നഗ്നതയുടെ അതിപ്രസരം ഉണ്ടെങ്കിലും ഇറങ്ങിയിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല പ്രതികാരകഥ

1728

Sunil Waynz എഴുതുന്നു

തന്റെ രണ്ടാം പുസ്‌തകത്തിന്,തൂലിക ചലിപ്പിക്കാനൊരുങ്ങുമ്പോൾ ഒറ്റക്കാര്യത്തിൽ മാത്രമേ എഴുത്തുകാരി ജെന്നിഫർ ഹിൽസിന് നിർബന്ധബുദ്ധി ഉണ്ടായിരുന്നുള്ളൂ. ആൾക്കൂട്ടവും ആരവങ്ങളും തൊട്ടുതീണ്ടാത്തൊരിടം. ഒരേ സമയം വിജനവും സ്വച്ഛന്ദവുമായൊരു പ്രദേശം. അവിടെയിരുന്ന് തന്റെ രണ്ടാം പുസ്തകം എഴുതിത്തീർക്കണമെന്നായിരുന്നു ന്യൂയോർക്ക് സ്വദേശിനിയായ ജെന്നിഫറിന്റെ വലിയ സ്വപ്നം.വനത്തിനകത്ത് സ്ഥിതി ചെയ്യുന്ന ‘മോക്കിങ് ബെഡ് ട്രെയിൽ’ എന്ന വീടിനെ കുറിച്ച് അവൾ കേൾക്കുന്നത് ആയിടെയാണ്.

I Spit on Your Grave (2010) YIFY - Download Movie TORRENT - YTSആദ്യ കാഴ്ചയിൽ തന്നെ ആ സ്ഥലം അവൾക്ക് നന്നേ പിടിച്ചു..ഒരേ സമയം വനത്തിന്റേതായ നിബിഡതയും ശാന്തതയും വന്യതയുമെല്ലാം ഒരുപോലെ സമ്മേളിക്കുന്നൊരിടം. അത്യന്തം പ്രകൃതിരമണീയവും മനോഹരവുമായിരുന്നു അവിടം..ജനവാസവും നന്നേ കുറവ്
അവിടേക്ക് പോകാൻ പെട്രോൾ അടിക്കാൻ വേണ്ടി തന്റെ കാർ ഒരു പമ്പിൽ കയറ്റിയപ്പോഴാണ് മൂന്ന് ചെറുപ്പക്കാരെ ആദ്യമായി ജെന്നിഫർ അവിടെ കാണുന്നത്.സദാ പ്രസന്നവതിയായ ജെന്നിഫർ അവരോടും അങ്ങനെ തന്നെയായിരുന്നു ആദ്യന്തം പെരുമാറിയത്.വഴി ഇടക്കൊന്ന് തെറ്റിയപ്പോൾ അങ്ങോട്ടുള്ള വഴി പറഞ്ഞ് ജെന്നിയെ സഹായിച്ചത് അക്കൂട്ടത്തിൽ അത്യാവശ്യം മാന്യൻ എന്ന് പ്രഥമദൃഷ്ട്യാ തോന്നിപ്പിക്കുന്ന ജോണി എന്ന ചെറുപ്പക്കാരനായിരുന്നു.

I Spit on Your Grave (2010) Movie Trailer | FilmBookപട്ടണത്തിൽ നിന്ന് ഒറ്റക്ക്..ഒഴിഞ്ഞുമാറിയൊരു സ്‌ഥലത്ത് ഏകാകിയായി താമസിക്കാൻ വന്ന ജെന്നിഫറിനേയും അവളുടെ ഉദ്ദേശ്യശുദ്ധിയിലുമായിരുന്നു ആ യുവാക്കളുടെ നോട്ടം.അവരുടെ കഴുകൻ കണ്ണുകൾ ആദ്യ കാഴ്ചയിൽ തന്നെ അവളുടെ മാംസളമായ ശരീരത്തിന്റെ അഴകളവുകളിൽ ആകൃഷ്ടരാവുകയും അവളെ പ്രാപിക്കാൻ മനസ്സാൽ ആഗ്രഹിക്കുകയും ചെയ്തിരുന്നു
ആരെയും മയക്കുന്ന അവളുടെ ശരീരവടിവുകളും അംഗലാവണ്യവും പ്രഥമദർശനത്തിൽ തന്നെ അവരുടെ സിരകളെ,ഉന്മാദത്തിന്റെ പരകോടിയിൽ എത്തിച്ചിരുന്നു. പ്രത്യേകതകൾ ഒന്നുമില്ലാത്ത ഒരു പതിവ് ദിവസമായിരുന്നു അന്നും ജെന്നി തന്റെ എഴുത്തുപണിയും കാര്യങ്ങളുമായി പതിവ് പോലെ തിരക്കിലായിരുന്നു. പക്ഷേ ജെന്നി പോലും പ്രതീക്ഷിക്കാതെ.അന്ന്…ആ രാത്രി,അതിഥികളായി അവർ..ആ ചെറുപ്പക്കാർ അവളുടെ വീട്ടിലേക്ക് ഇരച്ചു കയറി .

