എതിരാളികളെ കൊന്ന് അവരുടെ ശരീരഭാഗങ്ങൾ സ്വയം കഴുത്തിലണിഞ്ഞ് നടന്ന, ക്രൂരനായ ഈദി അമീൻ

180

1971 ഫെബ്രുവരി 2: 3 ലക്ഷം പേരെ കൊന്ന ഈദി അമീൻ എന്ന നരഭോജി ഉഗാണ്ട യുടെ പ്രസിഡൻ്റായി സ്വയം പ്രഖ്യാപിക്കുന്നു. അവസാനം 8 വർഷങ്ങൾക്കു ശേഷം രാജ്യം വിട്ടോടുകയായിരുന്നു: 1971 ജനുവരി 25ന്;മിൽട്ടൺ ഒബോട്ടയുടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ചാണ് ഈദീ അമീൻ ഉഗാണ്ടയുടെ പ്രസിഡൻ്റായി 1971 ഫെബ്രുവരി 2 ന് സ്വയം പ്രഖ്യാപിക്കുന്നത്. എതിരാളികളെ കൊന്ന് അവരുടെ ശരീരഭാഗങ്ങ സ്വയം കഴുത്തിലണിഞ്ഞ് നടക്കുന്ന ക്രൂരനായ അമീൻ്റെ ഭരണകാലത്ത് 3 ലക്ഷം നിരപരാധികളാണ് കൊല ചെയ്യപ്പെട്ടത്.1971 ഫെബ്രുവരി 2 ഉഗാണ്ടയിൽ 8 വർഷം നീണ്ടു നിന്ന നിഷ്ഠൂരവും പ്രാകൃതവുമായ ഒരു ഭരണത്തിന് തുടക്കം കുറിക്കുകയായിരുന്നു.

വടക്കു പടിഞ്ഞാറൻ ഉഗാണ്ടയിലെ റെബോകോവിൽ 1925 മേയ് 17നാണ് അമീൻ ജനിക്കുന്നത്. താമസിയാതെ മാതാപിതാക്കൾ വേർപിരിഞ്ഞു. പ്രാഥമീക വിദ്യാഭ്യാസം മാത്രം നേടിയ അമീൻ 1946ൽ ബ്രട്ടീഷ് കോളനി പട്ടാളത്തിൻ്റെ ഒരു റെജിമെൻ്റായ കിംസ് ആഫ്രിക്കൻ റൈഫിൾസിൽ ചേരുകയും അതിവേഗം സ്‌ഥാനക്കയറ്റങ്ങൾ നേടുകയും ചെയ്തു. ഒരു കറുത്ത വംശജനായ ആഫ്രിക്കക്കാരന് നേടാൻ കഴിയുന്ന പരമോന്നത പദവിയായ എഫെണ്ടി സ്ഥാനത്തെത്തിയ അമീൻ തുടർന്ന് 1966 ൽ സൈനീക ശക്തികളുടെ കമാണ്ടരായി നിയമിക്കപ്പെട്ടു.

