Prakash Mathew

അയാൾ മലയാള സിനിമയിൽ ആരും അല്ലായിരിക്കാം, പക്ഷെ ഭൂരിഭാഗം മലയാള സിനിമാക്കാർക്ക് അയാൾ ആരൊക്കെയോ ആണ്.

പലയിടത്തും ശ്രദ്ധിച്ചിട്ടുണ്ട്, ഇടവേള ബാബുനെ പറ്റി ഒരു വാർത്ത വന്നാൽ അതിനു താഴെ കമ്മന്റുകളുടെ പെരുമഴയാണ്. അയാളെ കളിയാക്കിയും തെറി പറഞ്ഞും അയാൾ ഏതു സിനിമയിൽ ആണ് അഭിനയിച്ചിട്ടുള്ളത് എന്നും ഒക്കെ പറഞ്ഞു പരിഹസിച്ചു കുറെ കുറെ കമന്റുകൾ.

അയാൾ ആരാണെന്നു മനസിലാക്കാൻ CAN ചാനലിന്റെ കുറച്ചു ഇന്റർവ്യൂസ് ഉണ്ട് അത് മാത്രം കണ്ടാൽ മതി.. അയാൾ പറഞ്ഞു ഇപ്പോൾ ഷൈൻ നിഗം അഭിനയിക്കുന്ന സാന്ദ്ര പ്രൊഡ്യൂസ് ചെയുന്ന പടത്തിൽ അഭിനയിക്കാൻ വിളിച്ചതാണ് 30 ദിവസം വേണം എന്ന് പറഞ്ഞു അവർ. പക്ഷെ 30 ദിവസം അവിടെ കൊടുത്താൽ ഇവിടെ ഓഫീസിലെ കാര്യങ്ങൾ പ്രേശ്നമാകും എന്ന് പറഞ്ഞു അയാൾ ഒഴിഞ്ഞു എന്ന് ..
ഏത് ഓഫീസ് ?

‘അമ്മ എന്ന സംഘടനയുടെ ഓഫീസ് ആണ് അയാൾ ഉദ്ദേശിച്ചത്… 500 മുകളിൽ അംഗങ്ങൾ ഉള്ള സംഘടനയിൽ 100 പേർക്ക് മാത്രമേ കഷ്ടപ്പാടില്ലാത്ത ജീവിതം ഒള്ളു ബാക്കി എല്ലാവരും നന്നായി കഷ്ടപ്പെടുന്നവർ ആണ്…മാസം 5000 രൂപക്ക് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടെന്നാണ് പുള്ളി പറയുന്നത്.

ബാബു ഒരു ജനറൽ ബോഡിയിൽ പറഞ്ഞു ഞാൻ സ്ഥാനം ഒഴിയുവാണെന്നു. അന്ന് മമ്മൂക്ക പറയുന്ന ഒരു വീഡിയോ ഉണ്ട്. ബാബുവിന് പകരക്കാരൻ ഇല്ല എന്ന്. സത്യം ആണ് അയാൾ ചെയുന്ന കാര്യങ്ങൾ ഇന്ന് വേറെ ആരെകൊണ്ടും ആ സംഘടനയിൽ ചെയ്യാൻ പറ്റില്ല. അത് 100 ശതമാനം ഉറപ്പുണ്ട്.

പല പരിപാടികളിലും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്, ഒരു സെലെബ്രെറ്റി കല്യാണ പരിപാടിയിൽ വന്നു പോകുന്ന ഒരു അംഗമായി മാത്രമേ ബാബുനെ കാണത്തൊള്ളൂ. പലരും ഉണ്ട് അതിൽ വരുന്നവരെയും പോകുന്നവരെയും കാറിൽ നിന്നൊക്കെ ഇറക്കി കൊണ്ട് ചിരിച്ചോണ്ട് നിക്കുന്നവർ. പക്ഷെ ഒരു മരണം ഉള്ള സ്ഥലത്തു ആദ്യാവസാനം നിൽക്കുന്ന ഒരാളെ കാണു . അത് ഇടവേള ബാബു ആയിരിക്കും. കാണാത്തവർ ഉണ്ടെങ്കിൽ കാണണം.. അറിയണം ഈ മനുഷ്യനെ.

You May Also Like

കാർ സ്റ്റീരിയോ മോഷ്ടിക്കുന്ന സമയത്ത് കാറിൽ കുടുങ്ങി പോകുന്ന നായകൻ

Akhil C Prakash Dongalunnaru Jagratha Language:- Telugu Genere::- Survival/ Revenge/Thriller ഒരു സർവീവൽ…

പൊന്നിയിൻ സെൽവൻ കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ചെറിയൊരു കഥ സംഗ്രഹം

പൊന്നിയിൻ സെൽവൻ കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ചെറിയൊരു കഥ സംഗ്രഹം ( Spoiler Alert )…

സുരാജ് വെഞ്ഞാറമ്മൂടും ഇന്ദ്രജിത്തും ഒന്നിക്കുന്ന ‘പത്താംവളവി’ന്റെ ട്രെയ്‌ലർ

സുരാജ് വെഞ്ഞാറമ്മൂടും ഇന്ദ്രജിത്തും ഒന്നിക്കുന്ന എം പദ്മകുമാർ ചിത്രം ‘പത്താംവളവി’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. അല്പകാലത്തെ ഇടവേളയ്ക്കു…

‘ഒഴിവുദിവസത്തെ കളി’ യിലെ വർണ്ണവും പെണ്ണും ചില മേധാവിത്വചിന്തകളും

സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത് 2015-ലെ മികച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം നേടിയ മലയാളചലച്ചിത്രമാണ് ഒഴിവുദിവസത്തെ…