ഇംഗ്ളണ്ടിലെ ഹർഡിൽ ശിക്ഷാ രീതി

Shanavas S Oskar

ചരിത്രം പരിശോധിച്ചാൽ മനുഷ്യ വർഗം കാണിച്ചു കൂട്ടിയ ക്രൂരതകൾ അതിനെ വിവരിക്കുക എന്നത് വളരെ ഖേദകരമായ കാര്യങ്ങൾ തന്നെ ആണ്. അതേ പോലെ ആ രാജ്യങ്ങൾ ഒക്കെ ഇന്ന് അവരുടെ പഴയ ചിന്താ രീതി കാഴ്ചപ്പാട് എന്നിവ ഒക്കെ മാറി മനവികതയിൽ ഊന്നി ഭരണം നടത്തുന്നു എന്നതും ചരിത്രത്തിന്റെ ഒരു വിരോധആഭാസം മാത്രം.ലോകത്തിൽ ആദ്യമായി വന്ന ജനാധിപത്യ മൂല്യങ്ങൾ ഭരണഘടനയിലൂടെ കൊണ്ടു വന്ന ബ്രിട്ടന്റെ ചരിത്രത്തിൽ കൂടി നമ്മൾ സഞ്ചരിച്ചാൽ 1000 വർഷം മുൻപ് ഉള്ള ബ്രിട്ടൻ എങ്ങനെ എന്ന് മനസിലാക്കാൻ കഴിയും ചരിത്രം നമ്മൾ വായിക്കുന്നതും മനസിലാക്കുന്നതും പഴയ തെറ്റുകൾ മനസിലാക്കുകയും അത് ആവർത്തിക്കാതെ ഇരിക്കാനും ഒക്കെ വേണ്ടിയാണ് ഇതു പോസ്റ്മാർട്ടം ആയി കണേണ്ട കാര്യം ഇല്ല എന്ന് ചുരുക്കം. ഇനി കാര്യത്തിലേക്ക് വരാം.

തൂക്കിലിടുക, കഷണങ്ങളാക്കുക, വലിച്ചു ഇഴക്കുക ഈ ശിക്ഷാ രീതികൾ ഇംഗ്ളണ്ടിൽ നിലവിൽ ഉണ്ടായിരുന്നത് ആണ്. രാജാധികാരം ദൈവദത്തമാണ് എന്നും അതിനാൽ രാജാവിനെ ചോദ്യം ചെയ്യുക ദൈവത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ് എന്നും യൂറോപ്പ് വരെ വിശ്വസിച്ച കാലം.1351 മുതൽ ഇംഗ്ലണ്ടിൽ രാജകുടുംബത്തിനെതിരായ കുറ്റങ്ങൾ ചെയ്യുന്നവർക്കുള്ള നിയമപരമായ ശിക്ഷയായിരുന്നുവെങ്കിലും പ്രതിയെ തെരുവുകളിലൂടെ ഹർഡിൽ എന്ന ഒരു സംവിധാനമുപയോഗിച്ച് കുതിരയ്ക്കു പിന്നിൽ കെട്ടി വലിച്ചിഴച്ചായിരുന്നു ശിക്ഷ നടപ്പാക്കുന്ന സ്ഥലത്തെത്തിക്കുന്നത്. അതിനു ശേഷം തൂക്കിലേറ്റുകയും ചെയ്യുമായിരുന്നു. മരണത്തിനു മുൻപ് താഴെയിറക്കുക അതിനു ശേഷം ഒരു മരക്കഷണത്തിനു മുകളിൽ വച്ച് ലൈംഗികാവയവങ്ങൾ ഛേദിക്കുകയും, സാവധാനം വയറു കീറി ആന്തരാവയവങ്ങൾ പുറത്തെടുക്കുകയും, ശിരഛേദം നടത്തുകയും ചെയ്തായിരുന്നു ശിക്ഷ നടപ്പാക്കിയിരുന്നത് .

