കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
24 SHARES
283 VIEWS
ഹൈദരാബാദ് സംക്ഷിപ്ത ചരിത്രം.
ഹൈദരാബാദ്, ആന്ധ്രാപ്രദേശ്, സൗത്ത് ഇന്ത്യ.
ക്രോഡീകരണം: – റാഫി എം.എസ്.എം മുഹമ്മദ്, വെല്ലൂർ.
✍codification By: Rafi Msm Muhammed. Source: The Deccan social history, Image courtesy: Google Images.
ന്ത്യയിലെ നഗരങ്ങളിൽ, പുതിയ തെലങ്കാന സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹൈദരാബാദിന് ഏറ്റവും സമ്പന്നവും വർണ്ണാഭമായതുമായചരിത്രമുണ്ട്, അത് ഗംഭീരമായ വാസ്തുവിദ്യയും സമ്പന്നമായ സംസ്കാരവും ഇടകലർന്നതാണ്.
കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ അതിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി.
🔴🟠🟡🟢🔵🟣🟤⚫
ഹൈദരാബാദിന്റെ പുരാതന ചരിത്രം.!
നഗരത്തിന്റെ യഥാർത്ഥ ചരിത്രപരമായ ഉയർച്ചയ്ക്ക് മുമ്പ്, പൗരാണിക കാലത്ത് ഹൈദരാബാദ് ഉൾകൊള്ളുന്ന വിശാലമായ ഡെക്കാൻ പീഠഭൂമി പ്രദേശം ബുദ്ധ,ഹിന്ദു രാജകുടുംബങ്ങൾ ഉൾപ്പെടെ നിരവധി ചെറിയ നാട്ടു രാജ്യങ്ങളുടെ ഭരണത്തിൻ കീഴിലായിരുന്നു.
ചാലൂക്യ രാജ്യത്തിലെ രാജാക്കന്മാരുടെ ഭരണത്തിൻ കീഴിലായി, അവരുടെ ഫ്യൂഡൽ പ്രഭുക്കന്മാരായിരുന്ന കാകതീയർ പുതിയ രാജ്യം സൃഷ്ടിക്കുന്നതിനായി തനിയെ പിരിഞ്ഞ് വാറങ്കൽ കേന്ദ്രീകരിച്ചു പുതിയ രാജ്യം സ്ഥാപിച്ചു.
എഡി 1321-ൽ, മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ നേതൃത്വത്തിൽ ഡൽഹി സുൽത്താനേറ്റ് വാറങ്കലിനെ കീഴ്പ്പെടുത്തി, അക്കാരണമായി മുഴുവൻ പ്രദേശത്തും അരക്ഷിതത്വവും അരാജകത്വവും ചൂഴ്ന്നു.
അടുത്ത ഏതാനും ദശാബ്ദങ്ങളിൽ ബഹ്‌മനി സുൽത്താനേറ്റ്, മസുനൂരി നായകർ, വിജയനഗര രായന്മാർ എന്നിവർക്കിടയിൽ ഈ പ്രദേശത്തിന്റെ ആധിപത്യത്തിനായുള്ള പോരാട്ടങ്ങൾ തുടർന്നു, ഒടുവിൽ 15-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ബഹ്‌മനി സുൽത്താനേറ്റ് പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തുകൊണ്ട് രക്തച്ചൊരിച്ചിലുകൾ അവസാനിപ്പിച്ചു.
🔴🟠🟡🟢🔵🟣🟤⚫
ഹൈദരാബാദിന്റെ ആധുനിക ചരിത്രം
കുത്തബ് ഷാഹി രാജവംശം
1518-ൽ സുൽത്താൻ ഖുലി കുത്തുബുൽ മുൽക്ക് ബഹ്മനി സുൽത്താനേറ്റിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും കോട്ട നഗരമായ ഗോൽക്കൊണ്ട സ്ഥാപിക്കുകയും സുൽത്താൻ ഖുലി കുത്തബ് ഷാ എന്ന് സ്ഥാനപ്പേരോടെ സ്വയം സുൽത്താനായി സ്ഥാനാരോഹണം ചെയ്യുകയും ചെയ്തതോടെയാണ് ഹൈദരാബാദ് നഗരത്തിന്റെ ആധുനിക ചരിത്രം ആരംഭിക്കുന്നത്.
ദശാബ്ദങ്ങൾക്കുമുമ്പ്, സുൽത്താൻ മുഹമ്മദ് ഷാ ബഹ്മാനി ഖുലി ഖുത്ബുൽ മുൽക്കിനോട് ഈ മേഖലയിലെ കലാപങ്ങളെ അടിച്ചമർത്താനും അസ്വസ്ഥതകളെ ശമിപ്പിക്കാനും നിർദ്ദേശിച്ചു, തന്നെ ഏൽപ്പിക്കപ്പെട്ട ഈ ജോലി പിന്നീട് ആ പ്രവിശ്യയുടെ ഭരണാധികാരിയായി മാറിയ ഖുലിഖുതുബുൽ മുൽക് ഭംഗിയായി നിർവ്വഹിച്ചു.
സുൽത്താൻ ഖുലി കുത്തബ് ഷാ എന്ന പേരിൽ അദ്ദേഹം ഗോൽക്കൊണ്ട സുൽത്താനേറ്റ് സ്ഥാപിക്കുകയും കുത്തബ് ഷാഹി രാജവംശം ആരംഭിക്കുകയും ചെയ്തപ്പോഴേക്കും ബഹ്മനി സുൽത്താനേറ്റ് പൂർണ്ണമായും ശിഥിലമായി,
അഞ്ച് വ്യത്യസ്ത രാജ്യങ്ങളായി പിരിഞ്ഞിരുന്നു.
1589-ൽ, ഗോൽക്കൊണ്ടയിൽ നിന്ന് അഞ്ച് മൈൽ കിഴക്ക് മാറി രാജവംശത്തിലെ അഞ്ചാമത്തെ സുൽത്താൻ മൂസി നദിയിലാണ് ഹൈദരാബാദ് നഗരം നിർമ്മിച്ചത്.
🔴🟠🟡🟢🔵🟣🟤⚫

