Connect with us

world

ഈദി അമീൻ ശരിക്കും നരഭോജിയാണോ ?

6 അടി 4 ഇഞ്ജ് ഉയരവും അതിനൊത്ത ശരീരവും ഉണ്ടായിരുന്ന അമീൻ 1951 മുതൽ 1960 വരെ ഉഗാണ്ടയിൽ ദേശീയ ബോക്സിങ്ങ് ചാമ്പ്യനും കൂടിയായിരുന്നു.1970 ആയപ്പോഴേക്കും അമീൻ ഉഗാണ്ടൻ സൈന്യത്തിന്റെ

 70 total views

Published

on

അനിൽ കെ ശങ്കർ

ഉഗാണ്ടയ്ക്കുണ്ടൊരു കഥപറയാൻ: ക്രൂരതയുടെ കഥ

ആഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ഭരണാധികാരി. ആഫ്രിക്കയുടെ കശാപ്പുകാരൻ. നരഭോജിയായ ഭരണാധികാരി. അങ്ങനെ അയാൾക്ക്‌ വിശേഷണങ്ങൾ ഏറെയാണ്.1971 മുതൽ 1979 വരെ ഉഗാണ്ട അടക്കിഭരിച്ചിരുന്ന ക്രൂരതയുടെ മുഖമായ ആ ഏകാധിപതിയുടെ പേര് ഈദി അമീൻ. ഏകദേശം 5 ലക്ഷത്തോളം പേരാണ് ഇയാളുടെ ദുർഭരണത്തിന് കീഴിൽ കൊല്ലപ്പെട്ടത് . വെസ്റ്റ് നൈൽ പ്രവിശ്യയിലെ കൊക്കോബയിൽ 1925 ൽ ജനിച്ച അമീൻ. 1946 ൽ ഉഗാണ്ട ഭരിച്ചിരുന്ന ബ്രിട്ടീഷ് കൊളോണിയൽ ആർമിയിൽ ഒരു സാധാരന കുക്കായി തന്റെ പട്ടാളജീവിതം ആരംഭിച്ചു. 1952 ൽ കെനിയയിലെ സൊമാലിയൻ വിമതർക്കെതിരെ നടന്ന പടനീക്കത്തിൽ നിർണായക പങ്കുവഹിചത് പട്ടാളത്തിൽ അമീന്റെ ഉയർച്ചക്ക് വഴി വെച്ചു.

Idi Amin - Death, Uganda & Facts - HISTORY6 അടി 4 ഇഞ്ജ് ഉയരവും അതിനൊത്ത ശരീരവും ഉണ്ടായിരുന്ന അമീൻ 1951 മുതൽ 1960 വരെ ഉഗാണ്ടയിൽ ദേശീയ ബോക്സിങ്ങ് ചാമ്പ്യനും കൂടിയായിരുന്നു.1970 ആയപ്പോഴേക്കും അമീൻ ഉഗാണ്ടൻ സൈന്യത്തിന്റെ കമാന്റർ വരെ ആയി ഉയർന്നു. 1965 കാലഘട്ടത്തിൽ ഉഗാണ്ടൻ പ്രധാനമന്ത്രി മിൾട്ടൺ ഒബോട്ടോയുമായി ചേർന്ന് അയൽരാജ്യമായ ” സയറിൽ ” നിന്ന് ആനക്കൊമ്പും സ്വർണവും കടത്തുന്നതിനെതിരെ ഉഗാണ്ടൻ പാർലമെന്റ് അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ അമീൻ രാജാവായ മുത്തേസാ രണ്ടാമന്റെ കൊട്ടാരം ആക്രമിക്കുകയും രാജാവിനെ ബ്രിട്ടണിലേക്ക് നാടു കടത്തുകയും ചെയ്തു. താമസിയാതെ പ്രധാനമന്ത്രി മിൽട്ടൺ ഒബോട്ടോയും അമീനും തമ്മിൽ തെറ്റി. ഒബോട്ടോ തന്നെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ച വിവരം അമീൻ അറിഞ്ഞു. അങ്ങനെ 1971 ജനുവരി 25നു പ്രധാനമന്ത്രി ഓബോട്ടോ സിങ്കപ്പൂരിൽ കോമൺവെൽത്ത് ഉച്ചകോടിക്ക് പങ്കെടുക്കാൻ പോയ തക്കം നോക്കി അമീൻ ഉഗാണ്ടയുടെ പരമാധികാരം പിടിച്ചടക്കി. ഒബോട്ടോയുടെ അനുയായികളെ മുഴുവൻ കൊന്നൊടുക്കി.നിരത്തുകളിലും നദികളിലും ശവങ്ങൾ നിറഞ്ഞു. ക്രൂരതകൾ അവിടം കൊണ്ടും തീർന്നില്ല

