പിന്നോട്ടു പറക്കുന്ന പക്ഷി ഏതാണ്? ഭൂമുഖത്തെ ഏറ്റവും ചെറിയ പക്ഷി ഏത്?

അറിവ് തേടുന്ന പാവം പ്രവാസി

പിന്നോട്ടു പറക്കാൻ ഒരിനം പക്ഷിക്കു മാത്രമേ സാധിക്കൂ. ഇത്തിരിപ്പോന്ന ഹമ്മിങ് ബേഡിന് (Humming bird).ഹമ്മിങ് ബേഡ് എന്ന പേരിനു കാരണം ചിറകുവീശുമ്പോൾ ഉണ്ടാവുന്ന മൂളൽ ശബ്ദമാണ്.പൂന്തേനും , പൂമ്പൊടിയും , ചെറുപ്രാണികളുമാണ് ഇവയുടെ പ്രധാന ആഹാരം.നീണ്ടുകൂർത്ത ചുണ്ട് ആണ് ഇവയുടെ ആയുധം. 10 സെന്റിമീറ്റർ വരെ നീളമുള്ള ചുണ്ടിന് ചാരനിറമോ , തവിട്ടുനിറമോ ആയിരിക്കും.

സാധാരണ തെക്കേ അമേരിക്കയിലും, വടക്കേ അമേരിക്കയിലും , കരീബിയൻ പ്രദേശത്തു മാണ് ഇവയെ കാണാൻ പറ്റുന്നത്. മണിക്കൂറിൽ 50 കിലോമീറ്റർ‍ വേഗത്തിലാണ് ഇവ പറക്കുക പരമാവധി 100 കിലോമീറ്റർ വരെ വേഗത്തിൽ പറക്കാൻ കഴിവുണ്ട്.പറക്കുമ്പോൾ മിനിറ്റിൽ 1200 തവണ ഇവയുടെ ഹൃദയമിടിക്കും. വൃത്താകൃതിയിൽ പോലും ചലിപ്പിക്കാവുന്ന വിധത്തിൽ ചിറകുകൾ ക്രമീകരിച്ചിരിക്കുന്ന തിനാലാണ് ഇവയ്ക്ക് പിന്നോട്ടു പറക്കാൻ സാധിക്കുന്നത്.

കുറിയതും , ബലം കുറഞ്ഞതുമായ കാലുകളിൽ 4 വിരലുകൾ വീതമുണ്ട്. 3 എണ്ണം മുന്നിലേക്കും , ഒരെണ്ണം പിന്നിലേക്കുമാണ്. വിരലുകൾക്ക് അറ്റത്തെ വളഞ്ഞുകൂർത്ത നഖങ്ങൾ മരച്ചില്ലയിൽ ക്ലിപ്പിട്ടപോലെ ഇരിക്കാൻ ഇവയെ സഹായിക്കുന്നു. ആകെയുള്ള 343 സ്പീഷിസ് ഹമ്മിങ് ബേർഡുകളിൽ മുന്നൂറോളം വാസമുറപ്പിച്ചി രിക്കുന്നത് തെക്കേ അമേരിക്കയിലാണ്. അതിൽത്തന്നെ 160 സ്പീഷിസുകളുടെ വാസയിടം കൊളംബിയയിലും.ഇവർക്കിടയിലെ ഏറ്റവും വലുപ്പം കുറഞ്ഞവരായ ‘ബീ ഹമ്മിങ് ബേഡ്’ (Bee Humming Bird) ആണ് ഭൂമുഖത്തെ ഏറ്റവും ചെറിയ പക്ഷി. പരമാവധി 2 ഗ്രാം ഭാരവും , 5 സെന്റിമീറ്റർ നീളവുമാണ് അവയ്ക്കുണ്ടാവുക. പൂർണവളർച്ചയെത്തുമ്പോൾ 5 സെന്റിമീറ്റർ മുതൽ 13 സെന്റിമീറ്റർ വരെ ശരീരനീളം വയ്ക്കുന്നവർ ഇവർക്കിടയിലുണ്ട്.

