അപരിചിതരെപ്പോലെ കതിർമണ്ഡപത്തിലേയ്ക്ക് പ്രവേശിക്കുന്നവരല്ല പുതുതലമുറ. വിവാഹം നിശ്ചയിച്ച നാൾ മുതൽ ഫോൺ വിളികളും ചാറ്റിംഗും എല്ലാം അവരെ പരസ്പരം കൂടുതൽ അടുപ്പിച്ചിട്ടുണ്ടാവും. അത് നല്ലത് തന്നെ. വിവാഹശേഷമുള്ള ആദ്യരാത്രിയും ഹണിമൂണും ആണ് ഭാവി ജീവിതത്തെ നിശ്ചയിക്കുന്നത്.

????ഹണിമൂൺ ചില മുന്നൊരുക്കങ്ങൾ നടത്താം????

മനസ്സിനും ശരീരത്തിനും സുഖവും സുരക്ഷിതത്വവും ഉല്ലാസവും നൽകുന്ന സ്‌ഥലങ്ങളാണ് മധുവിധു ആഘോഷിക്കാൻ കൂടുതൽ നല്ലത്. പ്രകൃതി ഭംഗിയുള്ള മനോഹരമായ കാലാവസ്ഥയിലേക്ക് ഒത്തൊരുമിച്ച് പോകുന്നത് സ്നേഹബന്ധത്തിന്‍റെ ഊഷ്മളതയ്ക്ക് ആക്കം കൂട്ടും.പുതിയ ജീവിതത്തിലാകുമ്പോൾ പുതുമയും ആഗ്രഹിക്കും. രണ്ടുപേരുടേയും താൽപര്യങ്ങൾക്ക് ഇടം നൽകുക. സാമ്പത്തികവും സാമൂഹികവുമായ സാഹചര്യങ്ങളെ കണക്കിലെടുത്തു കൊണ്ട് തന്നെ യാത്രയ്ക്കൊരുങ്ങുക. എവിടെ പോകുന്നു എന്നതിനേക്കാൾ രണ്ടുപേർക്കും സ്വതന്ത്രമായി സഞ്ചരിക്കുവാനും ഉടപഴകുവാനും സമയം ലഭിച്ചുവെന്ന് ഉറപ്പുവരുത്തുക.

തിടുക്കപ്പെട്ട് പെട്ടെന്നൊരു യാത്ര പ്ലാൻ ചെയ്യുന്നതിനേക്കാൾ നല്ലത് സാവധാനം ആലോചിച്ച് രണ്ടുപേർക്കും ഇഷ്‌ടപ്പെട്ട സ്‌ഥലങ്ങൾ തെരഞ്ഞെടുക്കുക. ജോലിത്തിരക്കുകൾ കൊണ്ട് വിവാഹം കഴിഞ്ഞയുടനെ യാത്ര പോകുവാൻ സാധിക്കാത്തവർ പരസ്പരം കൂടുതൽ സമയം തമ്മിൽ ചെലവഴിക്കുവാൻ ശ്രമിക്കുക. ആദ്യത്തെ ദിവസങ്ങളിൽ തന്നെ എന്നെ ശ്രദ്ധിക്കാൻ നേരമില്ല എന്ന പരാതി ഉയരരുത്. ജോലിക്കിടയിൽ ലഞ്ചിനോ, ഡിന്നറിനോ ഒരുമിച്ച് പുറത്ത് പോകുവാൻ പ്ലാൻ ചെയ്യാം. കാമുകീ കാമുകന്മാരെപ്പോലെ അടുത്തിടപഴകി സംസാരിക്കുക. സമയവും സന്ദർഭവും നോക്കി ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ, പ്രതീക്ഷകൾ, സ്വപ്നങ്ങൾ ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ മോഹങ്ങൾ എന്നിവയെല്ലാം പങ്കുവയ്ക്കുക. ഹണിമൂൺ ട്രിപ്പിന് 1 വർഷം വരെ സമയമുണ്ട്. ആദ്യത്തെ ആറുമാസത്തിനുള്ളിൽ പോകുന്നതാണ് ഏറ്റവും ഉചിതം. ആവശ്യമായ മരുന്നുകളും കാലാവസ്‌ഥയ്ക്കനുയോജ്യമായ ക്രീമുകളും, ലേപനങ്ങളും യാത്രയിൽ കൂടെക്കരുതാം.