മുഹമ്മദ് ഖുലി ഖുതുബ് ഷാ ഈ നഗരം തന്റെ ഭാര്യ ഭാഗ്യമതിക്ക് സമർപ്പിക്കുകയും നഗരത്തിന് ഉന്നതമായ ഒരു സ്മാരകം നിർമ്മിക്കാൻ ഉത്തരവിടുകയും ചെയ്തു, ആ സ്മാരകം ഒടുവിൽ അതിന്റെ ഐക്കണായിമാറിയ ചാർമിനാറായിരുന്നു അത്.

🔴🟠🟡🟢🔵🟣🟤⚫
1591-ൽ, മാരക പകർച്ചവ്യാധിയായ പ്ലേഗിനെ ശമിപ്പിച്ചതിന് സർവ്വശക്തനായ അല്ലാഹുവിനോട് നന്ദി പറയുംവിധം നിര്മിച്ചതാണിതെന്നും പറയപ്പെടുന്നുണ്ട്. അക്കാലത്തും ( ഇടക്ക് മുഗളൻമാരുടെ ആക്രമണത്തിൽ പുതുതായി നിർമ്മിച്ച നഗരം നശിപ്പിക്കപ്പെട്ട കുറച്ചു കാലമൊഴികെ.) പതിനേഴാം നൂറ്റാണ്ടിലും ഹൈദരാബാദിന്റെ ശക്തിയും പ്രശസ്തിയും വാനോളമുയർന്നു, അത് വളരെ വിജയകരമായ ഒരു വജ്രവ്യാപാര കേന്ദ്രമായി മാറി.
എല്ലാ ഖുതുബ് സുൽത്താൻമാരും, മഹാന്മാരായ ചിന്തകരുടെയും കെട്ടിട നിർമാണ വിദഗ്ധരുടെയും സഹായത്തോടെ ഇറാനിലെ മനോഹര നഗരമായ ഇസ്ഫഹാനുമായി കിടപിടിക്കുന്ന തരത്തിൽ നിർമിച്ച ഹൈദരാബാദിന്റെ സംസ്കാരത്തിന്റെയും സമൃദ്ധിയുടെയും ഉയർച്ചക്ക് വളരെ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്, അക്കാലത്ത് ഈ നഗരം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണമറ്റ സന്ദർശകരെ ആകർഷിച്ചു.
മുഗൾ സാമ്രാജ്യ അധിനിവേശം.
🔴🟠🟡🟢🔵🟣🟤⚫