How did Idi Amin Dada lead a successful coup in 1971? (Part 1, by William  Miles) | PublisHistory Blogബ്രിട്ടനോടുള്ള വിരോധം കൊണ്ട് ബ്രിട്ടീഷ് പാസ്സ്പോർട്ടിൽ ഉഗാണ്ടയിൽ ജോലിചെയ്തിരുന്ന ഏഷ്യൻ വംശജരെ മുഴുവൻ നാടുകടത്തി.അതുപോലെ അയൽരാജ്യമായ താൻസാനിയയെ ആക്രമിക്കുവാൻ ഇസ്രായേലിനോട് ഇയാൾ പടക്കോപ്പുകൾ ആവശ്യപ്പെടുകയുണ്ടായി. അത് കിട്ടാത്ത ദേഷ്യത്തിൽ രാജ്യത്തെ മുഴുവൻ ഇസ്രയേലി ഡിപ്ലോമാറ്റുകളെയും നാടുകടത്തി.1976 ൽ ഇസ്രായേലിൽ നിന്നും 240 യാത്രക്കാരുമായി പറന്ന ഫ്രഞ്ച് വിമാനം പോപ്പുലർ ഫ്രണ്ട് ഓഫ് ലിബറേഷൻ ഓഫ് പലസ്തീൻ എന്ന സംഘടനയിലെ തീവ്രവാദികൾ റാഞ്ചി ഉഗാണ്ടയിലെ എന്റബീ വിമാനത്താവളത്തിൽ എത്തിക്കുകയുണ്ടായി. പക്ഷെ ഉഗാണ്ടൻ പ്രസിഡന്റ്‌ ആയിരുന്ന ഈദി ആമീൻ തീവ്രവാദികൾക്ക് സപ്പോർട്ട് ആകുകയും അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു.ഇസ്രായേലി സൈന്യം തടവിലിട്ടിരിക്കുന്ന 53 പലസ്തീൻ തീവ്രവാദികളെ മോചിപ്പിക്കണം എന്നതായിരുന്നു ഈ വിമാനം റാഞ്ചിയ തീവ്വ്രവാദികളുടെ ഡിമാൻഡ്. എന്നാൽ ഇസ്രായേൽ സൈന്യം വളരെ ആസൂത്രിതമായി ആ എയർപോർട്ടിൽ എത്തി തീവ്രവാദികളെ കീഴ്പ്പെടുത്തി ബന്ധികളെ മോചിപ്പിക്കുകയുണ്ടായി. ഇതാണ് ഓപ്പറേഷൻ തണ്ടർ ബോൾട്ട് /ഓപ്പറേഷൻ എന്റബീ എന്നറിയപ്പെടുന്നത്. ഈയൊരു സംഭവം ഈദി അമീന് ലോകരാജ്യങ്ങൾക്കിടയിൽ വളരെയധികം നാണക്കേട് ഉണ്ടാക്കി.