????ഹണിമൂൺ വസ്ത്രങ്ങൾ????

മധുവിധുവിന് വേണ്ട വസ്ത്രങ്ങൾ നേരത്തെ തയ്യാറാക്കി വയ്ക്കാം. പങ്കാളിയുടെ ഇഷ്‌ടപ്പെട്ട നിറങ്ങളും ഡിസൈനുകളും ചോദിച്ചു മനസ്സിലാക്കാം. അതി വൈകാരികമായ നിമിഷങ്ങൾക്കു വേണ്ടി അൽപം സെക്‌സിയായി ഒരുങ്ങുന്നതും സന്തോഷം നിറയ്ക്കും.യാത്ര പോകുന്നിടത്തു നിന്നും കൂടുതൽ ഷോപ്പിംഗ് നടത്തുവാൻ ഉദ്ധേശിക്കുന്നുവെങ്കിൽ കൂടുതൽ ഭാരം കെട്ടിപ്പൊതിഞ്ഞു കൊണ്ട് പോകാതിരിക്കുന്നതാണ് ബുദ്ധി. ജീവിതകാലം മുഴുവൻ ഒരുമിച്ചു പോകേണ്ടവരാണ് നിങ്ങൾ അതുകൊണ്ട് തന്നെ ഉള്ള തിരക്കുകളെല്ലാം മാറ്റി വച്ച് കളിചിരികളും തമാശകളും നിറച്ചു വേണം യാത്ര ചെയ്യേണ്ടത്.

????മണിയറയിലേക്ക്????

പരസ്പരം ഒരുമിച്ച് എടുക്കേണ്ട തീരുമാനങ്ങളാണ് വിവാഹ ജീവിതത്തിലെ എന്തിനേയും നിർണ്ണയിക്കുന്നത്. യാത്രയുടെ കാര്യത്തിലായാലും ഇതുതന്നെ. രണ്ടുപേരുടേയും ഇഷ്‌ടാനിഷ്ടങ്ങൾ തുറന്ന് സംസാരിക്കുക. വിവാഹ ദിനത്തിലെ തിരക്കുകൾ കഴിഞ്ഞ് മണിയറയിലേക്ക് എത്തുമ്പോൾ ആ ദിവസത്തിലെ ക്ഷീണം കൊണ്ട് കിടന്നുറങ്ങാനാണ് ഒട്ടുമിക്കപേരും താൽപര്യപ്പെടുക.ആദ്യരാത്രി എന്ന വിശേഷണത്തോടെ ഒരു പുതിയ ജീവിതത്തിന്‍റെ തുടക്കം കുറിക്കുകയായി. ഇവിടെ പങ്കാളികളുടെ മാനസിക പൊരുത്തമാണ് പ്രധാനം. നിങ്ങൾ എങ്ങിനെയാണോ സാധാരണ ഇടപഴകുന്നത് അതുപ്പോലെ പെരുമാറുക. നാടകീയമായതൊന്നും സംഭാക്ഷണത്തിലോ പെരുമാറ്റത്തിലോ വരാതെ നോക്കുക. രതി പൂർവ്വലീലകൾ ആസ്വദിച്ച് ക്ഷമയോടെ ഇടപഴകാം. മാനസികമായ അടുപ്പം ഉണ്ടെങ്കിൽ മാത്രം ലൈംഗിക ബനന്ധത്തിലേക്ക് കടക്കാം. പരസ്പര ബഹുമാനവും ആദരവും കൈമാറേണ്ടത് അത്യാവശ്യമാണ്.