ഹൈദരാബാദിന്റെ ഈ വർദ്ധിച്ച പ്രശസ്തി 1686-ൽ മുഗൾ രാജകുമാരനായിരുന്ന ഔറംഗസേബിനെ ഗോൽക്കൊണ്ട ഉപരോധിക്കുന്നതിലേക്കു നയിച്ചു.

ഡെക്കാൻ കീഴടക്കിയതിന് ശേഷം ഔറംഗസേബ് തന്റെ ഭൂരിഭാഗം സമയവും അവിടെ ചിലവഴിച്ചു കൊണ്ട് മുഗൾ മേധാവിത്വവും പരമാധികാരവും സ്ഥാപിക്കുകയും നടപ്പിലാക്കുകയും ചെയ്തു.
ഒടുവിൽ 1666-ൽ ഷാജഹാൻ മരിച്ചപ്പോൾ, ഔറംഗസേബ് ചക്രവർത്തി എന്ന നിലയിൽ തന്റെ പരമാധികാരം ഉറപ്പിക്കുകയും അദ്ദേഹത്തിന്റെ സാമ്രാജ്യം തന്റെ മുൻഗാമിയായ അക്ബറിന്റെ സാമ്രാജ്യത്തിനേക്കാൾ വികസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ മുഖ്യ ലക്ഷ്യം അക്കാലത്ത് പ്രദേശത്തെ ഏറ്റവും സമ്പന്നമായ നഗരങ്ങളിൽ ഒന്നായിരുന്ന, ഹൈദരാബാദ് കീഴടക്കുക എന്നതായിരുന്നു, ഗോൽക്കൊണ്ട കോട്ടയുടെ ഉറപ്പും അതിൻറെ സംരക്ഷണവും കാരണം കീഴടക്കൽ അസാധ്യമായിരുന്നു.
ഔറംഗസേബിന്റെ ആദ്യ ഉപരോധങ്ങൾ തികഞ്ഞ പരാജയമായിരുന്നു, നിരാശയോടെ അദ്ദേഹത്തിന് മടങ്ങേണ്ടിവന്നു. എന്നിരുന്നാലും, അദ്ദേഹം 1687-ൽ വീണ്ടും തിരിച്ചെത്തി,
ഒമ്പത് മാസത്തെ തീവ്രമായ ഉപരോധത്തിനൊടുവിൽ ഗോൽക്കൊണ്ട കീഴടങ്ങി.

ഔറംഗസീബിൽ നിന്ന് കൈക്കൂലി വാങ്ങിയ ഒരു അട്ടിമറിക്കാരൻ രാത്രിയിൽ ഗേറ്റ് തുറന്നില്ലായിരുന്നുവെങ്കിൽ കോട്ട വീഴാതെ പിടിച്ചുനിൽക്കുമായിരുന്നു എന്നാണ് ഐതിഹ്യം.