I spit on your grave (2010 remake) | Horror Aminoപിന്നെ അവിടെ നടന്നത് ഒരു പെൺകുട്ടിയും ഒരിക്കലും ഓർമിക്കാൻ ആഗ്രഹിക്കാത്ത/ഓർമിക്കാൻ ഇഷ്ടമില്ലാത്ത കാര്യങ്ങൾ ആയിരുന്നു. ആ നാല് യുവാക്കളും മാറി മാറി തങ്ങളുടെ മൃഗീയതൃഷ്ണകൾക്ക്,അവളെ ഇരയാക്കി. നാല് പേരും ചേർന്ന് അതിക്രൂരമായ രതിവൈകൃതങ്ങൾക്കും ശാരീരികപീഡനങ്ങൾക്കും അവളെ വിധേയയാക്കി. ഒരു അവസരം ലഭിച്ചപ്പോൾ പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച അവൾ ആലംബഹീനയായി അഭയം പ്രാപിച്ചത് ഒരു പോലീസ്‌ ഉദ്യോഗസ്ഥനിലായിരുന്നു.L² Movies Talk: I Spit on Your Grave 2010സംഭവം വള്ളിപുള്ളി വിടാതെ ജെന്നി അയാളോട് വിവരിച്ചു. സംഭവം അറിഞ്ഞയുടൻ അയാൾ,പ്രതികളെ പിടിക്കാൻ അവളെ സഹായിക്കാമെന്നേൽക്കുകയും ജെന്നിയോടൊപ്പം അവളുടെ താമസസ്ഥലത്തേക്ക് പോകാൻ സമ്മതിക്കുകയും ചെയ്തു. സഹായിക്കാനെന്ന വ്യാജേനെ വന്ന പോലീസ് ഉദ്യോഗസ്ഥനും,മറ്റുള്ളവർക്കൊപ്പം അവളെ അനുഭവിക്കാൻ തുടങ്ങിയത് കണ്ടപ്പോൾ മരവിപ്പോടെ നോക്കി നിൽക്കാൻ മാത്രമേ അവൾക്കായുള്ളൂ. ആ പാവം പെൺകുട്ടി ഉറക്കെ കരഞ്ഞു..അലറി നിലവിളിച്ചു..സഹായത്തിനായി പലവുരു കേണപേക്ഷിച്ചു.. ഉപദ്രവിക്കരുതേയെന്ന് ദൈന്യതയോടെ യാചിച്ചു