????മൊബൈൽ ഫോൺ????

മൊബൈൽ ഫോണിന്‍റെ ഉപയോഗം കുറയ്ക്കുന്നതാണ് മധുവിധുവിന് നല്ലത്. വീട്ടുകാരും സുഹൃത്തുക്കളും എല്ലാത്തിലും ഇടപെടുന്നു എന്ന തോന്നൽ ഉണ്ടാക്കാതിരിക്കാൻ ശ്രമിക്കണം. അതുവരെ വ്യത്യസ്ഥ സാഹചര്യങ്ങളിൽ ജീവിച്ച രണ്ടു വ്യക്തികൾ ഒന്നിച്ചു ചേരുമ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ സ്വഭാവികമാണ്. പക്ഷേ പിണക്കങ്ങൾ നീണ്ടുപോകാതെ നോക്കണം. ഇണക്കത്തോടെ പരസ്പരം ????

തിരിച്ചറിഞ്ഞ് പെരുമാറുക.????

ഭാര്യയ്ക്കും ഭർത്താവിനും വരുന്ന ഫോൺ കോളുകൾ കഴിവതും രണ്ടുപേർക്കും സ്വീകാര്യമാകുന്ന രീതിയിൽ അറ്റെൻഡ് ചെയ്യുക. മധുവിധുകാലത്തെ മൂഡ് കളയാൻ മൊബൈൽ ഫോണിനെ അനുവദിക്കരുത്. സമൂഹ മാധ്യമങ്ങളുടെ നിയന്ത്രണവും ഇതിൽ ശ്രദ്ധിക്കേണ്ടതാണ്. സ്വകാര്യത സൂക്ഷിച്ചു കൊണ്ടു തന്നെ ചിത്രങ്ങൾ കൈമാറാം.ഫോൺ വിളിക്കുമ്പോൾ എടുക്കാതിരിക്കുക. ഫോൺ എൻഗേജ്ഡ് ആക്കുക എന്നതെല്ലാം ഇന്ന് സർവ്വസാധാരണമാണ്. വിവാഹ ജീവിതത്തിന്‍റെ ആദ്യ നാളുകളിൽ ഇതെല്ലാം നിയന്ത്രിച്ചു കൊണ്ടു പോവുക. ഒരു ഘട്ടമെത്തുമ്പോൾ മധുവിധുവിന്‍റെ മധുരവും ജീവിത യാഥാർത്ഥ്യവും പൊരുത്തപ്പെട്ട് പോകാതെ വരാം അതിനാൽ ഒരു സഹായി എന്നതിൽ കവിഞ്ഞ് മൊബൈൽ ഫോണിന് അമിത പ്രാധാന്യം നൽകാതിരിക്കുക.

????മധുവിധുകാലത്തെ പെരുമാറ്റം????

വിവാഹ ജീവിതത്തിന്‍റെ ആദ്യനാളുകളിൽ പങ്കാളിയോട് പ്രണയത്തോടെ ഇടപഴകുക. പെരുമാറ്റത്തിലും പ്രവൃത്തികളിലും അടുക്കും ചിട്ടയും കൊണ്ടുവരാൻ ശ്രമിക്കണം. പരസ്പര വിശ്വാസം നഷ്ടപ്പെടുത്തതൊന്നും ചെയ്യരുത്. ബെഡ്റൂമിലും ഒരുമയുണ്ടാകണം.സ്വന്തം ഇഷ്‌ടത്തിനനുസരിച്ച് മാത്രം ബെഡ്റൂം ഒരുക്കരുത് അതിൽ പങ്കാളിയുടെ അഭിപ്രായവും ഇഷ്‌ടാനിഷ്ടങ്ങളും ചോദിച്ചു മനസ്സിലാക്കണം. സൗഹൃദവും സ്നേഹവും മധുവിധു കാലത്ത് നിറഞ്ഞ് നിൽക്കണം. പൊങ്ങച്ചം പറയുകയോ കാണിക്കുകയോ ചെയ്യരുത്.

