ഇനിയും നേരം വെളുക്കാത്തവർക്ക് വേണ്ടി മാത്രമെഴുതുന്ന പോസ്റ്റ്

0
138
ഇനിയും നേരം വെളുക്കാത്തവർക്ക് വേണ്ടി മാത്രമെഴുതുന്ന പോസ്റ്റ്
ഇറ്റലിയുടെ ഹ്യൂമൻ ഡെവലപ്മെൻറ് ഇൻഡക്സ് 0.882, റാങ്ക് 29
സ്പെയിനിന്റെ ഹ്യൂമൻ ഡെവലപ്മെൻറ് ഇൻഡക്സ് 0.893, റാങ്ക് 25
തെക്കൻ കൊറിയയുടെ ഹ്യൂമൻ ഡെവലപ്മെൻറ് ഇൻഡക്സ് 0.906, റാങ്ക് 22
ജർമനിയുടെ ഹ്യൂമൻ ഡെവലപ്മെൻറ് ഇൻഡക്സ് 0.939, റാങ്ക് 4
അമേരിക്കയുടെ ഹ്യൂമൻ ഡെവലപ്മെൻറ് ഇൻഡക്സ് 0.920, റാങ്ക് 15
ഇറാന്റെ ഹ്യൂമൻ ഡെവലപ്മെൻറ് ഇൻഡക്സ് 0.0.797, റാങ്ക് 65
ആ ഇറ്റലിയിലാണ് 5400-ലധികം മരണങ്ങൾ സംഭവിച്ചിരിക്കുന്നത്, 59000-ലധികം പേർ രോഗബാധിതരായിരിക്കുന്നത്.
സ്പെയിനിൽ 28000 ലധികം പേരെ ബാധിച്ച്, 1800 ലധികം മരണങ്ങൾ
തെക്കൻ കൊറിയയിൽ 8800 ലധികം രോഗികളിൽ 104 മരണങ്ങൾ
ജർമനിയിൽ 24000 ലധികംരോഗികളിൽ 94 മരണങ്ങൾ
അമേരിക്കയിൽ 33500 ലധികം രോഗികളിൽ 459 മരണങ്ങൾ
ഇറാനിൽ 21000 ലധികം രോഗികളിൽ 1685 മരണങ്ങൾ
നമ്മുടെ അവസ്ഥയോ ?
ഇന്ത്യയുടെ ഹ്യൂമൻ ഡെവലപ്മെൻറ് ഇൻഡക്സ് 0.647, റാങ്ക് 129
കേരളത്തിന്റെ ഹ്യൂമൻ ഡെവലപ്മെൻറ് ഇൻഡക്സ് 0.779, അന്തർദേശീയ ഡാറ്റയുമായി താരതമ്യം ചെയ്താൽ റാങ്ക് 72
ഇതിൽ നിന്ന് വേണം നമുക്ക് സജ്ജീകരണം ഒരുക്കാൻ, ഇതിൽ നിന്നു വേണം പ്രതിരോധം കെട്ടിപ്പടുക്കാൻ…
ചൈന ചെയ്തതുപോലെ 10 ദിവസം കൊണ്ട് ആശുപത്രിയോ, ജർമനിയും കൊറിയയും അമേരിക്കയും ചെയ്യുന്നതുപോലെ ദിവസം പതിനായിരത്തിൽ കൂടുതൽ പരിശോധനകളോ നമുക്ക് നടത്താനാകുമെന്ന് തോന്നുന്നില്ല.
ജനകീയ മാതൃകകൾ സൃഷ്ടിക്കാൻ നമുക്ക് സാധിക്കും. ആശുപത്രി ബെഡ്ഡുകൾ സൃഷ്ടിക്കാൻ നമുക്ക് സാധിക്കും.
പക്ഷേ വെൻറിലേറ്ററുകൾ, ഉപകരണങ്ങൾ… ഈ അവസ്ഥയിൽ അത്ര എളുപ്പമല്ല.
അതുകൊണ്ട് രോഗം വന്നാൽ ചികിത്സിച്ചു കൊള്ളാം എന്നു പറയുന്നവർ ഒന്ന് ആലോചിക്കുക
ചികിത്സ വേണോ പ്രതിരോധം വേണോ എന്ന് ചിന്തിക്കുക,
അതുകൊണ്ട് വീണ്ടും വീണ്ടും ശ്രദ്ധിക്കുക,
ശാരീരിക അകലം… സാമൂഹിക ഒരുമ. പറഞ്ഞാൽ മാത്രം പോരാ പ്രാവർത്തികമാക്കണം.
കൈ കഴുകുക, ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക.
കൈ മുഖത്ത് സ്പർശിക്കാതിരിക്കുക.
ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക.
അനാവശ്യ യാത്രകൾ ഒഴിവാക്കുക
നിരീക്ഷണത്തിൽ ഇരിക്കണമെന്ന നിർദ്ദേശം ലഭിച്ചവർ കൃത്യമായി പാലിക്കുക.
Prevention is better than cure.