MovieScreenshots: I Spit on Your Grave Unrated 2010 Poster and screenshotsആരും കേട്ടില്ല അത് കൊണ്ടും തീർന്നില്ല അവളെ,അവർ വീടിന് പുറത്തേക്ക് വലിച്ചിഴച്ചു അവളുടെ വസ്ത്രങ്ങൾ ഒന്നൊഴിയാതെ പിച്ചിച്ചീന്തി ശേഷം അവരെല്ലാവരും അവരുടെ ആസക്തി മുഴുവനായും അവളിൽ പ്രയോഗിച്ചു എല്ലാവരും മാറി മാറി ആവോളം അവളെ ഭോഗിച്ചു. പ്രാണവേദന കൊണ്ട് അവൾ അലമുറയിട്ട് കരയുന്ന നേരത്തും അവളെ ഭോഗിക്കാനുള്ള വീര്യം അവരിലെല്ലാവരിലും അനുനിമിഷം വർധിച്ചു വരികയാണ് ചെയ്തത്. വേദന കൊണ്ടവൾ അലറിക്കരയുമ്പോൾ അവളുടെ കണ്ണിൽ പ്രകടമായ വേദനയേയും അവളുടെ ഗദ്ഗദത്തേയും ക്യാമറക്കണ്ണുകളിൽ പകർത്താൻ അവർ മത്സരിച്ചു. ഒന്ന് ശബ്ദിക്കാൻ പോലും ആവാതെ..ഒന്ന് പ്രതികരിക്കാൻ സാധിക്കാതെ ആ നരാധമന്മാർക്ക് മുന്നിൽ പൂർണമായും ആ പാവം പെൺകുട്ടിക്ക് കീഴ്പ്പെടേണ്ടി വന്നു. ഒടുക്കം എല്ലാം കഴിഞ്ഞ നിമിഷം
അവൾ പതിയെ കൺതുറന്നു. ചുറ്റും അടക്കിപ്പിടിച്ച ചിരികൾ അട്ടഹാസങ്ങൾ, കഴുകൻ കണ്ണുകളുടെ വർധിത വീര്യങ്ങൾ..നോട്ടങ്ങൾ .പതുക്കെ അവൾ എഴുന്നേറ്റു പിന്നെ വേച്ച് വേച്ച് നടന്നു . വിവസ്ത്രയായിരുന്നു ആ പെൺകുട്ടി ഒരു ചുരുട്ടിന് തീ കൊളുത്തുന്ന ലാഘവത്തോടെ അവരെല്ലാവരും ചുറ്റും നിന്ന് അവളെ സാകൂതം വീക്ഷിച്ചു.

Image may contain: 2 peopleആരെയും അവൾ പിന്തിരിഞ്ഞു നോക്കിയില്ല ശബ്ദം പുറപ്പെടുവിച്ചില്ല കരഞ്ഞില്ല. ശരീരമാസകലം വ്യാപിക്കുന്ന എരിഞ്ഞൊടുങ്ങുന്ന വേദനയും പേറി അവൾ ലക്ഷ്യമേതുമില്ലാതെ പതിയ നടന്നു നീങ്ങി. എങ്ങോട്ടാണ് അവൾ പോകുന്നതെന്നറിയാൻ അവരെല്ലാവരും തന്നെയും അവളെ പിന്തുടർന്നു. അവളുടെ നടത്തം ചെന്നവസാനിച്ചത് ഒരു പാലത്തിന് സമീപത്തായിരുന്നു. അവൾ താഴേക്ക് നോക്കി
താഴെ നുരയും പതയും ചീറ്റിക്കൊണ്ട് ആർത്തലച്ചു വരുന്ന അനാദിയായ ജലപ്രവാഹം അവൾ തന്നെ പീച്ചിചീന്തിയ നരാധമന്മാരെ പിൻതിരിഞ്ഞൊന്ന് നോക്കി. ഒരുതരം വക്രിച്ച ചിരിയായിരുന്നു അപ്പോഴും അവരുടെ മുഖത്ത് കാണാൻ കഴിഞ്ഞത്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അവർക്കാർക്കും തന്നെയും ഒരു പിടിയും ഉണ്ടായിരുന്നില്ല. അവൾ പിന്നെ ഒട്ടും അമാന്തിച്ചില്ല. ആ ജലാശയത്തിലേക്ക് ഒരൊറ്റ ചാട്ടം!!