Idi Amin Dictator This Day in History1979 ഇൽ അമീനെതിരെ സൈനീക അട്ടിമറിയുണ്ടായി. വിമതസേന ഉഗാണ്ടൻ തലസ്ഥാനമായ കമ്പാല കീഴടക്കി. അതോടെ ഈദി ആമീൻ ഒരു ഹെലികോപ്റ്ററിൽ ലിബിയയിലേക്ക് കടന്നു ശേഷം അവിടെനിന്ന് സൗദിയിലേക്കും കടന്നു. കർശന ഉപാധിയിന്മേൽ സൗദി അമീന് അഭയം കൊടുത്തു.അങ്ങനെ ശിഷ്ടകാലം എവിടെയായിരുന്നു.എന്നാൽ വാളെടുത്തവൻ വാളാൽ എന്ന ചൊല്ലിന് വിപരീതമായിരുന്നു ഈദി അമീന്റെ വിധി. അവിടെ 3പതിറ്റാണ്ടോളം സുഖാലോലുപനായിട്ടായിരുന്നു അയാൾ കഴിഞ്ഞിരുന്നത്. ഒടുവിൽ 2003 ജൂലൈ മാസത്തിൽ ജിദ്ദയിലെ ആശുപത്രിയിൽ വെച്ച് തന്റെ 77ആമത്തെ വയസിൽ 2 കിഡ്നിയും തകരാറിലായി അയാൾ മരണപ്പെട്ടു.ഉഗാണ്ടയിൽ ഇപ്പോളും ഏകാധിപത്യം തന്നെയാണ്.ഒരു വ്യാഴവട്ടക്കാലമായി യോവേരി മുസീവെനി എന്ന ഭരണാധികാരി ഉഗാണ്ടയെ അടക്കി ഭരിച്ചുകൊണ്ടിരിക്കുന്നു. ഈദി ആമീൻ കുറ്റവാളികളെ പാർപ്പിച്ചിരുന്ന ജയിലറകൾ ഇന്ന് ഡാർക്ക്‌ ടൂറിസത്തിന്റെ ഭാഗമാണ്.

Amazon.com: ConversationPrints IDI AMIN Glossy Poster Picture Photo General  President Uganda King Scotland: Prints: Posters & Printsഈദി അമീനെക്കുറിച്ചു “നരഭോജി “എന്നൊരു വാദം കേട്ടിട്ടുണ്ടെങ്കിലും അതിലെ ആധികാരികത എത്രത്തോളമുണ്ടെന്ന് എനിക്ക് സംശയമുണ്ട്. കാരണം ആ ആരോപണത്തിന് കാരണമായത് ഒരു മീഡിയയുടെ ഇന്റർവ്യൂ ഇൽ “താങ്കൾ മനുഷ്യ മാംസം കഴിച്ചിട്ടുണ്ടോ”? എന്ന് അവതാരകൻ ചോദിച്ചപ്പോൾ ആമീൻ പറഞ്ഞ മറുപടിയാണ്. അതിനു ആമീൻ പറഞ്ഞ മറുപടി ” മനുഷ്യമാംസത്തിനു ഉപ്പു കൂടുതലാണ്, എനിക്ക് ഉപ്പ് അധികമിഷ്ടമല്ല ” എന്നായിരുന്നു. അത് തിരിച്ച് ഒരു കൌണ്ടർ അടിച്ചതാണോ എന്നറിയില്ല. അല്ലെങ്കിൽ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കാം – മനുഷ്യ മാംസം രുചിച്ചിട്ടുള്ളവർക്കല്ലേ ഉപ്പ് ആണെന്ന് അറിയാൻ പറ്റു. അതിലെ ശെരിയും തെറ്റും എന്തുതന്നെയായാലും ഹിറ്റ്ലർ മുസോളിനി എന്നീ പേരുകൾക്കൊപ്പം ചേർത്തുവായിക്കേണ്ട പേരാണ് “ഈദി ആമീൻ ”

ഈയൊരു വിഷയം എങ്ങനെയൊക്കെ ചുരുക്കി എഴുതാൻ നോക്കിയിട്ടും പറ്റുന്നില്ല.. അമീനെക്കുറിച്ച് ഇനിയും കൂടുതൽ വിവരങ്ങൾ തരാനുണ്ട് പക്ഷെ എല്ലാം കൂടെ എഴുതാനുള്ള സാഹചര്യം ഇപ്പോളില്ല. പ്രധാനപ്പെട്ട ഭാഗങ്ങൾ മാത്രം എഴുതി പോസ്റ്റിയതാണ്

 

 71 total views,  1 views today

Advertisement
Advertisement
cinema19 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema2 days ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema3 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment3 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema4 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema5 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema6 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema7 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment7 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement