ഭീകരനാണിവൻ, നമ്മുടെ നാട്ടിലെ പുഴകളിൽ ഇല്ലാത്തതിൽ സന്തോഷിക്കാം

0
90

ഹൈഡ്രോസൈന്സ് ഗോളിയാത് (Hydrocynus goliath) – എംബെന്ഗ – ഗോളിയാത് ടൈഗർ ഫിഷ്. ആഫ്രിക്കയിലെ കോംഗോ നദീതടത്തിലെ അന്തേവാസി. ആഫ്രിക്കയിലെ അല്ല ലോകത്തിലെ തന്നെ നദികളിലെ പേര് കേട്ട വേട്ട മത്സ്യങ്ങളിൽ ഒന്ന്. ഒലീവ് നിറമുള്ള ശരീരം. 1.5 – 1.8 മീറ്റർ നീളം 50 – 55 കിലോയോളം ഭാരം. അത്യാവശം വലിപ്പവും ശക്തിയും ഉള്ള ശരീരവും എതിരാളികളെ അനായാസമായി കീഴടക്കാൻ പോന്ന പ്രഹര ശേഷിയുള്ള കടി നല്കാൻ കെല്പുള്ള 1 ഇഞ്ച് നീളം വരുന്ന 32 പല്ലുകൾ ഇവയെ മനുഷ്യരുടെ കണ്ണിൽ പോലും ഭീകര ജീവികൾ ആക്കുന്നു .

African Tiger Fish 2"-3" (Hydrocynus Goliath) - Product Viewകൂടുതലും നദികളുടെ ശക്തമായ ഒഴുക്കുള്ള ഭാഗങ്ങളിൽ ആണ് ഇവയെ കാണുക. ഇവയെ ഭയമില്ലാത്ത ആക്രമിക്കാൻ കെല്പുള്ള ജീവികൾ വിരളം. മത്സരിച്ചു നിൽക്കാൻ ആകെ കഴിയുന്ന ജീവികൾ വലിയ മുതലകൾ മാത്രം ആണ്. അവയ്ക്കും വിചാരിച്ച അത്ര എളുപ്പം അല്ല. വലിപ്പം ഇല്ലാത്തവയെ ഇവ കൊന്നു തിന്നുകയും ചെയ്യും. പല സന്ദർഭങ്ങളിൽ മനുഷ്യർ പോലും ഇവയുടെ ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്.

Goliath Tigerfish Photos | River Monsters | Animal Planetഇവയെ പിടിക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള വിഷയമായതിനാൽ ഇവയെ ഗെയിം ഫിഷുകൾ ആയി ആണ് ഇപ്പോൾ കണക്കാക്കിയിരിക്കുന്നത് . മത്സരങ്ങൾക്ക് വേണ്ടി ഇവയെ പിടിക്കുകയും പിന്നീട് വിട്ടു കളയുകയും ചെയ്യും. ഇത്തരം ഒരു ഭീകരൻ നമ്മുടെ നാട്ടിലെ പുഴകളിൽ ഇല്ലാത്തതിൽ സന്തോഷിക്കുന്നു. ഇല്ലെങ്കിൽ നീന്താനും ഉല്ലസിക്കാനും പോകുന്നവരുടെ കാര്യത്തിൽ ഒരു തീരുമാനം ആയേന്നെ

May be an image of 1 personNote : ആദ്യ പടത്തിൽ അനിമൽ പ്ലാനെറ്റിലെ റിവർ മോൺസ്റ്റെർസിലെ ജെറെമി വെയിഡ് അദ്ദേഹം പിടിച്ച ഗോളിയാത് ടൈഗർ ഫിഷുമായി.