കുത്തബ് ഷാഹി രാജവംശത്തിലെ ഏഴാമത്തെയും അവസാനത്തെയും രാജാവായ സുൽത്താൻ അബുൽ ഹസ്സൻ താന ഷാ, ഗോൽക്കൊണ്ട വീണതിന് തൊട്ടുപിന്നാലെ തടവിലാക്കപ്പെട്ടു. അതിനുശേഷം ഹൈദരാബാദിന്റെ പ്രാധാന്യം കുറഞ്ഞു, അഭിവൃദ്ധി പ്രാപിച്ച വജ്രവ്യാപാരം നശിപ്പിക്കപ്പെട്ടു, നഗരം നാശത്തിലായി.
ഔറംഗസീബിന്റെ ശ്രദ്ധ, അധികം താമസിയാതെ ഡെക്കാന്റെ മറ്റ് ഭാഗങ്ങളിലേക്ക് തിരിഞ്ഞു, പ്രത്യേകിച്ച് മുഗളർക്കെതിരെ പതുക്കെയാണെങ്കിലും സ്ഥിരമായി നിലയുറപ്പിച്ചിട്ടുള്ള മറാത്തകൾ ഭരിക്കുന്ന പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു.
നിസാമുമാരുടെ ഉദയം
🔴🟠🟡🟢🔵🟣🟤⚫
1724-ൽ, മിർ ഖമർ ഉദ്ദിൻ സിദ്ദിഖിക്കിന് മുഗൾ ചക്രവർത്തി നിസാം ഉൽ മുൽക്ക് (രാജ്യത്തിന്റെ ഭരണാധികാരി ) എന്ന പദവി നൽകി.
മുഗൾ സാമ്രാജ്യത്തിന്റെ ചില ഭാഗങ്ങൾ ചക്രവർത്തിക്കു വേണ്ടി മേൽനോട്ടം വഹിക്കാൻ വൈസ്രോയി എന്ന നിലയിൽ ചക്രവർത്തി അദ്ദേഹത്തെ ചുമതലപ്പെടുത്തി. അസഫ്ഷാ എന്ന പേരിൽ അദ്ദേഹം ഇടയ്ക്കിടെ ഭരണം നിർവഹിക്കുകയും ഹൈദരാബാദിന്റെ നിയന്ത്രണം സ്ഥാപിക്കുന്നതിനായി എതിരാളിയായ ഒരു ഉന്നത ഉദ്യോഗസ്ഥനെ പരാജയപ്പെടുത്തുകയും ചെയ്തു.
ഇക്കാലയളവിൽ ഹൈദരാബാദിലെ വൈസ്രോയിമാരും ഗവർണർമാരും ഡൽഹിയിലെ അധികാരകേന്ദ്രത്തിൽ നിന്ന് ഗണ്യമായ സ്വയംഭരണം നേടിയിട്ടുണ്ട്,

18-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മുഗൾ സാമ്രാജ്യം തകർന്നപ്പോൾ, യുവാവായ അസഫ്ഷാ സ്വയം സ്വതന്ത്രനാവുകയും നിസാം രാജവംശം സ്ഥാപിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.

125 ദശലക്ഷം ഏക്കർ (ഏകദേശം 510,000 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള പ്രദേശങ്ങളിൻ മേലുള്ള അവരുടെ ആധിപത്യം കൊണ്ട് ഇന്ത്യയുടെ തെക്കൻ ഭാഗങ്ങളുടെ നിയന്ത്രണത്തിൽ നിസാമുകൾ പെട്ടെന്ന് മുഗളന്മാരെ മറികടന്നു.
ഹൈദരാബാദ് നിസാമുകൾ ഭരിച്ചിരുന്ന രണ്ട് നൂറ്റാണ്ടുകളിൽ, അസഫ് ഷാ ഒന്നാമന്റെ മൂന്ന് ആൺമക്കൾ അദ്ദേഹത്തിന് ശേഷം ഭരിച്ചിരുന്ന 13 വർഷം ഒഴികെ ആകെ ഏഴ് നിസാമുമാരുണ്ടായിരുന്നു; മൂന്ന് ആൺമക്കളും ഭരണാധികാരികളായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരുന്നില്ല (അതിനാൽ, നിസാം പദവി ലഭിച്ചില്ല).
ഈ രണ്ട് നൂറ്റാണ്ടുകളിൽ ഹൈദരാബാദ് സാംസ്കാരികമായും സാമ്പത്തികമായും വലിയ വളർച്ച കൈവരിച്ചു.
ഇന്ത്യൻ യൂണിയനിലേക്കുള്ള ഏകീകരണം.!
🔴🟠🟡🟢🔵🟣🟤⚫
ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ഇന്ത്യയുടെ ഭൂരിഭാഗവും പിടിച്ചടക്കിയപ്പോൾ, നിസാമുമാർ സമനിലയുടെയും തന്ത്രങ്ങളുടെയും സൂക്ഷ്മമായ കളി കളിച്ചു.
ടിപ്പു സുൽത്താനും ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും ഉൾപ്പെട്ട യുദ്ധങ്ങളിൽ അവർ ഒരു പ്രധാന പങ്ക് വഹിച്ച് വ്യത്യസ്ത സമയങ്ങളിൽ ഓരോ പക്ഷവുമായും സഖ്യത്തിലേർപ്പെട്ടു.
ഒടുവിൽ അധികാരം കൈവിടാതെതന്നെ പാശ്ചാത്യ അധിനിവേശക്കാരുടെ സൗഹൃദം നിസാമുകൾ നേടി. തൽഫലമായി, ഹൈദരാബാദ് ഇന്ത്യ സ്വതന്ത്രൃം നേടുമ്പോഴും ഒരു നിസാമിന്റെ ഭരണത്തിലായിരുന്നു, ഇത് ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യമായി മാറി.
ഒരു നാട്ടുരാജ്യമെന്ന നിലയിൽ ഹൈദരാബാദിന് സ്വന്തമായി സൈന്യം, കറൻസി, റെയിൽവേ, തപാൽ സംവിധാനം എന്നിവയുണ്ടായിരുന്നു. പൗരന്മാർക്ക് ആദായനികുതി ഇല്ലായിരുന്നു.

