അന്ന് ലോകത്തെ കരയിച്ച ചിത്രം ഇപ്പോൾ ചിരിപ്പിക്കുന്നു

0
160

ഇതും ഒരു ചലഞ്ച് അല്ലേ ? അന്ന് ലോകത്തെകരയിച്ച ചിത്രം ഇപ്പോൾ ചിരിപ്പിക്കുന്നു ..ഓർക്കുന്നില്ലേ .. ? തനിക്ക് നേരെ നീട്ടിയ കുപ്പിവെള്ളം ആർത്തിയോടെ കുടിക്കുന്ന പട്ടിണിക്കോലമായ കുരുന്നിന്റെ ചിത്രം . ഹോപ്പ് എന്ന് പേരിട്ട അവൻ ഇന്ന് പ്രതീക്ഷയിലാണ് . ആഫ്രിക്കയിലെ പുനരധിവാസ കേന്ദ്രത്തിൽ താമസിക്കുന്ന അവൻ ഇന്ന് പ്രൈമറി സ്കൂൾ വിദ്യാർത്ഥി ആണ് . 2016- ലാണ് നൈജീരിയയിലെ തെരുവിൽ നിന്നും ഡാനിഷ് യുവതി ആയ അൽജറീൻ അവനെ കണ്ടെത്തുന്നത് . ചെകുത്താൻറെ സന്തതി എന്ന് പറഞ്ഞ് വീട്ടുകാർ അവനെ ഉപേക്ഷിക്കുക ആയിരുന്നു . മൃതപ്രായനായ കുഞ്ഞിന് യുവതി വെള്ളവും ബിസ്കറ്റും നൽകി . പിന്നീട് ആശുപത്രിയിൽ എത്തിച്ചു . പേര് പോലെ തന്നെ ഹോപ്പ് ഇന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു . തന്റെ മാതാപിതാക്കളുടെ അടുത്ത് എത്താൻ .. പഠിച്ചു വലിയവൻ ആകാൻ.