന്നതുപോലെ അനുഭവപ്പെടുക തുടങ്ങിയവയെല്ലാമാണ് ഹണിമൂണ്‍ സിസ്‌റ്റൈറ്റിസിന്റെ ലക്ഷണങ്ങള്‍. എത്രയെല്ലാം ലബോറട്ടറി പരിശോധനകള്‍ നടത്തിയാലും ഇത്തരം രോഗികളില്‍ അണുബാധ സ്ഥിരീകരിക്കപ്പെടാന്‍ കഴിയുകയില്ല. അതുകൊണ്ടുതന്നെ ആന്റിബയോട്ടിക് ഔഷധങ്ങള്‍ ഇവിടെ ഫലപ്രദമല്ല. സരസപാരില, സ്റ്റാഫിസാക്രിയ എന്നീ ഹെര്‍ബല്‍ ഔഷധങ്ങള്‍ കൊണ്ട് രോഗശാന്തി ഉറപ്പാക്കാം.

രതിമൂര്‍ച്ഛാവിഘ്‌നം

ആവശ്യമായത്ര ലൈംഗികവികാരം ലഭിക്കുകയും യോനീനാളം സ്രവം കൊണ്ടു നനയപ്പെടുകയും ചെയ്തശേഷം സംഭോഗം നടത്തിയാലും ഓര്‍ഗാസത്തില്‍ എത്താനാവാത്ത അവസ്ഥയാണ് രതിമൂര്‍ച്ഛാവിഘ്‌നം. സംഭോഗമൂര്‍ച്ഛയില്‍ ലഭിക്കുന്ന ആഹ്ലാദവിസ്‌ഫോടനമായി ഓര്‍ഗാസത്തെ നിര്‍വചിക്കാം. സ്ത്രീകള്‍ ഏറ്റവും കൂടുതലായി ചികിത്സയ്‌ക്കെത്തുന്ന ലൈംഗിക പ്രശ്‌നമാണ് രതിമൂര്‍ച്ഛാവിഘ്‌നം. സംഭോഗത്തില്‍ രതിസുഖം ലഭിക്കാതെ വരുമ്പോള്‍, തുടര്‍ന്നു സംഭോഗത്തിലേര്‍പ്പെടാന്‍ ആഗ്രഹം കുറഞ്ഞു തുടങ്ങും. സെക്‌സിനോടും ഒപ്പം ഭര്‍ത്താവിനോടും താല്‍പര്യം ഇല്ലാതെ വരികയാണ് പ്രധാന പ്രശ്‌നം. ഏതാനും മാസത്തെ മരുന്നു ചികിത്സ കൊണ്ടു പാരശ്വഫലങ്ങള്‍ ഉളവാക്കാതെ പരിഹരിക്കാവുന്ന പ്രശ്‌നമാണിത്.

ലൈംഗിക മരവിപ്പ്

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ് അഥവാ വികാരശൈത്യം എന്നറിയപ്പെടുന്നത്. ശാരീരികമായി എല്ലാം തികഞ്ഞ സ്ത്രീയാണ് എങ്കിലും രതിയോട് അതിരുകടന്ന വിമുഖത, ലൈംഗിക ഉണര്‍വ് ഇല്ലാത്ത അവസ്ഥ, യോനിയില്‍ വഴുവഴുപ്പ് സംഭവിക്കുന്നില്ല, രതിവികാരം എന്തെന്ന് അറിയില്ല. സ്തനങ്ങള്‍ ത്രസിക്കുകയോ, മുലക്കണ്ണുകള്‍ തെറിച്ചു നില്‍ക്കപ്പെടുകയോ ചെയ്യുകയില്ല. നല്ല കരുത്തുള്ള ശരീരപ്രകൃതമുള്ള സ്ത്രീയാണെങ്കില്‍ ലൈംഗികവേഴ്ചയെ അപലപിക്കുകും എതിര്‍ക്കുകയും ചെയ്യും. അല്ലെങ്കില്‍ അനങ്ങാതെ ഭര്‍ത്താവിന്റെ ലൈംഗിക പ്രവൃത്തി സ്വയം സഹിച്ചുകൊണ്ട് നിര്‍വികാരയായി കിടക്കും.