ഇന്ത്യ ഒടുവിൽ 1947 ൽ സ്വാതന്ത്ര്യം നേടിയപ്പോൾ, ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആധിപത്യ പദവി നേടിയോ അല്ലെങ്കിൽ ഒരു പരമാധികാര ഭരണാധികാരി എന്ന നിലയിലോ സ്വതന്ത്രനാകാനുള്ള തന്റെ ഉദ്ദേശ്യം അക്കാലത്തെ നിസാം അറിയിച്ചു.

നിസാം ഇന്ത്യൻ യൂണിയനുമായി ഒരു നിശ്ചല കരാറിൽ ഒപ്പുവച്ചു, അപ്പോഴേക്കും പലതരത്തിലുള്ള പ്രശ്നങ്ങൾ അദ്ദേഹത്തെ എല്ലാ വശങ്ങളിൽ നിന്നും വളഞ്ഞിരുന്നു. താമസിയാതെ ക്രമസമാധാന തകർച്ചയുണ്ടായി, നിസാമിന്റെ അനുയായികളും കോൺഗ്രസ് അനുഭാവികളും തമ്മിലുള്ള കലഹങ്ങൾക്കു കാരണമായി.
അക്രമം നിയന്ത്രണാതീതമായപ്പോൾ, പുതുതായി സ്ഥാപിതമായ ഇന്ത്യൻ സർക്കാർ ഓപ്പറേഷൻ പോളോ എന്ന മിലിറ്ററി നടപടി ആരംഭിച്ചു. 1948 സെപ്തംബർ 16 ന് ഇന്ത്യൻ സൈന്യം ഹൈദരാബാദ് സംസ്ഥാനത്തിലേക്ക് അഞ്ച് ബറ്റാലിയനുകളായി നീങ്ങി.
അഞ്ച് ദിവസത്തെ പ്രതിരോധത്തിന് ശേഷം, നിസാമിന്റെ സൈന്യം കീഴടങ്ങി, ശേഷം ഹൈദ്രാബാദിനെ ഇന്ത്യൻ യൂണിയനിൽ ഒരു സംസ്ഥാനമായി സംയോജിപ്പിച്ചുകൊണ്ട് നിസാം ഇൻസ്ട്രുമെന്റ് ഓഫ് അക്സഷൻ ഒപ്പിട്ടു. അങ്ങിനെ പതിറ്റാണ്ടുകൾ നീണ്ട നിസാമുമാരുടെ ഭരണത്തിന് തിരശ്ശീല വീണു.
🔴🟠🟡🟢🔵🟣🟤⚫

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.