????ലൈംഗികതയും ആരോഗ്യപ്രശ്നങ്ങളും????

ലൈംഗികതയെക്കുറിച്ചുള്ള തുറന്ന സംസാരമാണ് ദാമ്പത്യത്തിൽ ഉണ്ടാകേണ്ടത്. രണ്ടാളുടേയും മാനസികവും ശാരീരികവുമായ ആരോഗ്യവും കൂടി കണക്കിലെടുത്തു വേണം ലൈംഗികബന്ധത്തിലേക്ക് കടക്കേണ്ടത്. വളർന്നു വന്ന സാഹചര്യങ്ങളും സാമൂഹിക വിലക്കുകളുടെ അതിപ്രസരവും ലൈംഗികത സംബന്ധിച്ച ചർച്ചകൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത് മറികടക്കണമെങ്കിൽ വിവാഹ ജീവിതത്തിലെ പൂർണ്ണതയ്ക്ക് ലൈംഗികത അനിവാര്യമാണെന്നുള്ള അറിവ് വളർന്നു വരണം.സ്വപ്നങ്ങളും, പ്രതീക്ഷകളും പങ്കുവയ്ക്കുന്നതു പോലെയാണ് വിവാഹ ബന്ധത്തിലെ ലൈംഗികതയും. മനസ്സിലെ ഉൽകണ്ഠ, ഭയം എന്നിവയെല്ലാം മറ നീക്കി പുറത്തുവരണമെങ്കിൽ ആകാംക്ഷയെ പരസ്പരം പങ്കു വയ്ക്കുക. മധുവിധു കാലം ഇത്തരം ആശങ്കകൾ ഇല്ലാതാക്കുവാൻ ഉപയോഗിക്കാം. ലൈംഗിക ബന്ധത്തിലെ സംതൃപ്തി ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. ഒരാഴ്ചയോ ഒരു മാസമോ എടുത്താലേ ഇതെല്ലാം പൂർണ്ണതോതിൽ അനുഭവിക്കാനാകൂ.

ശരീരഭാഷയേക്കാൾ സംസാര ഭാഷയ്ക്ക് ഇടം നൽകുക. ലൈംഗിക ബന്ധത്തിലെ ഇഷ്‌ടാനിഷ്ടങ്ങൾ പങ്കുവയ്ക്കുക. സാമീപ്യവും സ്പർശനവുമാണ് പ്രധാനം. ലഘു ചുംബനങ്ങളും സ്നേഹ പ്രകടനങ്ങളും ലൈംഗിക ജീവിതത്തിന് അത്യാവശ്യമാണ്. ലൈംഗിക ഉത്തേജനം നൽകുന്ന ഭക്ഷണങ്ങളും വായനയും നല്ലതാണ്. സന്തോഷവും ശാന്തവുമായ സാഹചര്യമാണ് ലൈംഗിക ബന്ധത്തിന് ഏറ്റവും അനുയോജ്യം. പകൽ യാത്ര ചെയ്തത്തിന്‍റെ ക്ഷീണവും, അമിത ഭക്ഷണവും ലൈംഗിക സംതൃപ്തിയെ ബാധിച്ചേക്കാം. അതിനാൽ പുലർകാലങ്ങളിലും പകൽ നേരത്തെ ഇടവേളകളിലും ലൈംഗിക ബന്ധം ആസ്വദിക്കാം.നല്ലൊരു ഉറക്കത്തിനു ശേഷം ഉണരുന്ന സമയത്ത് ലൈംഗികോത്തേജനത്തിന് സഹായിക്കുന്ന ടെന്റ്റോസ്റ്റിറോൺ ഹോർമോണ് ധാരാളമുണ്ടാകും.