ലൈംഗികബന്ധത്തെക്കുറിച്ചുള്ള അജ്ഞത, അപക്വമായ സങ്കല്‍പങ്ങള്‍, ഇഷ്ടപ്പെടാതെ നടത്തപ്പെട്ട വിവാഹം, ഭര്‍തൃഗൃഹത്തിലെ താമസത്തെക്കുറിച്ചുള്ള അതൃപ്തി, ഭര്‍ത്താവിന്റെ ഇഷ്ടപ്പെടാത്ത ശരീരഗന്ധം, ഭര്‍ത്താവിന്റെ അന്യസ്ത്രീബന്ധം തുടങ്ങി നിരവധി കാരണങ്ങള്‍ മൂലം ലൈംഗികമരവിപ്പിലെത്തി നില്‍ക്കാം.

ആര്‍ത്തവവും ലൈംഗികതയും

സ്ത്രീകളിലെ ലൈംഗികവികാരങ്ങള്‍ സാധാരണഗതിയില്‍ ആര്‍ത്തവചക്രം ചലിക്കുന്നതിനനുസരണമായി കുറഞ്ഞും കൂടിയും അനുഭവപ്പെടും. ആര്‍ത്തവം തുടങ്ങുന്നതിനു മുമ്പുള്ള ദിവസങ്ങളില്‍ ലൈംഗികതാല്‍പര്യം പൊതുവെ കുറവായിരിക്കും. ആര്‍ത്തവം അടുക്കാറാവുന്ന ദിവസം മാനസിക അസ്വസ്ഥതകള്‍, കോപം, ദേഷ്യം എന്നിവ ഭൂരിഭാഗം സ്ത്രീകളിലും വര്‍ധിച്ചിരിക്കയും ചെയ്യും. ആര്‍ത്തവപൂര്‍വസമ്മര്‍ദം ആണു കാരണം. ആര്‍ത്തവദിനങ്ങളില്‍ ചില സ്ത്രീകളില്‍ ലൈംഗികവികാരം വര്‍ധിക്കാറുണ്ട്. സ്ത്രീക്കു താല്‍പര്യമെങ്കില്‍ ഉറ ഉപയോഗിച്ചു സംഭോഗം ആവാം. ആര്‍ത്തവരക്തം മൂലം ഉണ്ടാകാവുന്ന അണുബാധ ഒഴിവാക്കാന്‍ ഉറ സഹായിക്കും.
രതിമൂര്‍ച്ഛയില്‍ എത്തപ്പെടുമ്പോള്‍ ഗര്‍ഭപാത്രം സ്വയം ചുരുക്കപ്പെടുന്നതുകൊണ്ടു മാസമുറ സമയത്തുണ്ടാകുന്ന വയറുവേദന ലഘൂകരിക്കപ്പെടും. ആര്‍ത്തവരക്തം വേഗത്തില്‍ പുറന്തള്ളപ്പെടുന്നതുകൊണ്ട് ആര്‍ത്തവദിനങ്ങളുടെ എണ്ണം കുറയ്ക്കപ്പെടുകയും ചെയ്യും. ആര്‍ത്തവം തീരുന്ന ദിവസങ്ങളിലും ലൈംഗികതൃഷ്ണ അധികരിച്ചിരിക്കും. അണ്ഡവിസര്‍ജനം നടക്കാനിടയുള്ള ദിവസങ്ങളിലായിരിക്കും ഏറ്റവും അധികം ലൈംഗികതൃഷ്ണ അനുഭവപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *

LATEST

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.

പഴയകാലത്തെ അപേക്ഷിച്ചു പുതിയകാലത്തെ തമാശ സീനുകൾ ആസ്വദിക്കാൻ നമുക്ക് പറ്റാത്തത് എന്തുകൊണ്ടാകും ?

പലരും പറയുന്നത് കേട്ടിട്ടുണ്ട് പുതിയ തലമുറയുടെ ഹ്യുമർ സെൻസും ചിന്താഗതികളും ആകെ മാറിയതുകൊണ്ടാണ്