Film Freak Central - I Spit on Your Grave (1978) + I Spit On Your Grave  (2010) - Blu-ray Discsപെട്ടെന്നുള്ള അവളുടെ പ്രവർത്തിയിൽ അവരെല്ലാവരും തന്നെയും സ്തബ്ധരായി. അവർ ഓടി വന്ന് പാലത്തിന് മുകളിൽ നിന്ന് താഴോട്ട് നോക്കി ഒരു അനക്കവും എവിടെയും കാണാനില്ല. ആഴപ്പരപ്പിൽ നിന്ന് ശ്വാസോച്ഛാസത്തിനായി അവൾ മുങ്ങി നിവരുന്ന നിമിഷം, ആ നിമിഷം.. ഒരൊറ്റ നിമിഷത്തിനായി അവർ കാതോർത്തു നിന്നു ഒരു ബുള്ളറ്റ് ഒരൊറ്റ ബുള്ളറ്റ് .അത് മതിയായിരുന്നു അവളുടെ തലയോട്ടി പിളർന്ന്..ദിഗ്വന്തം മുഴങ്ങുന്ന അവളുടെ നിലവിളി നാലുപാടും ഉയർന്ന് കേൾക്കാൻ.തോക്കിൻകുഴൽ തടാകമധ്യത്തിലേക്ക് നീട്ടി അവർ ശ്രദ്ധ കേന്ദ്രീകരിച്ചു,ഏത് നിമിഷവും അവൾ മുങ്ങിനിവരുന്നതും പ്രതീക്ഷിച്ച് അവർ തടാകക്കരയിൽ തമ്പടിച്ചു. പക്ഷേ അവൾ വന്നില്ല
പിന്നീടൊരിക്കലും അവൾ വന്നില്ല. ഇനിയൊരിക്കലും തിരികെ വരാതെ ഓളപ്പരപ്പിന്റെ അഗാധതയിലേക്ക് അവൾ ഊളിയിട്ട് പോയിക്കാണുമെന്ന ഉറച്ച വിശ്വാസത്തോടെ അവരെല്ലാവരും തിരിച്ചു പോയി. അവളുടെ സാധന സാമഗ്രികൾ കത്തിച്ചും വസ്തുവകകൾ സകലതും നശിപ്പിച്ചും അവളുടെ ഓർമകളെ അവർ,പാടേ ഇല്ലാതാക്കി പക്ഷേ

Rape, Revenge, Repeat in I Spit On Your Grave | The Village Voiceഅറിഞ്ഞിരുന്നില്ല,അവർ…കഥ അവിടം കൊണ്ട് അവസാനിക്കുന്നില്ലെന്ന്…!!
അറിഞ്ഞിരുന്നില്ല..അവൾ അനുഭവിച്ചതിനോളം പൈശാചികമായ നരകയാതനകൾ അവരെ കാത്തിരിക്കുന്നുണ്ടെന്ന്…!!
അറിഞ്ഞിരുന്നില്ല..അവളുടെ പകയിൽ എരിഞ്ഞൊടുങ്ങിടുങ്ങി നീറിപ്പുകയാൻ വിധിക്കപ്പെട്ടവരാകും അവരെന്ന്..!!
അറിഞ്ഞിരുന്നില്ല..പ്രാണനിങ്ങനെ ശരീരത്തിൽ നിന്ന് അടർന്നിറങ്ങി ഒലിച്ചു പോകുമ്പോഴുള്ള വേദനയെക്കാൾ വലിയ വേദനയൊന്നും ഈ ഭൂമിമലയാളത്തിൽ വേറെയില്ലെന്ന്..!!
👉ശേഷം✌️സ്‌ക്രീനിൽ👈


Film : I Spit On Your Grave
Year : 2010
Languagae : English
Direction : Steve Monroe

പ്രതികാരചിന്ത ഏറ്റവും ദുർബലനെ പോലും എത്രമേൽ കരുത്തനും കാഠിന്യമുള്ളവനുമാക്കുമെന്ന ശക്തമായ പ്രമേയമാണ് 2010ൽ സ്റ്റീവൻ മൺറോ സംവിധാനം ചെയ്ത് സാറ ബട്ലർ നായികയായി അഭിനയിച്ച I Spit On Your Grave എന്ന സിനിമ,കൈകാര്യം ചെയ്യുന്നത്.1978ൽ ഇതേ പേരിൽ പുറത്തിറങ്ങിയ സിനിമയുടെ ഔദ്യോഗിക റീമേക്ക് ആണ് ഈ സിനിമ.സിനിമയിൽ ജെന്നിഫർ ഹിൽസ് എന്ന നായികാകഥാപാത്രമായി അഭിനയിച്ചിരിക്കുന്നത് സാറ ബട്ലർ ആണ്..ഇവരെ കൂടാതെ ജെഫ് ബ്രാൻസൻ,ഡാനിയൽ ഫ്രാൻസിസ്,ട്രാൻസി വാൾട്ടർ എന്നിവരും അഭിനയിച്ചിരിക്കുന്നു.