മധുവിധു കാലത്ത് എത്ര തവണ വേണമെങ്കിലും സെക്സ് ആസ്വദിക്കാം. സംതൃപ്തി മാത്രമാണ് പ്രധാനം. രണ്ടു പേരുടേയും പൊതുവായ താൽപര്യങ്ങൾക്ക് മുൻഗണന നൽകുക. ഇണയുടെ ആരോഗ്യാവസ്‌ഥയും മാനസികാവസ്‌ഥയും കണക്കിലെടുക്കണം.ആവർത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ശുചിത്വം വളരെ പ്രധാനമാണ്. മൂത്രനാളിയിലും യോനിയിലും അണുബാധയുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശാരീരികമായ ബന്ധപ്പെട്ടതിന് ശേഷം ലൈംഗികാവയവങ്ങൾ വൃത്തിയാക്കണം. വെള്ളം ധാരാളം കുടിക്കുന്നത് ശീലിക്കുക. ലൈംഗിക ബന്ധത്തിനും ശേഷം ഉടനെ മൂത്രമൊഴിക്കുന്നതും ആരോഗ്യത്തിന് ഗുണകരമാണ്. ലൂബ്രിക്കേഷൻ കുറവുള്ളതും, അലർജി മൂലമുണ്ടാകുന്ന പ്രശ്നങ്ങളും ലൈംഗികാവയവങ്ങൾക്ക് ചൊറിച്ചലും നീറ്റലും ഉണ്ടാക്കാൻ സാധ്യതയുണ്ട്.

ചെറുപ്പത്തിലുണ്ടായ മോശം അനുഭവങ്ങൾ മൂലം മാനസികമായോ ശാരീരികമായോ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ലൈംഗിക ബന്ധത്തിൽ ഉണ്ടാകുന്നുണ്ടെങ്കിൽ അത് പങ്കാളിയോട് തുറന്ന് പറയുക. ലൈംഗിക സംബന്ധമായ അസുഖങ്ങൾക്ക് ഭാര്യയും ഭർത്താവും ഒരുപോലെ ചികിത്സിക്കണം. ശുചിത്വം പാലിക്കുന്നത് ലൈംഗിക ജീവിതത്തിന്‍റെ ഗുണമേന്മ കൂട്ടുമെന്നത് എപ്പോഴും ഓർക്കുക.

Leave a Reply
You May Also Like

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ ചില കാര്യങ്ങൾ…

കാമ വികാരക്കുറവിനെ കുറിച്ച് പുരുഷന്‍മാര്‍ അറിയേണ്ടതെല്ലാം

കാമ വികാരക്കുറവിനെ കുറിച്ച് പുരുഷന്‍മാര്‍ അറിയേണ്ടതെല്ലാം: എട്ട് പരിഹാര മാര്‍ഗങ്ങളും പുരുഷന്‍മാര്‍ പൊതുവില്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത…

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

അനുദ്ധ്യതമായ ലിംഗത്തിന്റെ വലിപ്പത്തെക്കുറിച്ചും ചിലര്‍ അവകാശവാദമുന്നയിക്കുന്നു. എന്നാല്‍ അനുദ്ധ്യതമായ ലിംഗത്തിന് വലിപ്പമുണ്ടായിട്ടു പ്രത്യേകിച്ചു ഗുണമൊന്നുമില്ലെന്നതാണ് വാസ്തവം.…

രതിസുഖം എന്നത് രതിയുടെ വേളയിൽ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ഒരു മാനസിക അവസ്ഥയാണ്

(കടപ്പാട്) രതിഭാവനകൾക്ക് സാംസ്കാരികമായ അനേകം സ്വാധീനങ്ങൾ ഉണ്ടാകാം. അതുകൊണ്ടുതന്നെ ഓരോ സംസ്കാരവും വ്യത്യസ്ത തരത്തിലുള്ള ഭാവനകളെ…