Connect with us

ബാബുവിന് രവി എന്ന കഥാപാത്രത്തെപ്പോലെ കാമ്പുള്ള ഒരു കഥാപാത്രത്തെ പിന്നീട് അവതരിപ്പിക്കാൻ അവസരം ലഭിച്ചില്ല

പാത്തും പതുങ്ങിയുമുള്ള ബ്ലൂ ഫിലിം കാണലും, സിഗരറ്റു വലിയും, ബീയറടിയും ഒക്കെ പോലുള്ള ചില്ലറ കുസൃതികളുമായി കൗമാരം ആഘോഷിച്ചിരുന്ന നാല് സുഹൃത്തുക്കൾ

 74 total views

Published

on

ഇടവേള

പാത്തും പതുങ്ങിയുമുള്ള ബ്ലൂ ഫിലിം കാണലും, സിഗരറ്റു വലിയും, ബീയറടിയും ഒക്കെ പോലുള്ള ചില്ലറ കുസൃതികളുമായി കൗമാരം ആഘോഷിച്ചിരുന്ന നാല് സുഹൃത്തുക്കൾ തോമസ്, രവി, അലോഷി, സ്വാമി. കൂടുതൽ സ്വാതന്ത്ര്യം ആസ്വദിക്കാൻ NCC ക്യാമ്പിന് പോകുന്നു എന്ന വ്യാജേന അവർ മൂന്നാറിലേക്ക് തിരിച്ചു. അവിടെയുള്ള കോട്ടേജിൽ വച്ച് മാളു എന്ന പെൺകുട്ടിയെ അവർ കാണാനിടയായി. പക്ഷെ അവിടെ അരങ്ങേറിയ ചില സംഭവങ്ങൾ അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു.

പദ്മരാജന്റെ രചനയിൽ മോഹൻ സംവിധാനം ചെയ്തു 1982 ഇൽ ഇറങ്ങിയ ചിത്രമാണ് ഇടവേള. അക്കാലത്തു സിനിമാഭിനയത്തിലേക്കു കാലെടുത്തു വച്ച് തുടങ്ങിയ അശോകനും, നളനിക്കും ഒപ്പം പുതുമുഖമായ ബാബു ഈ ചിത്രത്തിലൂടെ അരങ്ങേറി.

പിൽക്കാലത്ത് ഇടവേള ബാബു എന്ന പേരിൽ അദ്ദേഹം പ്രശസ്തനായി. ഒരു പുതുമുഖത്തിന്റേതായ യാതൊരു പ്രശ്നങ്ങളും ഇല്ലാതെ മികച്ച രീതിയിൽ തന്നെ ബാബു തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചു. ഇപ്പോഴും സിനിമകളിൽ സജീവ സാന്നിധ്യമായ ബാബുവിന് ഇടവേള സിനിമയിലെ രവി എന്ന കഥാപാത്രത്തെപ്പോലെ കാമ്പുള്ള ഒരു കഥാപാത്രത്തെ പിന്നീട് അവതരിപ്പിക്കാൻ അവസരം ലഭിച്ചില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. അശോകനും, നളിനിയും തങ്ങളുടെ കഥാപാത്രങ്ങൾ മികവുറ്റതാക്കി.

ബാബുവിനെ കൂടാതെ മറ്റു ചില പുതുമുഖങ്ങളെയും ചിത്രത്തിൽ കാണാം. അവർ ആരൊക്കെയാണെന്നു അറിവുള്ളവർ കമന്റായി ഇടുക. ഇന്നസെന്റ്, ശങ്കരാടി, പ്രേം പ്രകാശ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിലെ അവസാന രംഗങ്ങൾ കാണുമ്പോൾ പദ്മരാജന്റെ തന്നെ മൂന്നാം പക്കം സിനിമ നമുക്കോർമ്മവരും. പഴയകാലത്തെ മികച്ച ചിത്രങ്ങൾ കാണാൻ താല്പര്യമുള്ളവർക്ക് നല്ലൊരു സിമാനുഭവം സമ്മാനിക്കുന്ന ചിത്രമാണ് ഇടവേള.

 75 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema7 hours ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema1 day ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment1 day ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema2 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment3 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema3 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema4 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema5 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment5 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema6 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema1 week ago

രാധികാ തിലക് (എന്റെ ആൽബം – 8 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

Advertisement