പണ്ടു കാലത്തേതിൽ നിന്നു വ്യത്യസ്തമായി കല്യാണം തീരുമാനിക്കുമ്പോൾതന്നെ ഹണിമൂൺ ട്രിപ്പ് എങ്ങോട്ടോന്ന് പ്ലാനും വിവാഹിതരാകാൻ പോകുന്നവർ തമ്മിൽ തീരുമാനിച്ചിട്ടുണ്ടാകും. ദാമ്പത്യത്തിന്റെ ആദ്യനാളുകളായ ഹണിമൂൺ ദിനങ്ങളെ ഒരു പരീക്ഷണകാലഘട്ടമായി കരുതുന്നവരുണ്ട്. നല്ല നിലയിൽത്തന്നെ പാസാവേണ്ട എൻട്രൻസ് പരീക്ഷയാണിതെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

എന്തൊക്കെയായാലും ദാമ്പത്യത്തിന്റെ ആരംഭം ഇവിടെനിന്നു തന്നെയാണ്. മനസ്സിൽ നിന്നു തുടങ്ങി ശരീരത്തിലാകെ ത്രസിച്ചു മനസ്സും ശരീരവും ഒന്നായിത്തീരുന്നതും അവനും അവളും നമ്മളായിത്തീരുന്നതും ഇവിടെയാണ്. അതിനാൽത്തന്നെ വിവാഹത്തിനു ശേഷമുള്ള ആദ്യ നാളുകൾ ദാമ്പത്യ ബന്ധത്തെ കൂടുതൽ ഊഷ്മളമാക്കും.

ലൈംഗികതയിൽ രൂപം, ആകൃതി, ശരീരങ്ങൾ തമ്മിലുള്ള പൊരുത്തം എന്നിവ അവനു പ്രധാനമാണ്. അവൻ വഴി അവൾ എത്രമാത്രം സന്തോഷിക്കുന്നു എന്നതു അവനു പ്രധാനമാണ്. ഇതു പുരുഷനിൽ ലൈംഗിക ഉണർവുണ്ടാക്കും. അവളെ അപേക്ഷിച്ചു ലൈംഗികതയിൽ ഉണർവു നേരത്തെയെത്തുന്നതു അവനിലാണ്.

സാവധാനത്തിൽ പരസ്പരം മനസിലാക്കേണ്ടതാണു പങ്കാളികളുടെ ലൈംഗിക ഇഷ്ടങ്ങളും മറ്റും. അതിനുള്ള ദിനങ്ങളായി ഹണിമൂണിന്റെ ആദ്യകാല ഘട്ടത്തെക്കരുതാം. ആഗ്രഹങ്ങളും ബലഹീനതകളും രുചികളും തുറന്നുപറയുക. ആദ്യരാത്രിയിൽത്തന്നെ ലൈംഗികബന്ധവും രതിമൂർഛയും നേടാനാകാത്തതിൽ വിഷമിക്കേണ്ട. ജീവിതം തുടങ്ങിയിട്ടല്ലേയുള്ളൂ.

എങ്ങനെ ലൈംഗികതയിൽ ഇടപെടുന്നു എന്നതിന്റെ അത്ര തന്നെ പ്രധാനമാണ് എവിടെ ലൈംഗികതയ്ക്കായി തിരഞ്ഞെടുക്കുന്നു എന്നതും, കാരണം ഓരോ വ്യക്തികൾക്കും വൈകാരിക ഉണർവു സമ്മാനിക്കുന്ന ഇടങ്ങൾ വ്യത്യസ്തമായിരിക്കും. എല്ലായ്പ്പോഴും അതു കിടപ്പറ തന്നെ ആയിരിക്കണമെന്നില്ല. ഹണിമൂണിനായി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ വേറിട്ട പശ്ചാത്തലങ്ങളിലെ ലൈംഗികത ദമ്പതികൾക്ക് ആസ്വാദ്യകരമായ പുത്തൻ അനുഭൂതികൾ പകരും.

You May Also Like

അത് അവളെ സ്വര്‍ഗം കാണിക്കും തീര്‍ച്ച

അവള്‍ക്കു വദനസുരതം ചെയ്തു കൊടുക്കുന്നത് നിങ്ങള്‍ക്കു എന്നും താല്‍പ്പര്യമാണ്. എന്നാല്‍, നിങ്ങള്‍ ഈ ചെയ്യുന്നത് സത്യത്തില്‍…

പ്രണയികളുടെ മനശ്ശാസ്ത്രം, പ്രണയം ഉരുത്തിരിഞ്ഞതിനു പിന്നില്‍

“സൂചിക്ക് തുള വേണം. ഹൃദയത്തിന് പ്രണയവും” – സുഡാനിലെ ഒരു പഴമൊഴി പ്രണയം എന്ന വിഷയം…

സെക്സിനെ സീരിയസായി കാണാതെ ചിരിയും കളിയുമായി നേരിടാനാണ് ഭൂരിഭാഗം സ്ത്രീകളും ആഗ്രഹിക്കുന്നത്

സ്ത്രീയെ നേടിയെടുക്കാനും അവളെ സന്തോഷിപ്പിക്കുവാനുമുള്ള പുരുഷന്‍റെ ശ്രമങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒരര്‍ഥത്തില്‍ ഹവ്വയെ സന്തോഷിപ്പിക്കാനുള്ള ആദത്തിന്‍റെ…

ഈ കാലഘട്ടത്തിൽ എല്ലാവരും കേട്ടിട്ടുള്ള ഒരു വാക്കായിരിക്കും ഡിൽഡോ, വായിക്കാം ഡിൽഡോ ചരിത്രം..

ഡിൽഡോ ചരിത്രം.. (വളരെ വലിയ ഒരു ചരിത്രം ആണ്.. അതിനാൽ ചുരുക്കി ആണ് എഴുതിയട്ടുള്ളത്..) അജോ…