23 സെന്റിമീറ്റർ നീളവും , 20 ഗ്രാം ഭാരവും കൈവരിക്കുന്ന ജയന്റ് ഹമ്മിങ് ബേഡ് ആണ് ശരീരവലുപ്പത്തിൽ ഇവർക്കിടയിൽ ഒന്നാമത്.500 കിലോമീറ്റർ പറന്ന് ദേശാന്തര ഗമനം നടത്തുന്നവരാണ് റൂഫസ് ഹമ്മിങ് ബേഡ്. മെക്സിക്കോയിൽനിന്നു പുറപ്പെടുന്ന അവരുടെ ലക്ഷ്യം അലാസ്കയാണ്. ശൈത്യം വരവറിയിക്കുമ്പോൾതന്നെ അനുകൂല വാസയിടം തേടി ഇവ പലായനം ചെയ്യും. ഉദാഹരണത്തിന് ‘റൂബി ത്രോട്ടഡ് ഹമ്മിങ് ബേഡ്’ (Ruby Throated Humming Bird) വടക്കേ അമേരിക്കയുടെ കിഴക്കു ഭാഗത്തു നിന്നു മധ്യ അമേരിക്കയിലേക്കു പറക്കും. പറക്കാനുള്ള ഇവയുടെ കഴിവ് അപാരമാണ്. മെക്സിക്കോ ഉൾക്കടലിന്റെ വീതി ഏറ്റവും കുറഞ്ഞ ഭാഗം (800 കിലോമീറ്റർ) 20–24 മണിക്കൂറുകൾ കൊണ്ട് മുറിച്ചുകടന്നാണ് യാത്ര. അതും നോൺസ്റ്റോപ്പായി.ഒരു സീസണിൽ രണ്ടോ , മൂന്നോ മുട്ടയിടും. കൂടുനിർമാണവും , അടയിരിക്കലും , കുഞ്ഞുങ്ങളെ പോറ്റിവളർത്തലും , പരിശീലിപ്പിക്കലുമെല്ലാം പെൺ ഹമ്മിങ് ബേഡിന്റെ മാത്രം ഉത്തരവാദിത്തമാണ്. ഭൂനിരപ്പിൽ നിന്ന് സാമാന്യം ഉയരത്തിൽ മരച്ചില്ലയിലോ , വലിയ ഇലയുടെ തുഞ്ചത്തോ കൂടൊരുക്കും. പഞ്ഞിയും, തൂവലും ,നാരുമെല്ലാം നിർമാണ സാമഗ്രികൾ.

തെക്കേ അമേരിക്കയെയും വടക്കേ അമേരിക്ക യെയും പുഷ്പ സമൃദ്ധമാക്കുന്നതിൽ പ്രധാനികളായ ഹമ്മിങ് ബേഡുകൾക്ക് ഒരു വിശേഷണം ചാർത്തിക്കിട്ടിയിട്ടുണ്ട്, ‘സൂപ്പർ പോളിനേറ്റേഴ്സ്.’സ്വാഭാവിക ആവാസവ്യവസ്ഥ യിൽ ശരാശരി ആയുർദൈർഘ്യം 4 വർഷം. മൃഗശാലകളിലാവട്ടെ, ഒരു ദശാബ്ദത്തിലേറെ ജീവിച്ചിരുന്നവയുണ്ട്.

You May Also Like

അമേരിക്കക്കാർ അഞ്ചു മിനിറ്റ് പണിയെടുത്താൽ ഒരു ബിയർ വാങ്ങാം, ഇന്ത്യക്കാർക്ക് ഒരു ബിയറിന് എത്ര സമയം പണിയെടുക്കണം ?

ബിയര്‍ പ്രേമികള്‍ക്ക് ഏറ്റവും അനുയോജ്യമായ നാട് അമേരിക്കയെന്ന് . ശരാശരി വരുമാനക്കാരനായ ഒരു അമേരിക്കക്കാരന്‍ ഓരോ…

ബെൽജിയത്തിൽ നിന്ന് വന്ന ഫ്രഞ്ച് ഫ്രൈസ് ന് എന്തുകൊണ്ട് ഫ്രാൻസിന്റെ പേര് വന്നത് ?

ബെൽജിയത്തിൽ നിന്ന് വന്ന ഫ്രഞ്ച് ഫ്രൈസിന് എന്തുകൊണ്ട് ഫ്രാൻസിന്റെ പേര് വന്നത് ? ബെൽജിയത്തിൽ നിന്നോ…

പൂച്ച മീശ എന്ന സസ്യത്തിന്റെ അത്ഭുത ഗുണങ്ങൾ

പൂച്ച മീശ എന്ന സസ്യത്തിന്റെ അത്ഭുത ഗുണങ്ങൾ അറിവ് തേടുന്ന പാവം പ്രവാസി പൂച്ച മീശ…

രാജ്യം മുഴുവൻ വിറങ്ങലടിച്ചു പോയ തട്ടിക്കൊണ്ടു പോകൽ

രാജ്യം മുഴുവൻ വിറങ്ങലടിച്ചു പോയ തട്ടിക്കൊണ്ടു പോകൽ സിദ്ദീഖ് പടപ്പിൽ സോഷ്യൽ മീഡിയയിൽ എഴുതിയത് 1978…