ഇര അനുഭവിക്കുന്ന വേദന എത്രമാത്രം ആയിരുന്നു എന്ന് ചിന്തിക്കുക .കുറെ നാൾ മുൻപ് ജപ്പാൻ കാണിച്ച ക്രൂരത ഒരു പോസ്റ്റിൽ പറഞ്ഞിരുന്നു ഒരു പക്ഷെ അതേ പോലെ ഒന്നാവും ഇതും. മരണശേഷം ശരീരം നാലു കഷണങ്ങളായി മുറിക്കുകയും ചെയ്തിരുന്നു. ശിരസ്സും ശരീരഭാഗങ്ങളും തിളപ്പിച്ച ശേഷം മറ്റുള്ളവർക്ക് ഒരു താക്കീതെന്ന നിലയ്ക്ക് ലണ്ടൻ പാലം പോലുള്ള പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിച്ചിരുന്നുഇതിന് കാരണം കാണുന്നവരിൽ ഭീതി അത്രമാത്രംസൃഷ്ട്ടിക്കുക എന്നതിന് വേണ്ടി ആയിരുന്നു. സ്‌ത്രീകൾ ആണ് എങ്കിൽ ശിക്ഷയിൽ വെത്യാസം ഉണ്ടായിരുന്നു. സദാചാരത്തെക്കരുതി സ്ത്രീകളെ തീപ്പൊള്ളലേൽപ്പിച്ചായിരുന്നു വധിച്ചിരുന്നത്. കത്തോലിക്ക പാതിരിമാരും എലിസബത്തിന്റെ കാലത്ത് ഇപ്രകാരം വധിക്കപ്പെട്ടിരുന്നു എന്നും ചരിത്രം പറയുന്നു.1870ആയപ്പോൾ ഈ ശിക്ഷാരീതി നിലവിലില്ലാതെയായി.പിന്നീട് കാലം ഒരുപാട് കടന്നു രാജ്യദ്രോഹത്തിനുള്ള വധശിക്ഷ 1998-ൽ നിർത്തലാക്കപ്പെട്ടു

Nb-യൂ ട്യൂബിൽ വീഡിയോ ഉണ്ട് വിശദമായി കാണാം

Leave a Reply
You May Also Like

ഏഡി 79 ലെ അപ്പം 1930ൽ കണ്ടെടുക്കുമ്പോൾ കേടായിരുന്നില്ല കാരണമുണ്ട്

ഏഡി 79, ഓഗസ്റ്റ് 24ന് ഇറ്റലിയിലെ വെസൂവിയസ് അഗ്നിപർവതം പൊട്ടിത്തെറിച്ചപ്പോൾ അതിന്റെ ചാരത്തിൽ മൂടിപ്പോയ ഒരു കഷണം

തിരുവനന്തപുരത്തെ മാറനല്ലൂർ പഞ്ചായത്തിലെ ഊരൂട്ടമ്പലം ഗവ.യുപി സ്കൂളിന് ‘പഞ്ചമി’യെന്ന പേര് നൽകിയതിന് പിന്നിലുള്ള ചരിത്രം

തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ ഊരൂട്ടമ്പലം ഗവ.യുപി സ്കൂളിന് ‘പഞ്ചമി’യെന്ന പേര് നൽകിയതിന് പിന്നിലുള്ള ചരിത്രം…

അഹമ്മദബാദ് നഗരത്തിലെ ആദ്യത്തെ പാലമായ എല്ലിസ് ബ്രിഡ്ജിന്റെ നിർമ്മാണത്തിന് പിന്നിലെ രസകരമായ കഥ

ഇന്ന് എല്ലിസ് ബ്രിഡ്ജ് നഗരത്തിലെ ചരിത്രസ്മാരകങ്ങളിൽ ഒന്നായി നില നിർത്തിയിരിക്കുകയാണ്.

കുവൈറ്റിനെ ആക്രമിച്ച ഇറാഖ് സൈന്യം മടങ്ങിപോകുന്നവഴി സഖ്യസേന തച്ചുതകർത്ത യുദ്ധത്തിന്റെ കഥ

എന്താണ് ഹൈവേ ഓഫ് ഡെത്ത് (highway of death)? ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം എന്ന പ്രശസ്തമായ…