ഗ്ലാസ് തിന്നുന്ന ആസിഡ് ആണ് ഹൈഡ്രോഫ്ലൂറിക് ആസിഡ് (HF) . അതുകൊണ്ട് ഈ ആസിഡിനെ ഗ്ലാസ് പാത്രങ്ങളിൽ സൂക്ഷിച്ചു വയ്ക്കാൻ കഴിയില്ല.

അറിവ് തേടുന്ന പാവം പ്രവാസി

അപ്പോൾപ്പിന്നെ ഇതു ശരീരത്തിൽ വീണാലുള്ള കാര്യം പറയണ്ടല്ലോ. മാരകമായ പൊള്ളലുണ്ടാക്കും, വിഷസ്വഭാവവും ഉണ്ട്. ഓർഗാനോ ഫ്ലൂറിൻ സംയുക്തങ്ങളുടെയും, വിവിധ അകാർബണിക ഫ്ലൂറൈഡുകളുടെയും നിർമാണത്തിൽ ഈ ആസിഡ് ഉപയോഗിക്കുന്നുണ്ട്. ലോഹ നിർമാണത്തിൽ എച്ചിങ്ങിനും, ക്ലീനിങ്ങിനും ഉപയോഗിക്കുന്നു. കൂടാതെ എണ്ണക്കിണറുകളിൽ പാറകളെയും മറ്റും ലയിപ്പിച്ചു നീക്കാനും ഉപയോഗിക്കാറുണ്ട്.

ടെഫ്ലോൺ-നിർമിതമായ ബീക്കറുകളിൽ ആണ് ഇത് സൂക്ഷിക്കുന്നത് . മനുഷ്യൻ കണ്ടുപിടിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും പ്രതിപ്രവർത്തന രഹിതമായ വസ്തുക്കളിൽ ഒന്നാണ് ടെഫ്ലോൺ. അതിനാൽ ടെഫ്ലോൺ നിർമിതമായ പിപ്പറ്റുകളും ബീകേറുകളും ഉപയോഗിച്ചാണ് ഈ ഭീകരനെ നമ്മൾ മെരുക്കിനിർത്തുന്നത്.

മനുഷ്യശരീരത്തെ സംബന്ധിച്ചിടത്തോളം അപകടകാരിയാണ് HF . ത്വക്കിലൂടെ ശരീരത്തിനുള്ളിലേക്ക് വ്യാപിക്കാൻ ഇതിന് കഴിയും. ത്വക്കിനെ വലിയതോതിൽ നശിപ്പിക്കാതെ തന്നെ അകത്തുകടക്കുന്ന ഈ അമ്ലം എല്ലുകളെ ദുർബലപ്പെടുത്തും. രക്തത്തിലെ കാൽസ്യവുമായാണ് പ്രവർത്തിക്കുന്നതെങ്കിൽ ഹൃദയാഘാതത്തിനു തന്നെ കാരണമായേക്കാവുന്ന സ്ഥിതി വിശേഷവും സംജാതമാകാം.

Leave a Reply
You May Also Like

ആട് ,തേക്ക് മാഞ്ചിയം തട്ടിപ്പുകൾ നിയമവിരുദ്ധമായിരുന്നെങ്കിൽ വജ്ര വ്യാപാരത്തിൽ ജ്വല്ലറികൾ നിയമ വിധേയമായി വിവരമില്ലാത്തവരെ മാത്രം പറ്റിക്കുന്നു

ഡയമണ്ട് ആഭരണങ്ങളിലെ ചതിക്കുഴികൾ അറിവ് തേടുന്ന പാവം പ്രവാസി വജ്രം അമൂല്യമാണ്, നല്ല ഒരു നിക്ഷേപമാണ്,…

കടലിനടിയിലെ ഭീകര മർദ്ദവും ഓഷൻ ഗേറ്റും

എഴുതിയത് : Adv Anupriya N V കടപ്പാട് : നമ്മുടെ പ്രപഞ്ചം Ocean Gate…

ഇമോജികൾ രൂപകൽപന ചെയ്യാൻ കാരണമായത് ‘കാലാവസ്ഥ’

ഇമോജിയുടെ ചരിത്രം⭐ അറിവ് തേടുന്ന പാവം പ്രവാസി ????സാമൂഹ്യ മാധ്യമങ്ങൾ നാൾക്കുനാൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി…

മലയാളികൾ ‘പട്ത്തികോര’ എന്ന് പറയുന്ന സീ ഗോൾഡ് മത്സ്യത്തിന് ലക്ഷകണക്കിന് രൂപ വിലവരാൻ കാരണമെന്ത് ?

അറിവ് തേടുന്ന പാവം പ്രവാസി സീ ഗോൾഡ് അഥവാ ഗോൽ മത്സ്യം കടലിലെ പൊന്ന് എന്നുതന്നെ…