7 Oവർഷത്തെ ബ്രിട്ടീഷ് വാഴ്ച്ചക്കുശേഷം 1962 ഒക്ടോബർ 9 ന് ഉഗാണ്ട സ്വതന്ത്രമാവുകയും മിൽട്ടൺ ഓബോട്ടെ രാജ്യത്തിൻ്റെ ആദ്യ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.ഉഗാണ്ട സൈന്യത്തിൻ്റെ വലിപ്പവും അധികാര ശക്തിയും വർദ്ധിപ്പിക്കുന്നതിന് നിർണ്ണായക പങ്കു വഹിച്ച അമീനുമായി സന്ധിയിലാകുവാൻ ഓബോട്ടെ 1964ൽ നിർബന്ധിതനായി.1966ൽ ഇരുവരും ചേർന്ന് കോഗോയിൽ നിന്ന് സ്വർണ്ണവും ആനക്കൊമ്പും കടത്തി ആയുധങ്ങൾ വാങ്ങാൻ ഇവ മറിച്ചുവിൽക്കുകയും ചെയ്ത വിഷയം ഓബോട്ടെക്കെതിരെ ഉയർന്നു വന്നതിനെ തുടർന്ന് ഒബോട്ടെ ഭരണഘടന മരവിപ്പിക്കുകയും രാജ്യത്തിൻ്റെ എക്സിക്യൂട്ടീവ് പ്രസിഡൻ്റായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു.തനിക്ക് നേരെയുണ്ടായ രണ്ട് വധശ്രമങ്ങൾക്ക് ശേഷം അമീൻ്റെ വിധേയത്വത്തിൽ സംശയം തോന്നിയ ഒബോട്ടെ, ഒരു കോമൺവെൽത്ത് സർക്കാർ തലവൻമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകവെ അമീനെ അറസ്റ്റു ചെയ്യാൻ ഉത്തരവിട്ടു.1971 ജനുവരി 25ന് ഓബോട്ടെയുടെ അസാന്നിധ്യത്തിൽ അമീൻ തിരിച്ചടിച്ചു. പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുക്കുകയും 1971 ഫെബ്രുവരി 2 ന് പ്രസിഡൻ്റായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. ജീവൻ നഷsപ്പെടുമെന്ന ഭയത്താൽ ഓബോട്ടെ രാജ്യം വിട്ട് പലായനം ചെയ്തു.

അധികാരം പിടിച്ചെടുത്ത അമീൻ ഓബോട്ടെയുടെ വിശ്വസ്തരും; അതിൽ തനിക്ക് ഭീക്ഷണിയാകുമെന്നു കരുതപ്പെട്ട അച്ചോളി, ലാങ്ങോ എന്നീ ക്രിസ്ത്യൻ ഗോത്രങ്ങളെ അമീൻ കൂട്ടക്കൊല ചെയ്തു.കുറേപ്പേർ രാജ്യം വിട്ടോടി.
കൊന്നും കൊലവിളിക്കാൻ മാത്രം മാനസീക വിഭ്രാന്തിയുള്ള അമീന് രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ പുരോഗതി ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നു മാത്രമല്ല സമ്പദ് വ്യവസ്ഥ പാടെ തകർന്നു.1972 ൽ രാജ്യത്തുള്ള വ്യാപാരികളായ മുഴുവൻ ഇന്ത്യക്കാരും പാക്കിസ്ഥാരു മടക്കമുള്ള പൗരൻമാരെ പുറത്താക്കിയതും വമ്പിച്ച സൈനീക ചിലവും സാമ്പത്തീക പ്രതിസന്ധി രൂക്ഷമാക്കി.
അമിന് അതികനാൾ പിടിച്ചു നിൽക്കാനായില്ല.1979 ൽ ഉഗാണ്ടയിൽ നിന്നും പാലായനം ചെയ്തവരും ടാൻസാനിയക്കാരും ചേർന്ന് ഉഗാണ്ട യുടെ തലസ്ഥാനമായ കംബാലയുടെ നിയന്ത്രണം പിടിച്ചെടുക്കുകയും ഈ പ്രക്ഷോഭം രാജ്യവ്യാപകമായി ഉയർന്നു വന്നു.ഇതിന് ടാൻസാനീയ ഭരണകൂടവും പിന്തുണ നൽകി.

പിടിച്ചു നിൽക്കാനും അടിച്ചമർത്താനുമാകാതെ ഈദി അമീൻ രാജ്യത്തു നിന്നും ഓടിപ്പോയി. ആ നിഷ്ഠൂര ഭരണത്തിന് അന്ത്യവുമായി . 3 ലക്ഷം നിരപരാധികളെ കൊന്നൊടുക്കിയ തടക്കം തൻ്റെ നീച കുറ്റകൃത്യങ്ങളുടെ പേരിൽ ഒരിക്കൽ പോലും അമീൻ വിചാരണ നേരിട്ടില്ല എന്നത് വിചിത്രവുമാണ്. അമീൻ 2003 ൽ മരണം വരെ സൗദി അറേബ്യയിൽ ജീവിച്ചു