ചിത്രത്തിലുടനീളം വയലൻസിന്റെ അതിപ്രസരവും അശ്ലീലസംഭാഷണങ്ങളുടെ ആധിക്യവും ഉണ്ട്..ഇത് കൂടാതെ ചോരക്കളി വേറെയുമുണ്ട്.അത് കൊണ്ട് തന്നെ Slasher Movies പോലുള്ള Genre സിനിമകൾ ഇഷ്ടപ്പെടുന്നവർ മാത്രം സിനിമ കണ്ടാൽ മതി.മനക്കട്ടിയില്ലാത്തവർ ഈ സിനിമയുടെ ഏഴയലത്തേക്കോ പരിസരത്തേക്കോ കടന്നുവന്നേക്കരുത് എന്ന് സവിനയം അപേക്ഷിക്കുന്നു
നായികയുടെ മേലുള്ള പ്രതിനായകകഥാപാത്രങ്ങളുടെ കടന്നുകയറ്റമെല്ലാം അത്യന്തം അറപ്പോടെയും വെറുപ്പോടെയും വലിയ മാത്രമേ കണ്ടിരിക്കാൻ സാധിക്കുകയുള്ളു. നായികയുടെ നഗ്നതാ രംഗങ്ങളുൾപ്പടെയുള്ള ദൃശ്യങ്ങളും സിനിമയിൽ ആവോളം പകർത്തി വച്ചിട്ടുണ്ട്
പല റിവഞ്ച് സിനിമകളും വ്യക്തിപരമായി എന്നെ നിരാശപ്പെടുത്തിയതിന്റെ പ്രധാന കാരണം ക്രൂരമായ പീഡനങ്ങൾക്ക് വിധേയരായ സിനിമയിലെ കേന്ദ്രകഥാപാത്രത്തിന് പലപ്പോഴും അർഹിച്ച ശിക്ഷ തന്റെ എതിരാളികൾക്ക് നൽകാൻ സാധിക്കാതെ പോയി എന്ന് വ്യക്തിപരമായി തോന്നിയത് കൊണ്ടാണ്..അതുമല്ലെങ്കിൽ നായകൻ നൽകുന്ന ശിക്ഷ,സ്വയം ഏറ്റുവാങ്ങാൻ കാത്തുനിൽക്കാതെ പ്രതിനായകർ പലരും സ്വയം ജീവനൊടുക്കിയത് കൊണ്ടുമാണ്.എന്നാൽ ഈ സിനിമ,അത്തരം ചോദ്യചിഹ്നങ്ങൾ ഒന്നും ബാക്കി വയ്ക്കുന്നില്ല.പ്രേക്ഷകർ ആഗ്രഹിക്കുന്നതിനേക്കാൾ വലിയ ശിക്ഷയാണ് ശത്രുപക്ഷത്തുള്ളവർക്കെല്ലാം തന്നെയും ലഭിക്കുന്നത്
ഈ സിനിമയുടെ 2-3 ഭാഗങ്ങളും പിൽക്കാലത്ത് പുറത്ത് വന്നിട്ടുണ്ട്..എങ്കിലും ആദ്യ ഭാഗവുമായി തട്ടിച്ചുനോക്കുമ്പോൾ അത്രയും നിലവാരം മറ്റ് ഭാഗങ്ങൾക്കില്ലെന്ന് തോന്നി.

മലയാളത്തിൽ ഉൾപ്പെടെ പിൽക്കാലത്ത് പുറത്തിറങ്ങിയ പല പ്രതികാരസിനിമകളിലും ഒളിഞ്ഞും തെളിഞ്ഞും ഈ സിനിമ ചെലുത്തിയ സ്വാധീനം പ്രകടമായി കാണാൻ സാധിക്കും. ഇത് വരെയും കാണാൻ സാധിച്ചിട്ടില്ലാത്തവർ കണ്ട് നോക്കുക..യൂട്യൂബിൽ സിനിമയുണ്ട്..ടെലിഗ്രാമിൽ സിനിമയുടെ പ്രിന്റും,With മലയാളം & ഇംഗ്ലീഷ് സബ്ടൈറ്റിൽ
🔥🔥
💥💥തെറിക്ക വിടലാമാ💥💥